എന്നെ വളരെ ഇഷ്ടമുള്ള പെണ്‍കുട്ടിയുണ്ടായിരുന്നു, ഗേ ആണെന്ന് അറിഞ്ഞപ്പോള്‍ ഓടി രക്ഷപ്പെട്ടു: അശ്വിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാല് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ 30 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ നാല് താരങ്ങളാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ഏറ്റവും ഒടുവിലായി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായ താരമാണ് അശ്വിന്‍. ബിഗ് ബോസില്‍ നിന്നും പുറത്താകുന്ന നേരം അശ്വിന്‍ പറഞ്ഞ വാക്കുകളും അശ്വിന്റെ രീതിയുമെല്ലാം ഏറെയധികം പ്രശംസിക്കപ്പെട്ടിരുന്നു.

മജീഷ്യനും മെന്റലിസ്റ്റുമാണ് അശ്വിന്‍. റെക്കോര്‍ഡുകളും സ്വന്തമായിട്ടുണ്ട്. അതേസമയം താന്‍ ഗേ ആണെന്ന അശ്വിന്റെ തുറന്നു പറച്ചില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ താന്‍ താനായിട്ടാണ് നിന്നതെന്നാണ് അശ്വിന്‍ പറയുന്നത്. അതിനപ്പുറത്തേക്ക് പോകാന്‍ തനിക്കാകില്ലെന്നും താരം പറയുന്നു. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബിഗ് ബോസ് വീടെന്നും അശ്വിന്‍ പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ഗോതമ്പ് ദോശ പരിപ്പ് കറി

പുറത്ത് നിന്ന് കാണുന്നത് പോലെയല്ല, ബിഗ്ഗ് ബോസ് ഹൗസിനുള്ളില്‍ ജീവിയ്ക്കുക എന്നാല്‍ വളരെ ബുദ്ധിമുട്ട് ആണ്. എന്നും വഴക്കും ബഹളവും ഉണ്ടാവുക, ഗെയിം കളിക്കുക എന്നൊക്കെ പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ട് ആണെന്നാണ് അശ്വിന്‍ പറയുന്നത്. അതേസമയം ബിഗ് ബോസ് വീട്ടിലെ ഭക്ഷണത്തെക്കുറിച്ചും അശ്വിന്‍ പറയുന്നുണ്ട്. ഗോതമ്പ് ദോശ പരിപ്പ് കറി, പരിപ്പ് കറി ഗോതമ്പ് ദോശ എന്നാണ് ലൈന്‍ എന്നാണ് അശ്വിന്‍ പറയുന്നത്. തുടക്ക ദിവസങ്ങളില്‍ എല്ലാം റേഷന്‍ എങ്ങിനെ വിനോയിഗിക്കണം എന്ന് അറിയാതെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഫോണും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ തീര്‍ത്തും വിചിത്രമായ ലോകമാണ് അത്.

വിമര്‍ശനം

അതേസമയം ബിഗ് ബോസ് വീട്ടില്‍ ഒട്ടും ആക്ടീവല്ലാതെയിരുന്ന മത്സരാര്‍ത്ഥിയാണ് അശ്വിന്‍ എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുപക്ഷെ ശരിയല്ലെന്നാണ് അശ്വിന്‍ പറയുന്നത്. താന്‍ ആക്ടീവ് ആയിരുന്നു. പക്ഷെ അത് എല്ലാം പുറത്ത് വന്നില്ല എന്നാണ് അശ്വിന്‍ പറയുന്നു. അതേ സമയം ലാലേട്ടന്‍ പറഞ്ഞത് പോലെ വഴക്കുകള്‍ വരുമ്പോള്‍ ഒഴിഞ്ഞു മാറും. അത് എന്റെ ശീലമാണ്. പൊതുവേ അത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇഷ്ടമല്ല എന്നും അശ്വിന്‍ പറയുന്നുണ്ട്. ഞാനൊരു കുടുംബം ഉണ്ടാക്കാനാണ് പോയത്. പക്ഷെ അതിന് സാധിച്ചില്ല എന്നും അശ്വിന്‍ പറയുന്നു. എന്നാല്‍ ഉള്ള ദിവസം എല്ലാവരോടും നല്ല ബന്ധം ഉണ്ടാക്കി പുറത്ത് കടക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട് അശ്വിന്‍.

റോബിന്‍

ബിഗ് ബോസ് വീട്ടില്‍ അശ്വിന്‍ നിയന്ത്രണം വിട്ട് പെരുമാറിയ ഘട്ടമായിരുന്നു റോബിനുമായുണ്ടായ വഴക്ക്. റോബിന്‍ നടത്തിയ അപ്പ കാണുന്നവെ അപ്പാ എന്ന് വിളിക്കുന്നവര്‍ എന്ന പരാമര്‍ശമായിരുന്നു അശ്വിനെ ചൊടിപ്പിച്ചത്. അതേക്കുറിച്ചും അശ്വിന്‍ പറയുന്നുണ്ട്. റോബിന്‍ ഡോക്ടര്‍, പല തന്തയ്ക്ക് പിറന്നവന്‍ എന്ന അര്‍ത്ഥത്തിലുള്ള പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ കാരണം ഉണ്ട് എന്നാണ് അശ്വിന്‍ പറയുന്നത്. ചെറുപ്പം മുതലേ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണത്. അച്ഛനില്ലാത്തത് കൊണ്ട് ചില സര്‍ട്ടിഫിക്കറ്റില്‍ കൊച്ചച്ഛന്റെ പേരും കൊടുത്തിരുന്നു, ചിലതില്‍ അച്ഛന്റെ പേര് തന്നെ കൊടുത്തു. അത് കാരണം പല തന്തയ്ക്ക് പിറന്നവന്‍ എന്ന് എന്നെ പലരും വിളിച്ചിട്ടുണ്ട് എന്നാണ് അശ്വിന്‍ തുറന്നു പറയുന്നത്. പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ റോബിന്‍ ആ വാക്ക് ഉപയോഗിച്ചപ്പോള്‍ പ്രതികരിച്ചു പോകുകയായിരുന്നു എന്നാണ് തന്റെ പ്രതികരണത്തെക്കുറിച്ച് അശ്വിന്‍ പറയുന്നത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ഗേ

താന്‍ ഗേ ആണെന്ന് തുറന്നു പറഞ്ഞതിനെക്കുറിച്ചും അശ്വിന്‍ മനസ് തുറക്കുന്നുണ്ട്. ഞാനൊരു ഗേ ആണ് എന്ന് തുറന്ന് പറഞ്ഞതില്‍ എനിക്ക് യാതൊരു കുറ്റ ബോധവും തോന്നുന്നില്ല. പറയുന്നതിന് മുന്‍പ് പല തവണ ആലോചിച്ചിരുന്നു. പിന്നെ തോന്നി, എന്നെ പോലെ പറയാന്‍ മടിയ്ക്കുന്നവര്‍ക്ക് ഒരു പ്രചോദനം ആകണം, അതിന് ഇതിനെക്കാള്‍ വലിയ ഒരു പ്ളാറ്റ്ഫോം കിട്ടില്ല എന്നാണ് തന്റെ തുറന്നു പറച്ചിലിനെക്കുറിച്ച് അശ്വിന്‍ പറയുന്നത്. അപര്‍ണയോടും ജാസ്മിനോടുമായിരുന്നു അശ്വിന്‍ മനസ് തുറന്നത്. പിന്നാലെ എല്ലാവര്‍ക്കും മുന്നില്‍ വച്ചും അശ്വിന്‍ മനസ് തുറക്കുകയായിരുന്നു. അറിഞ്ഞപ്പോള്‍ അപര്‍ണയും ജാസ്മിനും നന്നായി സപ്പോര്‍ട്ട് ചെയ്തു. ഒരു ഗേയുടെ വികാരം മറ്റൊരു ഗേയ്ക്ക്് മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. എന്ന് കരുതി എല്ലാ ആണുങ്ങളോടും പ്രണയം തോന്നും എന്നില്ല. അത്തരം ഒരു ചിന്താഗതി ഉള്ളവരോട് മാത്രമേ നമുക്ക് അടുപ്പം തോന്നൂ എന്നാണ് അശ്വിന്‍ പറയുന്നത്.. ബിഗ്ഗ് ബോസ് ഹൗസില്‍ അങ്ങനെ ഒരാളും ഇല്ല. ഞാന്‍ അത് തുറന്ന് പറഞ്ഞപ്പോള്‍ പുറത്ത് ഇറങ്ങിയ ശേഷം ചുരുക്കം ചിലര്‍ മാത്രമാണ് അംഗീകരിക്കാതിരുന്നത്. എന്നെ വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞ് നടന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തു എന്നും അശ്വിന്‍ പറയുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X