ഞാന്‍ ഗേ ആണ്; ബിഗ് ബോസില്‍ അശ്വിന്റെ തുറന്നു പറച്ചില്‍

എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തകള്‍ നിറഞ്ഞൊരു സീസണാണ് ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. സെറ്റിലും ടാസ്‌കുകളിലും മാത്രമല്ല മത്സരാര്‍ത്ഥികളിലും ബിഗ് ബോസ് വ്യത്യസ്ത പുലര്‍ത്തിയിട്ടുണ്ട്. ഇത്തവണ ബിഗ്് ബോസ് വീട്ടിലേക്ക് കടന്നു വന്നവരില്‍ രണ്ട് ലെസ്ബിയന്‍ ഐഡന്റിറ്റിയുള്ളവരുമുണ്ടായിരുന്നു. ജാസ്മിന്‍ മൂസയും അപര്‍ണ മള്‍ബറിയും. തങ്ങളുടെ സ്വത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് അവര്‍ വന്നതും. ഈ തീരുമാനത്തിന് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ മറ്റൊരു താരവും തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മജീഷ്യന്‍ ആയ അശ്വിന്‍ ആണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. തന്‍ ഗേ ആണെന്നാണ് അശ്വിന്‍ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് വീ്ട്ടിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായ അപര്‍ണ മള്‍ബറിയോടായിരുന്നു അശ്വിന്‍ മനസ് തുറന്നത്. പിന്നീട് അശ്വിനും അപര്‍ണയും ചേര്‍ന്ന് ഇതേക്കുറിച്ച് ജാസ്മിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഒരു കാര്യം

ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ജാസ്മിനെ അശ്വിനും അപര്‍ണയും മാറ്റിയിരുത്തുകയായിരുന്നു. ഇവനൊരു കാര്യം പറയാനുണ്ടെന്നാണ് അപര്‍ണ ആദ്യം പറയുന്നത്. നിമിഷയെ കുറിച്ചാണോ എന്നായിരുന്നു ജാസ്മിന്‍ ആദ്യം ചോദിച്ചത്. അങ്ങനെയാണെങ്കില്‍ പറയേണ്ടെന്നും തന്റെ നാവ് സ്ലിപ്പാകുമെന്നും പറയാന്‍ പറ്റാത്തത് പറഞ്ഞു പോകുമെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഇത് നിമിഷയെക്കുറിച്ചല്ലെന്നും തീര്‍ത്തും വ്യക്തിപരമായൊരു കാര്യമാണെന്നും അപര്‍ണ വ്യക്തമാക്കുകയായിരുന്നു.

ഇവനും നമ്മളെ പോലെയാണെന്നായിരുന്നു ജാസ്മിനോട് അപര്‍ണ പറഞ്ഞത്. പിന്നാലെ അശ്വിന്‍ ഗേ ആണെന്ന് അപര്‍ണ ജാസ്മിനെ അറിയിക്കുന്നു. അതെ എന്ന് പറഞ്ഞു കൊണ്ട് അശ്വിന്‍ ജാസ്മിന് കൈ കൊടുക്കുന്നുണ്ട്. ബൈ സെക്ഷ്വല്‍ ആണോ എന്ന് ജാസ്മിന്‍ ചോദിക്കുമ്പോള്‍ അല്ല, സ്ട്രിക്ക്‌ലി ഗേ ആണെന്ന് അശ്വിന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന്‍ പറയുന്നു. അവനത് തുറന്നു പറഞ്ഞപ്പോള്‍ വളരെയധികം ആശ്വാസമുണ്ടെന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ഇതിലൊന്നും ഒരിക്കലും പേടിക്കേണ്ട കാര്യമില്ലെന്നും പൂര്‍ണ പിന്തുമ നല്‍കുന്നതായിരിക്കുമെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

അശ്വിന്‍

മജീഷ്യനാണ് അശ്വിന്‍. രണ്ട് റെക്കോര്‍ഡുകളും അശ്വിന്റെ പേരിലുണ്ട്. ഒന്നര വയസ്സില്‍ ഉപേക്ഷിച്ച് പോയ മാനസികരോഗിയായ അമ്മയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ മകന്‍ എന്ന നിലയില്‍ അശ്വിന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അച്ഛന്റെ മരണ ശേഷം അച്ഛമ്മയുടെ തണലില്‍ വളര്‍ന്ന അശ്വിന്‍ ചെറുപ്പകാലത്ത് പട്ടിണിയും ദാരിദ്രവും ഉള്‍പ്പടെ പല ദുരിതങ്ങളും അതിജീവിച്ച ശേഷമാണ് ബിഗ് ബോസില്‍ എത്തിയത്. പതിനേഴാം വയസ്സില്‍ ഹോസ്റ്റലല്‍ വച്ച് പീഡിപ്പിയ്ക്കപ്പെട്ട കാര്യവും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനായിരുന്നു അശ്വിന്‍.

ബിഗ് ബോസ്

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ബിഗ് ബോസ് വീട്ടില്‍ എവിക്ഷനിലേക്കുളള നോമിനേഷന്‍ നടന്നിരുന്നു. നോമിനേഷനില്‍ എട്ട് പേരാണ് ഇടം നേടിയത്. ജാസ്മിന്‍, നിമിഷ, ബ്ലെസ്ലി, അശ്വിന്‍, റോബിന്‍, ഡെയ്സി, ദില്‍ഷ, റോണ്‍സണ്‍ എന്നിവരുടെ പേരുകളാണ് ഏറ്റവും കൂടുതല്‍ പേരുകള്‍ പറഞ്ഞത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ചിലരുടെ നോമിനേഷനുകള്‍. അതേസമയം ചിലരുടെ പേരുകള്‍ പറയാതെ പോയതും രസകരമായ ട്വിസ്റ്റായിരുന്നു. കഴിഞ്ഞ ആഴ്ച വേണ്ടത്ര ആക്ടീവായിരുന്നില്ല എന്ന് വിലയിരുത്തപ്പെട്ട ദില്‍ഷ, സൂരജ് എന്നിവരും അപര്‍ണയും ചേര്‍ന്ന് ആയിരുന്നു ഇന്ന് നടന്ന മാലയോഗം ടാസ്‌ക് വിജയിച്ചത്. മൂവരുടേയും തിരിച്ചുവരവ് ഷോയെ രസകരമാക്കി മാറ്റിയിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X