റോബിന്റെ കാര്യത്തില്‍ റിയാസിന്റെ തീരുമാനം എന്താണ്? അറിയാന്‍ വിളിച്ചുവരുത്തി ബിഗ് ബോസ്
ബിഗ് ബോ്‌സ് മലയാളം സീസണ്‍ 4 വളരെ നാടകീയവും സംഭവബഹുലവുമായി രംഗങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കഴിഞ്ഞ വീക്കിലി ടാസ്‌കിനിടെ റിയാസിനെ റോബിന്‍ തല്ലിയതോടെയാണ് ബിഗ് ബോസ് വീടാകെ കലുഷിതമായി മാറിയത്. സംഭവത്തില്‍ ബിഗ് ബോസ് റോബിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. നിയമലംഘനം നടത്തിയ റോബിന്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്. താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം റോബിന്‍ പുറത്താകില്ലെന്നും തിരികെ വരുമെന്നും അകത്തുള്ളവരും പുറത്തുള്ളവരും കരുതുന്നുണ്ട്. ബിഗ് ബോസ് വീടിനകത്ത് സ്ഥിരം പ്രശ്‌നക്കാരന്‍ ആണെങ്കിലും ഒരുപാട് ആരാധകരെ നേടാന്‍ റോബിന് സാധിച്ചിരുന്നു. ഇതിനാല്‍ താരത്തെ തിരികെ കൊണ്ടു വരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിലയിരുത്തല്‍. ബിഗ് ബോസ് വീട്ടിലെ റോബിന്റെ സുഹൃത്തുക്കളും ഈ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട്.

എന്നാല്‍ റോബിനെ പുറത്താക്കുമോ അതോ തിരികെ കൊണ്ടു വരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. വാരാന്ത്യത്തോടെയായിരിക്കും അക്കാര്യത്തിലൊരു തീരുമാനമുണ്ടാവുക. എന്നാല്‍ ഇന്ന് ബിഗ് ബോസ് ഈ വിഷയവുമായി ബന്ധപ്പെട്ട് റിയാസിന്റെ പ്രതികരണം തേടിയിരുന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു റോബിനുമായുണ്ടായ വഴക്കിനെക്കുറിച്ച് റിയാസിനോട് ബിഗ് ബോസ് ചോദിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.
റിയാസ്, ബിഗ് ബോസിനോട് എന്തെങ്കിലും പറയാനുണ്ടോ? എന്നായിരുന്നു ബിഗ് ബോസിന്റെ ചോദ്യം. എന്തിനെയെങ്കിലും കുറിച്ചാണോ അതോ പൊതുവെ എന്തെങ്കിലും പറയാനുണ്ടോ എന്നാണോ? എന്ന് റിയാസ് തിരികെ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ചാണെന്ന് ഇതോടെ ബിഗ് ബോസ് വ്യക്തമാക്കുകയായിരുന്നു. പിന്നാലെ റിയാസ് മനസ് തുറക്കുകയും ചെയ്തു.

ഇത്രയും ആളുകള്‍ കാണുന്നൊരു ഷോയില്‍ ഒരാള്‍ എന്നെ ശാരീരികമായി കയ്യേറ്റം ചെയ്താല്‍, മുഖത്ത് ശക്തമായി തള്ളിയതാണെങ്കില്‍ പോലും, അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കണം. അതില്‍ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നത് ബിഗ് ബോസിന്റെ തീരുമാനം ആയിരുന്നു. ആ തീരുമാനം എടുത്തു. അത് ന്യായമായിരുന്നു. അതില്‍ ഇനി ഞാന്‍ എന്തെങ്കിലും പറയണോ എന്നെനിക്ക് അറിയില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
റിയാസ് പറഞ്ഞത് ബിഗ് ബോസ് മനസിലാക്കുന്നുവെന്ന് പറഞ്ഞ ശേഷം റിയാസിനോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. റോബിന് മാപ്പ് നല്‍കുന്നുണ്ടോ എന്നോ ശിക്ഷ നടപടി എന്തായിരിക്കണം എന്നോ ബിഗ് ബോസ് ചോദിച്ചിട്ടില്ല. നേരത്തെ സീസണ്‍ ടുവിലേതിന് സമാനമായ രീതിയില്‍ റോബിനെ മോഹന്‍ലാല്‍ വരുന്നത് വരെ സീക്രട്ട് റൂമില്‍ തന്നെ നിര്‍ത്തിയ ശേഷം മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ റിയാസിനോട് അന്തിമ തീരുമാനം ചോദിക്കാനായിരിക്കും അണിയറ പ്രവര്‍ത്തകരുടെ പദ്ധതി എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം റോബിനും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ബിഗ് ബോസിനോട് സംസാരിച്ചിരുന്നു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ അവിടെ കിടന്ന് ചാവാന്‍ ജാസ്മിന്‍ പറഞ്ഞുവെന്നും അതിനിടയില്‍ വന്ന സങ്കടത്തിലും ദേഷ്യത്തിലുമാണ് റിയാസിനെ തള്ളി മാറ്റിയപ്പോള്‍ മുഖത്ത് കൈകൊണ്ടതെന്നുമാണ് റോബിന്‍ പറഞ്ഞത്. പ്രവോക്ക് ചെയ്തപ്പോഴുള്ള പ്രതികരണം മാത്രമായിരുന്നു എന്റേത്. മനപൂര്‍വം വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല. തള്ളി മാറ്റിയപ്പോള്‍ അറിയാതെ അടിക്കേണ്ടി വന്നതാണ്. സാഹചര്യത്തില്‍ പറ്റിപ്പോയതാണെന്നും റോബിന്‍ പറഞ്ഞു.

താരത്തെ പറഞ്ഞത് പോലെ തന്നെ ബിഗ് ബോസ് പുറത്താക്കുമോ അതോ തിരികെ കൊണ്ടു വരുമോ എന്നത് അറിയാന്‍ വാരാന്ത്യം വരെ കാത്തു നില്‍ക്കണം. ഈ സീസണില്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തു നില്‍ക്കുന്ന വീക്കെന്‍ഡ് എപ്പിസോഡായിരിക്കും ഈ ആഴ്ചയിലേത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications