twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ 'ക്വീന്‍' ആണ് ഇറങ്ങി പോയത്; ജാസ്മിനെക്കുറിച്ച് അഖില്‍

    |

    വന്ന അന്ന് മുതല്‍ ഇതാ ഇന്നലെ ആരുടേയും വിധിയ്ക്ക് കാത്തു നില്‍ക്കാതെ സ്വയം ബിഗ് ബോസിന്റെ വാതിലും തുറന്ന് പുറത്തേക്ക് പോകും വരെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു തരുന്ന താരമാണ് ജാസ്മിന്‍ മൂസ. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് എല്ലാവരും വിലയിരുത്തിയിരുന്ന ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

    Also Read: 'ഇനി തിരികെ വരില്ല'; ജാസ്മിൻ വീട്ടിലെത്തി, സ്വീകരിച്ച് നിമിഷയും ഡെയ്സിയും, തെറിവിളിക്ക് കുറവില്ല!Also Read: 'ഇനി തിരികെ വരില്ല'; ജാസ്മിൻ വീട്ടിലെത്തി, സ്വീകരിച്ച് നിമിഷയും ഡെയ്സിയും, തെറിവിളിക്ക് കുറവില്ല!

    റിയാസിനെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുന്നത്. റോബിന്‍ തിരികെ വരുന്നിടത്ത് താന്‍ നില്‍ക്കില്ലെന്നും തനിക്ക് ആത്മാഭിമാനമുണ്ടെന്നും പറഞ്ഞായിരുന്നു ജാസ്മിന്‍ പുറത്തേക്ക് പോയത്. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ജാസ്മിന്‍.

    പിന്മാറ്റം

    താരത്തിന്റെ പിന്മാറ്റം ഷോയിലുള്ളവര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ആരോടും യാത്ര പറയാന്‍ നില്‍ക്കാതെയായിരുന്നു ജാസ്മിന്‍ ഇറങ്ങി പോയത്. ജാസ്മിന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ച് ബിഗ് ബോസ് താരങ്ങളുടെ ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ ലൈവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ ജാസ്മിനെക്കുറിച്ചും പിന്മാറ്റത്തെക്കുറിച്ചും അഖില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

    ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ക്വീന്‍. വാക്ക് ഔട്ട് ചെയ്തിരിക്കുന്നു എന്നാണ് ജാസ്മിനെക്കുറിച്ച് അഖില്‍ പറഞ്ഞത്. രണ്ട് ദിവസം കൊണ്ട് രണ്ട് സംഭവമുണ്ടായി. ആദ്യത്തെ ശാരീരികമായ കയ്യേറ്റം, ആദ്യത്തെ വാക്ക് ഔട്ട് എന്നും അഖില്‍ പറയുന്നുണ്ട്. വിനയ്, സൂരജ്, ബ്ലെസ്ലി എന്നിവരോടായിരുന്നു അഖിലിന്റെ അഭിപ്രായ പ്രകടനം. ഇന്നലേയും അഖിലും സൂരജും വിനയും ജാസ്മിന്റെ പോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

    ഓളെ ഒരു മനുഷ്യന്‍ മറക്കില്ല

    ഓളെ ഒരു മനുഷ്യന്‍ മറക്കില്ല എന്നാണ് വിനയ് പറഞ്ഞത്. സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയില്‍ ഇല്ല ഇത്രയും മാസില്ലെന്ന് സൂരജ് പറഞ്ഞപ്പോള്‍ അതിന് നെഞ്ചുറപ്പ് വേണം. ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ ഒറ്റയ്ക്ക് ആയിപ്പോകുമ്പോള്‍ കാണിക്കുന്ന ധൈര്യം. അതും വേണം എന്നായിരുന്നു വിനയ് നല്‍കിയ മറുപടി.. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഇവള്‍ ഈ കാണിക്കുന്ന ധൈര്യം അവളുടെ ലൈറ്റ് ഹാര്‍ട്ടിനെ കവര്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണെന്ന്. പക്ഷെ അല്ല. ജീവിതത്തില്‍ ഒറ്റയ്ക്ക് ആയിപ്പോകുമ്പോള്‍ കിട്ടുന്ന ധൈര്യമാണതെന്നും വിനയ് പററഞ്ഞിരുന്നു.

    നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്

    നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്. ഞാന്‍ പുറത്ത് പോയി അധ്വാനിച്ചുണ്ടാക്കും. 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാനെന്ന് പറഞ്ഞാണ് ജാസ്മിന്‍ പുറത്തേക്ക് പോയിരിക്കുന്നത്. ഒരാളെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ ആളെ തിരികെ കൊണ്ടു വരുന്നത് ശരിയല്ലെന്നും അങ്ങനെയുള്ളിടത്ത് നില്‍ക്കാന്‍ തന്റെ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു.

    പ്രേക്ഷകര്‍ക്ക് വേണ്ടത് അങ്ങനത്തെ ആള്‍ക്കാരെയാണെങ്കില്‍ എന്നെ ചവിട്ടിപ്പുറത്താക്കൂ. എനിക്കിവിടെ നില്‍ക്കണ്ട. ഈ ഷോയോടുള്ള എന്റെ ബഹുമാനം നഷ്ടമായി. ചെറിയൊരു ആഗ്രഹം കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത്. പക്ഷെ ഇതെന്താണെന്ന് മനസിലായി. ഇവിടെ നമ്മള്‍ നമ്മളായി നില്‍ക്കുന്നതില്‍ കാര്യമില്ല. നാടകം കളിച്ച് ക്യാമറയുടെ മുന്നില്‍ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് കരുതുന്നവരെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എന്നെ ചവിട്ടി പുറത്താക്കാം, അയാം ഡണ്‍ എന്നാണ് ജാസ്മിന്‍ പോകുന്നത്.

    Recommended Video

    പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
    സിനിമാ സ്‌റ്റൈലില്‍

    താന്‍ പോവുകയാണെന്നും പോകുന്നതിന് പിന്നിലെ കാരണം എന്താണെന്നും എല്ലാവരോടും വ്യക്തമാക്കിയ ശേഷമായിരുന്നു താരത്തിന്റെ ഇറങ്ങിപ്പോക്ക്. പോകുന്നതിന് മുമ്പായി മുറ്റത്തുണ്ടായിരുന്ന റോബിന്റെ ചെടിച്ചട്ടിയും തന്റെ ചെടിച്ചട്ടിയും ജാസ്മിന്‍ എറിഞ്ഞുടയ്ക്കകുയും ചെയ്തു. പിന്നാലെ ഒരു സിഗരറ്റും കത്തിച്ച് ചുണ്ടില്‍ വച്ചുകൊണ്ട് സിനിമാ സ്‌റ്റൈലില്‍ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു ജാസ്മിന്‍.

    English summary
    Bigg Boss Malayalam Season 4: Bigg Boss' First Queen Walked Out Says Akhil About Jasmine's Exit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X