എനിക്കും ആഗ്രഹമുണ്ട്, റോസാപൂ ചെടിയാകാന്‍, പക്ഷെ വൈകിപ്പോയി; വികാരഭരിതനായി ബ്ലെസ്ലി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പോയ വാരത്തെ ക്യാപ്റ്റനായിരുന്നു ബ്ലെസ്ലി. ഇതുവരെ വീടിനകത്ത് പലരും തങ്ങളുടെ പ്രിയപ്പെട്ടവനെന്ന് പറഞ്ഞിരുന്ന ബ്ലെസ്ലി ക്യാപ്റ്റനായതോടെ എല്ലാവര്‍ക്കും മുന്നില്‍ വില്ലനായി മാറിയിരിക്കുകയാണ്. പ്രതികാര മനോഭാവത്തോടെ പെരുമാറിയതായിരുന്നു ബ്ലെസ്ലിയ്‌ക്കെതിരെ പലരും തിരിയാന്‍ കാരണം. ഇതിനിടെ ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് എതിര്‍പ്പ് കാണിക്കുന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് ഇത്ര എതിര്‍പ്പ് കാണിക്കുന്നതെന്ന് പലര്‍ക്കും മനസിലായിട്ടില്ല.

ഇതിനിടെയായിരുന്നു ഇന്നലെ ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് നീ അപകടകാരിയാണെന്നും കലാകാരന്റെ ഹൃദയമല്ല നിനക്കെന്നും പറയുന്നത്. പിന്നാലെ ഇന്ന് ലക്ഷ്മിയും ബ്ലെസ്ലിയും തമ്മില്‍ നടന്നൊരു സംഭാഷണം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇന്നലെ രാത്രി ബ്ലെസ്ലി പുറത്തെ സോഫയില്‍ കിടന്നുറങ്ങിയതിനെക്കുറിച്ച് ലക്ഷ്മി പ്രിയ ചോദിച്ചതായിരുന്നു സംഭവം.

ആഗ്രഹമുണ്ട്

പിന്നാലെ നടന്ന സംഭാഷണത്തെക്കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ലക്ഷ്മി : 'നീ ഇന്നലെ പുറത്തെ സോഫയില്‍ ആണോ കിടന്നതു '?
ബ്ലെസ്ലി: 'അതെ..'
ലക്ഷ്മി : 'മഴ പെയ്തില്ല'?
ബ്ലെസ്ലി : 'അപ്പോള്‍ ഞാന്‍ ആ മരത്തിന്റെ ചുവട്ടില്‍ പോയി കിടന്നു'
ലക്ഷ്മി: 'ആണോ' ?
ബ്ലെസ്ലി : 'ചേച്ചി ആ റോസാപൂ കണ്ടോ?'
അതാണ് ദില്ഷാ. പാരന്‌റ്‌സ് നട്ടു വളര്‍ത്തി കാത്തു സൂക്ഷിക്കുന്ന ഒരു ഭംഗിയുള്ള റോസാപൂ ചെടി.'
ബ്ലെസ്ലി : 'ആ കാണുന്നതാണ് ഞാന്‍. ഒരു സാധാ മുള്‍ച്ചെടി. അത് ആരുടേയും തെറ്റല്ല. സാചര്യവശാല്‍ സംഭവിച്ചതാണ്. പക്ഷെ മറ്റു ആടുകളില്‍ നിന്നു രക്ഷപെടാന്‍ സ്വയം ഒരു മുള്‍ച്ചെടി ആയി മാറുന്നു.'
ലക്ഷ്മി : 'ശരി..'
ബ്ലെസ്ലി : 'എനിക്കും ആഗ്രഹമുണ്ട് അത് പോലൊരു റോസാപൂ ചെടി ആവാന്‍. ചേച്ചി ഇന്നലെ പറഞ്ഞില്ലേ ഞാന്‍ അപകടം ആണെന്ന്. പക്ഷെ വൈകിപ്പോയി. അത് മാറില്ല. ഞാന്‍ വിചാരിച്ചാലും അത് മാറ്റാന്‍ സാധിക്കില്ല.'

വ്യതസ്തര്‍

വ്യതസ്തര്‍ ആയവര്‍ക്കും ഈ ലോകത്തു ജീവിക്കണം ലക്ഷ്മി പ്രിയേ.. നിങ്ങളുടെ ലോകത്തുള്ള പെര്‍ഫെക്റ്റ് ആയിട്ടുള്ളവര്‍ക്കു മാത്രമല്ല. എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇന്നലെ ബ്ലെസ്ലിയോട് ലക്ഷ്മി പ്രിയ സംസാരിച്ചിരുന്നു.ഇതിപ്പോള്‍ ഒരു നദിയാണെങ്കില്‍, നദിയ്ക്ക് അക്കരയും ഇക്കരയുമുണ്ട്. പക്ഷെ നീ കരയില്ലാത്തിടത്ത് നിന്റേതായൊരു കര സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭാവനയുടെ കര. ആ കരയെ നീ യോജിപ്പിക്കും. അതിന് നീ മറ്റുള്ളവരെ ഉപയോഗിക്കുകയും ചെയ്യും. അത് മനസിലായപ്പോഴാണ് നീ ഇവിടുത്തെ ഏറ്റവും അപകടകാരിയായ വ്യക്തിയാണെന്നും എനിക്കിനി നിന്നെ സ്നേഹിക്കാന്‍ കഴിയില്ലെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഇത് കേട്ടതും അവിടെയാണ് ഞാന്‍ ഒരു കലാകാരന്‍ ആകുന്നതെന്ന് ബ്ലെസ്ലി പറയുകയായിരുന്നു.

ഭക്ഷണം

എന്നാല്‍ അത് പറഞ്ഞ് തീര്‍ക്കാന്‍ അനുവദിക്കാതെ ലക്ഷ്മി പ്രിയ ഇടപെടുകയായിരുന്നു. ഒരു കലാകാരന്റെ ഹൃദയം നിനക്കില്ല. ഒരു കലാകാരന്‍ ഒരു ബിസിനസുകാരന്‍ അല്ല, ഒരു കലാകാരന്‍ മത്സരബുദ്ധിയുള്ളയാളല്ല, ഒരു കലാകാരന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നയാളല്ല, ഒരു കാലാകാരന്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര മൃദുവായ ഹൃദയമുള്ള വ്യക്തിയായിരിക്കും എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

ഒരാളെ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ വിഷമിപ്പിക്കാനോ പിടിച്ചെടുക്കാനോ ഒരു കലാകാരന് സാധിക്കില്ല. അതിനാല്‍ നീ കലാകാരന്‍ എന്ന് വാക്ക് ഉപയോഗിക്കരുതെന്നും ലക്ഷ്മി പ്രിയ ബ്ലെസ്ലിയോടായി പറഞ്ഞു. ലക്ഷ്മി പ്രിയ ബ്ലെസ്ലിയ്ക്ക് ഭക്ഷണം നിഷേധിക്കുന്നതായും പ്രേക്ഷകര്‍ക്കിടയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X