നിനക്ക് വലിക്കണേല്‍ വലിച്ചിട്ട് പോ, ഞാന്‍ മാറില്ല! ഡെയ്സിയോട് ബ്ലെസ്ലി

അങ്ങനെ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരേയും പരിചയമില്ലാത്തവരേയുമാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ ഇത്തവണ തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്. ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിയവരില്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച താരമായിരുന്നു ഡെയ്‌സി ഡേവിഡ്. ഇപ്പോഴിതാ ബ്ലെസ്ലിയും ഡെയ്‌സിയും തമ്മില്‍ ഇന്നലെയുണ്ടായ വഴക്ക് ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ ജയിലില്‍ പോകേണ്ടി വന്ന താരങ്ങളില്‍ ഒരാളാണ് ബ്ലെസ്ലി. ബിഗ് ബോസ് വീട്ടില്‍ ആദ്യ ആഴ്ച ആക്ടീവല്ലെന്ന് വിമര്‍ശിക്കപ്പെട്ട താരമായിരുന്നു ബ്ലെസ്ലി. എന്നാല്‍ ഇന്നലെ ഗെയിമിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്ന താരമാണ് ബ്ലെസ്ലി. സ്‌മോക്കിംഗ് ഏരിയയില്‍ വച്ചായിരുന്നു വഴക്കുണ്ടായത്. തനിക്ക് സിഗരറ്റ് വലിക്കാനായി സ്‌മോക്കിംഗ് ഏരിയയുടെ മുന്നില്‍ കിടക്കുന്ന ബ്ലെസ്ലിയോട് മാറി തരാന്‍ ആവശ്യപ്പെടുകയായിരുന്നു ഡെയ്‌സി. പിന്നീടാണ് ഇത് വഴക്കിലേക്ക് എത്തുന്നത്.

സ്‌മോക്കിംഗ് ഏരിയ

റോബിനോടും സുചിത്രയോടും ദില്‍ഷയോടുമായി സംസാരിക്കുന്നതിനിടെയാണ് ബ്ലെസ്ലി മാറി തരുന്നില്ലെന്ന് ഡെയ്‌സി പറഞ്ഞത്. എങ്ങാനം വല്ല കണ്ടന്റ് കിട്ടിയാലോ എന്നു കരുതിയാണ്. മാറാന്‍ പറഞ്ഞിട്ട് മാറിയില്ല. തല കറങ്ങുവാണ്, വെയിലത്ത്് കിടക്കണം എന്നാണ് പറയുന്നത്. അവന്റെ വിചാരം ഞാന്‍ അടിയുണ്ടാക്കുമെന്നാണ് പക്ഷെ ഞാന്‍ അടിയുണ്ടാക്കില്ല. എന്തൊരു കഷ്ടമാണ്. എല്ലാവരും ടാര്‍ഗറ്റ് ചെയ്യുകയാണ് എന്നാണ് ഡെയ്‌സി പറയുന്നത്. പിന്നാലെ ഡെയ്‌സി സ്‌മോക്കിംഗ് ഏരിയയിലേക്ക് പോവുകയായിരുന്നു.

നിലത്ത്

സ്‌മോക്കിംഗ് ഏരിയയുടെ മുന്നിലായി നിലത്ത് കിടക്കുകയായിരുന്നു ബ്ലെസ്ലി. അഖിലും സൂരജും ആ സമയം അവിടെയുണ്ടായിരുന്നു. ഡെയ്‌സിയുമായി വഴക്കിട്ടതിനെക്കുറിച്ച് ബ്ലെസ്സി സംസാരിച്ചിരുന്നു. അന്ന് ഫുഡ് കഴിക്കാനായിരുന്നു. ഇന്ന് സിഗരറ്റ് വലിക്കാനാണ്. കോണ്‍ടെക്‌സ്റ്റ് മാറിയെന്നാണ് ബ്ലെസ്ലി അഖിലിനോടും സൂരജിനോടും പറയുന്നത്. ഈ സമയം ഡെയ്‌സി അവിടേക്ക് എത്തി. ഞാന്‍ പറഞ്ഞു മര്യാദയ്ക്ക്. ഇവിടെ നിന്നും മാറാന്‍. അശ്വിന്റെയടുത്തും ഇവന്റെ അടുത്തും എന്നാണ് ഡെയ്‌സി അഖിലിനോടും സൂരജിനോടും പറയുന്നത്.

ഞാന്‍ നിന്റെയടുത്ത് മാന്യമായിട്ടല്ലേ വന്ന് ചോദിച്ചതെന്ന് ഡെയ്‌സി ചോദിച്ചപ്പോല്‍ മാന്യമായി നീ എന്റെയടുത്ത് ചോദിക്കേണ്ട കാര്യമില്ലെന്നാണ് ഡെയ്‌സി മറുപടി നല്‍കിയത്. അവന്‍ മാറി പോയല്ലോ എന്ന് ഡെയ്‌സി ചൂണ്ടിക്കാണിച്ചപ്പോല്‍. അത് അവന്‍ ഞാന്‍ പോകില്ലെന്നും ബ്ലെസ്ലി പറഞ്ഞു. ഇതിനിടെ ഡെയ്‌സി തനിക്ക് വലിക്കാനെന്ന് പറയുകയായിരുന്നു. ഇത് ഇവന്‍ വായില്‍ നിന്നും എടുപ്പിക്കാന്‍ ആണ് ചെയ്യുന്നത്. മേനെ ഇതല്ല കളി, ഇതല്ല ഞങ്ങള്‍ ഇന്നലെ പറഞ്ഞു തന്ന കളി. ഇത് വേറെ. ഇതിനെ കച്ചറത്തരം എന്ന് പറയും എന്നും ഡെയ്‌സി പറഞ്ഞു. എന്നാല്‍ ഇതെങ്ങനെ കച്ചറത്തരമാകും എന്നായിരുന്നു ബ്ലെസി ചോദിച്ചത്. ഞാന്‍ ആദ്യം വന്ന് കിടന്നു. അപ്പോള്‍ ആള് വന്ന് പറഞ്ഞു മാറി തരാന്‍. ഞാന്‍ ആദ്യം മാറി തരാം എന്ന് പറഞ്ഞു. നീ മാറി തരാം എന്ന് പറഞ്ഞോ. പതിനഞ്ച് മിനുറ്റ് കഴിഞ്ഞാല്‍ മാറി പോകാം എന്ന് പറഞ്ഞുവെന്നും ബ്ലെസ്ലി പറഞ്ഞു.

വെയില്‍


എനിക്ക് വെയില്‍ കൊണ്ട് കിടക്കണം. നീ വെറുതെ വായില്‍ കയറി വെടി വെക്കേണ്ട കാര്യമില്ല. നിനക്ക് വേണേല്‍ വലിച്ചിട്ട് പോ എന്നും ബ്ലെസ്ലി പറഞ്ഞു. ഇതാണ് അവര്‍ക്ക് വേണ്ടത്. അതവനറിയാം എന്നു പറഞ്ഞു കൊണ്ട് ഡെയ്്‌സി പിന്തിരിയുകയായിരുന്നു.എന്നാ വലിച്ചിട്ട് പോണേല്‍ പോ. ഇല്ലേല്‍ അവിടെ പോയി വഴക്കുണ്ടാക്ക് എന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍ ഇതാണോ മോന്‍ കുറേക്കാലം ധ്യാനിച്ചിരുന്ന് ഉണ്ടാക്കിയ സ്വഭാവം എന്നായിരുന്നു ഡെയ്‌സിയുടെ പ്രതികരണം. വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
സിഗരറ്റ് വലിക്കണം

സിഗരറ്റ് വലിക്കണം പക്ഷെ ആരും അറിയരുത്.. ഇതില്‍ ബ്ലസ്ലിടെ ഭാഗത്താ ന്യായം.. സിഗരറ്റ് വലിക്കുമ്പോ അവിടാരും കിടക്കാന്‍ പാടില്ലെന്ന് BB നിയമത്തിലുണ്ടോന്ന് അറിയില്ല..മാറി പോകാന്‍ പറയാന്‍ അത് girls toilet ഒന്നും അല്ലല്ലോ, കുട്ടിക്ക് വലിക്കുവേം വേണം ആരും അറിയാനും പാടില്ല, വലിക്കണമെങ്കില്‍ അങ്ങ് പോയി വലിച്ചാല്‍ പോരെ, എനിക്ക് ഒന്നിനും പേടിയില്ല പറയുന്ന ആളാണ് ... വലിക്കാന്‍ വേണ്ടി പ്രൈവസി നോക്കുന്നത്. നാട്ടുകാരെ പേടിക്കുന്നുണ്ട് ഡെയ്‌സി,
എനിക്ക് ഒന്നിനും പേടിയില്ല പറയുന്ന ആളാണ് ... വലിക്കാന്‍ വേണ്ടി പ്രൈവസി നോക്കുന്നത്. നാട്ടുകാരെ പേടിക്കുന്നുണ്ട് ഡെയ്‌സി, നല്ല മാന്യത ഉള്ള ആളായത് കൊണ്ടാണ്.. ചവിട്ടു കൊടുക്കാന്‍ തോന്നുന്നു എന്ന് ഒക്കെ പറയുന്നത് അല്ലേ, വഴക്ക് ഇട്ടാല്‍ ടീവിയില്‍ വരും എന്ന് ഇവരോട് ആരേലും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു, മക്കളെ അതു ഒക്കെ 24 മണിക്കൂറിനു മുന്‍പ്. ഇപ്പോള്‍ നിങ്ങളെല്ലാവരും നിറഞ്ഞു നില്‍ക്കുകയാണ് ഏതു നേരവും, ഇങ്ങനെയാണ് കമന്റുകള്‍

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X