For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയും നവീനും ജയിലിലേക്ക്; കൂട്ടുകാർ ചതിച്ചതിന്‍റെ വേദനയില്‍ നുറുങ്ങി നവീന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയുടെ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സംഭവബഹുലമായൊരു വീക്കിലി ടാസ്‌കായിരുന്നു ഈ ആഴ്ച ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നത്. എന്നാല്‍ ടാസ്‌കില്‍ താരങ്ങള്‍ മികച്ച വിജയം നേടിയതോടെ ഇതാദ്യമായി മുഴുവന്‍ ലക്ഷ്വറി പോയന്റും നേടാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. പതിവ് പോലെ ലക്ഷ്വറി ടാസ്‌കിന്് ശേഷമുള്ള ജയില്‍ നോമിനേഷനായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്നത്.

  സാധാരണയുണ്ടാകുന്നത് പോലെ വാദ പ്രതിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം നിറഞ്ഞൊരു ജയില്‍ നോമിനേഷന്‍ തന്നെയായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ടാസ്‌കില്‍ മോശം പ്രകടനം കാഴ്ച വച്ചവരെയായിരുന്നു താരങ്ങള്‍ നോമിനേറ്റ് ചെയ്തത്. ഇതിനിടെ ഡെയ്‌സിയും നിമിഷയും തമ്മില്‍ ശക്തമായ വാക് പോര് തന്നെയുണ്ടായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായ റോണ്‍സണ്‍ പലവട്ടം ഇടപെട്ടാണ് ഈ വഴക്ക് അവസാനിപ്പിച്ചത്.

  Bigg Boss Malayalam

  ഇത്തവണ മൂന്ന് പേരെയായിരുന്നു നോമിനേറ്റ് ചെയ്യേണ്ടിയിരുന്നത്. നവീന്‍, ബ്ലെസ്ലി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയപ്പോള്‍് ജാസ്മിനും നിമിഷയും ഒരേ വോട്ടുകളുമായി ഒപ്പത്തിന് ഒപ്പമെത്തി. ഇതോടെ ഇവര്‍ക്കിടയില്‍ വീണ്ടും വോട്ടിംഗ് നടത്തുകയായിരുന്നു. എന്നാല്‍ നിമിഷയ്ക്ക് കാലിന് സുഖമില്ലെന്നും അതിനാല്‍ താന്‍ പോകാമെന്നും ജാസ്മിന്‍ പറഞ്ഞു. ഡെയ്‌സി ഒഴികെയുള്ളവരില്‍ മിക്കവരും ഈ തീരുമാനത്തിനൊപ്പം നിന്നു. ഡെയ്‌സി നിമിഷ തന്നെ പോകണമെന്ന വാദമായിരുന്നു ഉന്നയിച്ചത്. നേരത്തെ ജാസ്മിന്‍ ഡെയ്്‌സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

  മത്സരത്തിലൂടെയായിരുന്നു ജയിലില്‍ പോകേണ്ടവരെ കണ്ടെത്താനുണ്ടായിരുന്നത്. ദേഹത്്ത് സ്റ്റിക്കര്‍ ഒട്ടിക്കുക എന്നതായിരുന്നു ടാസ്‌ക്. ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടതോടെ ബ്ലെസ്ലി ജയിലില്‍ പോകാന്‍ യോഗ്യത നേടി. അവസാന റൗണ്ടില്‍ ബാക്കിയായത് ജാസ്മിനും നവീനുമായിരുന്നു. തുടക്കത്തില്‍ ഇരുവരും പരസ്പരം അടുത്ത് വരാതെ അകന്ന് നടക്കുയായിരുന്നു. എന്നാല്‍ ഭീരുക്കളെ പോലെ മാറി നില്‍ക്കാതെ പോരാളികളെ പോലെ എന്തും പൊരുതി നേടുന്നവരാണ് വിജയികള്‍ എന്ന് ബിഗ് ബോസ് അറിയിച്ചതോടെ ഇരുവരും മത്സരിക്കാന്‍ തുടങ്ങി. എന്നാല്‍ വേണ്ടത്ര ആവേശമുണ്ടായിരുന്നില്ല. ഒടുവില്‍ റോണ്‍സണിനോട്് ഇടപെടാന്‍ പറയുകയായിരുന്നു. ഇതോടെ നവീനും ജാസ്മിനും ശക്തമായ മത്സരം തന്നെ കാഴ്ച വച്ചു.

  ഒടുവില്‍ നവീനെ പരാജയപ്പെടുത്തി ജാസ്മിന്‍ ജയിലില്‍ പോകുന്നതില്‍ നിന്നും രക്ഷപ്പെട്ടു. നേരത്തേയും ജാസ്മിന്‍ ഇങ്ങനെ ജയിലില്‍ പോകുന്നതില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ജയില്‍ വേഷമണിഞ്ഞ് ബ്ലെസ്ലിയും നവീനും ജയിലിലേക്ക് പോവുകയായിരുന്നു. അതേസമയം തന്റെ ടീമിലുളളവര്‍ തന്നെ തനിക്കെതിരെ വോട്ട് ചെയ്തത് നവീനെ വല്ലാതെ അലട്ടിയിട്ടുണ്ട്. അടുത്ത സുഹൃത്തായ ലക്ഷ്മി പ്രിയ അടക്കം തന്നെ നോമിനേറ്റ് ചെയ്തതിന്റെ വിഷമം നവീനുണ്ട്. പുറത്തുള്ള ധന്യ, സുചിത്ര, ഡെയ്‌സി, ജാസ്മിന്‍ എന്നിവരെല്ലാം അത് സംസാരിക്കുകയും ചെയ്്തിരുന്നു. നവീനെ നോമിനേറ്റ് ചെയ്തതിന് ധന്യയും ദില്‍ഷയും സൂരജും ലക്ഷ്മിയും താരത്തോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

  എന്നാല്‍ തങ്ങളുടെ പേര് നോമിനേറ്റ് ചെയ്യുമ്പോള്‍ ഈ വിഷമം കാണാറില്ലെന്ന് ജാസ്മിന്‍ പറയുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീടിന് അകത്ത് പൊതുവെ രണ്ട് ടീമുകള്‍ ഉടലെടുത്തതായി വേണം മനസിലാക്കാന്‍. ആർട്ടിസ്റ്റുകളും ഇന്‍ഫ്ലുവേഴ്സും. ബിഗ് ബോസ് നേരിട്ട് ടീം തീരിക്കുന്നതിലും ഇത് കാണാം. അതേസമയം ഇവർക്കിടയിലെ കൂട്ടുകെട്ടില്‍ പോലും വിളളലുകള്‍ വീണിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ എപ്പിസോഡ്. നിമിഷയും ഡെയ്സിയും തമ്മിലുണ്ടായ പ്രശ്നം നിമിഷയും ജാസ്മിനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നതും ലക്ഷ്മി പ്രിയ അടക്കമുള്ളവർ തനിക്കെതിരെ വന്നതിനോട് നവീന്‍ എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടറിയണം.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Bleslee And Naveen Goes To Jail As Jasmine Wins The Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X