For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയ്ക്ക് ആ വീട്ടില്‍ ഭക്ഷണം പോലും നിഷേധിക്കപ്പെട്ടിട്ടുണ്ട്; അവന്‍ വിന്നര്‍ ആകണമെന്ന് ആരാധിക

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരിലൊരാളാണ് ബ്ലെസ്ലി. തുടക്കത്തില്‍ പ്രേക്ഷകരില്‍ പലർക്കും ബ്ലെസ്ലിയെ പരിചയമില്ലായിരുന്നുവെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്നിലെ ഗെയിമറെ അടയാളപ്പെടുത്താന്‍ ബ്ലെസ്ലിയ്കക്ക് സാധിച്ചിട്ടുണ്ട്. ഫിനാലെയിലെത്തുമെന്ന് ഉറപ്പിച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബ്ലെസ്ലി.

  Also Read: മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ...

  ഇപ്പോഴിതാ ബ്ലെസ്ലി വിജയിയാകാന്‍ യോഗ്യതയുള്ള താരമാണെന്ന് വ്യക്തമാക്കുന്ന ആരാധികയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടർന്ന്.


  ടൈറ്റിൽ വിനറാവാൻ ഏറ്റവും യോഗ്യൻ ബ്ലെസ്‌ലിയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.
  ബ്ലെസ്‌ലി ആദ്യമായി ആ വീട്ടിലേക്ക് വന്നപ്പോൾ ഞാനടക്കം പലരും കരുതിയിട്ടുണ്ട് ഈ ചെക്കൻ ഒക്കെ വൈകാതെ ഔട്ട്‌ ആവും എന്ന് ആരാധിക പറയുന്നു പക്ഷേ ആദ്യത്തെ ആഴ്ച്ച മുതൽ ബ്ലെസ്‌ലി അവന്റേതായ സ്പേസ് ആ വീട്ടിലുണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

  പാവ ടാസ്ക്കിൽ മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ പാവ വിട്ടുകൊടുത്തപ്പോൾ പരിഹസിച്ചവർക്കും ചതിച്ചവർക്കും പേടകം ടാസ്ക്കിലൂടെ മറുപടി കൊടുത്തുകൊണ്ട് ബ്ലെസ്‌ലി പല മലയാളി ഹൃദയങ്ങളിലേക്കും നടന്നു കയറിതുടങ്ങി. അതൊരു ഓർമ്മപ്പെടുതലായിരുന്നു. കാഴ്ച്ചയിൽ ഇവൻ ഒന്നുമല്ല എന്ന് വിധിയെഴുതുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് തെറ്റാണെന്നുള്ള ഓർമ്മപ്പെടുത്തൽ ആയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

  അതിനുശേഷം ബ്ലെസ്‌ലിക്കു നേരെ വീടിനുള്ളിൽ കൂട്ട ആക്രമണമായിരുന്നു. ദിവസവും അവന്റെ വീട്ടുകാരെ വിളിക്കുക, അവനെ സ്ത്രീവിരുദ്ധൻ ആക്കുക, അവൻ ആദ്യമായി ലൂപ് ഹോൾ കണ്ടുപിടിച്ചു അത് പറഞ്ഞപ്പോൾ അവനെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുക അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. പക്ഷേ ഒരിക്കൽ പോലും ബ്ലെസ്‌ലി അതേ രീതിയിൽ തിരികെ പ്രതികരിച്ചില്ലെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

  അതിനെല്ലാം ശേഷം ഭക്ഷണം പോലും ബ്ലെസ്‌ലിക്ക് ആ വീട്ടിൽ നിഷേധിക്കപെട്ടിട്ടുണ്ട്. അന്ന് ഭക്ഷണം മനഃപൂർവം നൽകാതിരുന്നതാണ് എന്ന് അറിഞ്ഞിട്ടും മിണ്ടാതെ പരാതി പറയാതിരുന്ന ബ്ലെസ്‌ലിയുടെ മനസിന്റെ കരുത്ത് എനിക്കോ ആ വീട്ടിലുള്ള മറ്റൊരാൾക്കോ ഉണ്ടെന്ന് തോന്നുന്നില്ല. ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ട ഒരാളാണ് ബ്ലെസ്ലിയെന്നും ആരാധിക പറയുന്നു.


  ഒരാൾ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് "ഇവന്റെ അച്ഛൻ മരിച്ചത് കണ്ട് ഇവന്റെ തലക്ക് വെളിവ് ഇല്ലാതായി"എന്ന് അവനെ കുറിച്ച് പറഞ്ഞത്. ബോഡിഷെയിമിങ് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള വ്യക്തിഹത്യകൾ ബ്ലെസ്‌ലി അതിജീവിച്ചുകൊണ്ട് അവന് കിട്ടുന്ന എല്ലാ ടാസ്‌ക്കുകളും നന്നായി പെർഫോം ചെയ്തും അവിടെ നടക്കുന്ന വിഷയങ്ങളിൽ ആരുടെ മുഖത്ത് നോക്കിയും തന്റെതായ നിലപാടുകൾ പറഞ്ഞും 85 ദിവസങ്ങൾ ബ്ലെസ്‌ലി അതിജീവിച്ചിരിക്കുന്നുവെന്ന് കുറിപ്പ് പറയുന്നു.

  റിയാസ് പറയുന്നുണ്ടായിരുന്നു ഞങ്ങൾ വന്നിട്ട് 47 ദിവസം ആയിട്ടുള്ളു എന്നത് ഞങ്ങളുടെ കുഴപ്പമല്ല എന്ന്. എങ്കിൽ ഇത്രയും പ്രശ്നങ്ങളെ അതിജീവിച്ച് 85ദിവസങ്ങൾ അവിടെ ബ്ലെസ്‌ലി നിന്നത് അവന്റെ കഴിവുകൊണ്ടാണ് അവൻ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഫാൻബേസ് കൊണ്ടാണ്. പിന്നെ ദിൽഷയുടെ കാര്യം പറഞ്ഞു സദാചാരം വിളമ്പുന്നവർക്കുള്ള മറുപടി ദിൽഷ തന്നെ നൽകിയെന്നാണ് ആരാധിക പറയുന്നത്.


  എനിക്കേറ്റവും വിശ്വാസം ബ്ലെസ്‌ലിയെയാണ് ലാലേട്ടാ എന്ന് അവൾ പറഞ്ഞെങ്കിൽ അതിനപ്പുറം നിങ്ങൾ പറയുന്നതിനൊക്കെ ഒരു വിലയുമില്ലെന്നും ഈ സീസൺ ടൈറ്റിൽ വിന്നർ ആവാൻ ഏറ്റവും യോഗ്യൻ ബ്ലെസ്‌ലിയാണെന്നും കുറിപ്പ് അഭിപ്രായപ്പെടുന്നു.

  ഇതുവരെയുള്ള യാത്രയിൽ കൂടെ നിന്നവർക്കെല്ലാം ഒരായിരം നന്ദി. ബ്ലെസ്‌ലിയെ ഏറ്റവും മോശമായ രീതിയിൽ ഡീഗ്രേഡ് ചെയ്യുമ്പോഴും ആ കെണിയിൽ വീഴാതെ ബ്ലെസ്‌ലി എന്ന മനുഷ്യനെ ചേർത്തുപിടിക്കുന്ന മനുഷ്യരോട് അടങ്ങാത്ത സ്നേഹമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Bleslee Deserves To Be The Winner As He Suffered Most Inside The House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X