For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുറിവേറ്റ സിംഹത്തിന്റെ ശ്വാസം..; ബ്ലെസ്ലിയുടെ മാസ് തിരിച്ചുവരവ്, സോറി പറയില്ലെന്ന് ഡെയ്സി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയിലേക്ക് കടന്നതും മത്സരവീര്യം ശക്തമായിരിക്കുകയാണ്. ടാസ്‌കുകളിലും തന്ത്രങ്ങള്‍ മെനയുന്നതിലുമെല്ലാം ഓരോ മത്സരാര്‍ത്ഥിയും തങ്ങളുടെ എല്ലാ കഴിവും പുറത്തെടുക്കുന്നുണ്ട്. അതേസമയം ആവേശകരമായൊരു വീക്കിലി ടാസ്‌കായിരുന്നു ബിഗ് ബോസ് വീട്ടില്‍ ഇന്ന് അവസാനിച്ചത്. പതിവിലും നേരത്തെയാണ് ഇത്തവണ വീക്കിലി ടാസ്‌ക് അവസാനിച്ചത്. അതേസമയം ഈ ആഴ്ചയിലെ ടാസ്‌കിനെതിരെ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ഒരുപോലെ വിമര്‍ശനവും ഉയരുന്നുണ്ട്.

  ഇന്നത്തെ ദിവസത്തെ താരം ബ്ലെസ്ലിയായിരുന്നു. ഇന്നലെ ടാസ്‌കിന്റെ നിയമങ്ങള്‍ക്കിടയില്‍ ഒരു ലൂപ് ഹോളുണ്ടെന്ന് ബ്ലെസ്ലി കണ്ടെത്തിയിരുന്നു. എന്നാല്‍ അത് സ്വന്തം ടീമിലെ അംഗങ്ങള്‍ അടക്കം ബാക്കിയുള്ള പതിനഞ്ച് പേരും അംഗീകരിക്കാന്‍ തയ്യാറായില്ല. ബ്ലെസ്ലി നിമയത്തെ മറി കടന്നുവെന്നായിരുന്നു അവരുടെ വാദം. എല്ലാവരും ഇതിന്റെ പേരില്‍ വളരെ രൂഷമായി തന്നെ ബ്ലെസ്ലിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് കണ്ടത് ബ്ലെസ്ലിയുടെ മാസ് തിരിച്ചുവരവായിരുന്നു.

  നിയമം തെറ്റിച്ചതിന്റെ പേരില്‍ അഖില്‍, ഡെയ്‌സി, റോണ്‍സണ്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്നും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു ബ്ലെസ്ലിയ്ക്ക്. നീ മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുന്നതാണോ എന്ന് വരെ ഡെയ്‌സി ചോദിച്ചിരുന്നു. അഖിലും ഇന്നലെ ബ്ലെസ്ലിയെ വിമര്‍ശിച്ചിരുന്നു. അഖിലിന്റെ പ്രതികരണത്തിനെതിരെ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാണ്. ഇതിനിടെ ഇന്ന് ബ്ലെസ്ലിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. നിയമം തെറ്റിച്ചതിന് തന്നെ വഴക്ക് പറയാനായിരിക്കുമെന്നായിരുന്നു ബ്ലെസ്ലി കരുതിയത്.

  എന്നാല്‍ ബിഗ് ബോസ് ഒരു ആപ്പിളുമായിട്ടായിരുന്നു ബ്ലെസ്ലിയെ കാത്തിരുന്നത്. താന്‍ നല്‍കിയ നിയമാവലിയില്‍ ഒരു ലൂപ് ഹോളുണ്ടായിരുന്നുവെന്നും അത് കണ്ടെത്തിയ ബ്ലെസ്ലിയ്ക്കുള്ള സമ്മാനമാണ് ഈ ആപ്പിളെന്നുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഭാരം കൂട്ടേണ്ടവര്‍ക്ക് എത്ര വേണമെങ്കിലും കഴിക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതോടെ വിജയശ്രീലാളിതനായ ബ്ലെസ്ലി ആപ്പിളും തിന്നു കൊണ്ട് പുറത്തേക്ക് വരികയായിരുന്നു. പുറത്ത് വന്ന ശേഷം ബ്ലെസ്ലി തന്നോട് ബിഗ് ബോസ് പറഞ്ഞത് മറ്റുള്ളവരേയും അറിയിച്ചു.

  അതേസമയം ഇന്നലെ സ്വന്തം ടീം പോലും താന്‍ പറയുന്നത് കേട്ടില്ലെന്നും വൈകിട്ടത്തെ ന്യൂസില്‍ പോലും തന്നെ പരിഹസിച്ചുവെന്നും ബ്ലെസ്ലി ആരോപിച്ചു. ഇതോടെ ടീമിലെ അംഗങ്ങള്‍ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തി. ന്യൂസിലേത് തമാശയായിരുന്നുവെന്നും അപ്പോള്‍ അത് കണ്ട് ചിരിച്ച ബ്ലെസ്ലിയോട് താനത് തമാശയായി കാണണമെന്ന് പറഞ്ഞിരുന്നുവെന്നും അഖില്‍ പറഞ്ഞു. തങ്ങള്‍ നിയമം പാലിക്കാനാണ് ശ്രമിച്ചതെന്നും ഇങ്ങനൊരു ലൂപ് ഹോളുണ്ടെന്നത് അറിയില്ലായിരുന്നുവെന്നും ബിഗ് ബോസത് ചോദിച്ചിട്ടും പറഞ്ഞില്ലെന്നും ഇതുപോലെ ഇനിയും പ്രതികരിക്കുമെന്നും അഖില്‍ പറഞ്ഞു.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  അതേസമയം കഴിഞ്ഞ ദിവസം ബ്ലെസ്ലിയെ ജഡ്ജ് ചെയ്തതിന് ജാസ്മിന്‍ സോറി പറഞ്ഞു. എന്നാല്‍ താന്‍ സോറി പറയില്ലെന്നായിരുന്നു ഡെയ്‌സിയുടെ പ്രതികരണം. കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തില്‍ തന്നോട് ബ്ലെസ്ലി സോറി പറഞ്ഞിട്ടില്ലെന്നായിരുന്നു ഡെയ്‌സിയുടെ ന്യായീകരണം. ഇതേതുടര്‍ന്നാണ് നിയമാവലിയില്‍ പറയുന്നതില്‍ ഒരുപാട് പൊരുത്തക്കേടുകളുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ധന്യ ആരോപിച്ചു. ഇതോടെ ധന്യയെ വിളിപ്പിച്ച ബിഗ് ബോസ് നിയമം വിശദമാക്കി നല്‍കുകയായിരുന്നു.

  അതേസമയം ശരീര ഭാരത്തെ ചൊല്ലിയുള്ള ബോഡി ഷെയ്മിംഗിനെതിരെ സംസാരിക്കുന്ന കാലത്ത് ഇതുപോലൊരു ടാസ്‌ക് നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തന്റെ അനുഭവം തന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് മത്സരാര്‍ത്ഥിയായ നിമിഷ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതൊക്കെ ടാസ്‌ക് നേരത്തെ നിര്‍ത്താന്‍ സ്വാധീനിച്ചിട്ടുണ്ടാകാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Bleslee Gets His Revenge Daisy Refuses To Say Sorry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X