ടോപ് ത്രീയില്‍ ആരൊക്കെ? കൊടുംപിരി കൊണ്ട ചര്‍ച്ചയുമായി മൂവര്‍ സംഘം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ മത്സരാവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികളും വഴക്കുകളുമെല്ലാം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മിക്ക മത്സരാര്‍ത്ഥികളും ശക്തരാണെന്നിരിക്കെ ആരാകും പുറത്ത് പോവുക, ആരാണ് മുന്നോട്ട് പോവുക എന്ന് മുന്‍കൂട്ടി പറയുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ആരാധകര്‍ക്കിടയിലെ ആവേശവും ആകാംഷയും കൂടി വരികയാണ്.

ഇതിനിടെ താരങ്ങള്‍ക്കിടയില്‍ ടോപ് ത്രീയെക്കുറിച്ചും ടോപ് ഫൈവിനെക്കുറിച്ചുമൊക്കെയുള്ള പ്രവചനങ്ങളും ചര്‍ച്ചകളും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ബ്ലെസ്ലി, റോബിന്‍, ദില്‍ഷ എന്നിവര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയുണ്ടായി. രാത്രി ആട്ടുകട്ടിലിന്റെ പരിസരത്ത് വച്ചായിരുന്നു ചര്‍ച്ച നടന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ടോപ് ത്രീ

ഡോക്ടര്‍ റോബിന്‍ ആയിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നിന്റെ കാഴ്ചപ്പാടില്‍ ടോപ് ത്രീ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ഡോക്ടര്‍ റോബിന്‍ ബ്ലെസ്ലിയോട് ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയ അപര്‍ണ, ദില്‍ഷ, ഡോക്ടര്‍ എന്നീ പേരുകള്‍ പറയുകയായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിയുടെ ഇത്തരം കേട്ട് ദില്‍ഷ പൊട്ടിച്ചിരിച്ചു. ഇഷ്ടപ്പെട്ട മൂന്ന് പേരെ അങ്ങ് പറഞ്ഞുവെന്നായിരുന്നു ബ്ലെസ്ലിയുടെ ഉത്തരത്തിനോടുള്ള ഡോക്ടറുടെ പ്രതികരണം. പിന്നാലെ ഇതേ ചോദ്യം തിരിച്ച് ബ്ലെസ്ലി ചോദിച്ചപ്പോള്‍ നിങ്ങള്‍ രണ്ടു പേരും കാണുമെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി.

ദില്‍ഷ

പിന്നാലെ ദില്‍ഷ തന്റെ പ്രവചനവുമായി എത്തുകയായിരുന്നു. എന്റെ മനസില്‍ തോന്നുന്നത് ഇതുവരെയുള്ളത് വച്ച് നോക്കുമ്പോള്‍ നമ്മള്‍ മൂന്നും ആണെന്നായിരുന്നു ദില്‍ഷയുടെ പ്രവചനം. എനിക്ക് തോന്നിയത് പറഞ്ഞതാണെന്നും ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ തോന്നിയതാണെന്നായിരുന്നു ദില്‍ഷ നല്‍കിയ വിശദീകരണം. അതേസമയം സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാം എന്നും ദില്‍ഷ പറയുന്നുണ്ട്.

ഇത്തവണയും നോമിനേഷനിലുള്ള താരങ്ങളാണ് ബ്ലെസ്ലിയും ദില്‍ഷയും റോബിനും. ദില്‍ഷയേയും ബ്ലെസ്ലിയേയും നിലവിലെ ക്യാപ്റ്റനായ അഖില്‍ നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. റോബിനെ മത്സരാര്‍ത്ഥികള്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നു. ജാസ്മിന്‍, നിമിഷ, റോണ്‍സണ്‍, ലക്ഷ്മി പ്രിയ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ഇവരില്‍ ആര് പുറത്തായാലും അത് ഷോയെ സാരമായി തന്നെ ബാധിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 നിമിഷ

ഇതിനിടെ ഇന്നലെ നിമിഷും ദില്‍ഷയും തമ്മില്‍ വലിയൊരു വഴക്കുണ്ടായിരുന്നു. ലക്ഷ്മി പ്രിയ നിമിഷയുടെ അമ്മയെ വിളിച്ചതിന് കാരണക്കാരി നിമിഷ തന്നെയായിരുന്നുവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. എന്നാല്‍ നിമിഷ ജീവിതകഥ പറഞ്ഞ ടാസ്‌കില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചുകൊണ്ട് അവളുടെ അമ്മയെ പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് മറ്റ് താരങ്ങള്‍ ദില്‍ഷയോട് പറയുകയായിരുന്നു. നിമിഷയും ജാസ്മിനും സുചിത്രയും ചേര്‍ന്ന് ദില്‍ഷയ്ക്ക് മറുപടി നല്‍കുകയായിരുന്നു. നിന്നെ പോലെ പട്ടുമെത്തയില്‍ കിടന്ന് വളര്‍ന്നവളല്ല ഞാന്‍ എന്നും എന്റെ അനുഭവങ്ങളാണ് പറഞ്ഞതെന്നും എന്നുകരുതി തന്റെ വീട്ടുകാരെ പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് നിമിഷ വ്യക്തമാക്കി.

മാപ്പ്

ബ്ലെസ്ലിയും റോബിനുമടക്കമുള്ളവര്‍ ദില്‍ഷയെ വിമര്‍ശിക്കുകയും ദില്‍ഷുടെ ഭാഗത്താണ് തെറ്റെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇതോടെ ദില്‍ഷ നിമിഷയോട് മാപ്പ് ചോദിക്കുകയും ചെയ്തു. അതേസമയം ഇന്നലെയായിരുന്നു ബിഗ് ബോസ് വീട്ടിലെ ആറാമത്തെ ആഴ്ചയിലേക്കുളള നോമിനേഷന്‍ നടന്നത്. കഴിഞ്ഞ ദിവസം ഡെയ്‌സിയും നവീനുമായിരുന്നു ബിഗ് ബോസ് വീടിനോയ് യാത്ര പറഞ്ഞത്. രണ്ട് ശക്തരെയാണ് ഒരുമിച്ച് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. ഡെയ്‌സിയോ നവീനോ തിരികെ ബിഗ് ബോസ് വീട്ടിലേക്ക് വരാനുള്ള സാധ്യതയും ചില പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇത്തവണ ആരാകും പുറത്ത് പോവുക എന്നത് കണ്ടറിയേണ്ടതാണ്.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X