രാധയായി ദില്‍ഷ, രാവണനായി റോബിനും; കിരീടം തേടിയിറങ്ങിയപ്പോള്‍ രണ്ട് വില്ലന്മാര്‍! ബ്ലെസ്ലിയുടെ കഥ

രസകരമായൊരു ടാസ്‌കായിരുന്നു ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിയില്‍ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയത്. വീട്ടിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് സാങ്കല്‍പ്പിക കഥ പറയുകയായിരുന്നു ടാസ്‌ക്. ഇത് പ്രകാരം ബ്ലെസ്ലി പറഞ്ഞ കഥയിലെ താരങ്ങള്‍ ദില്‍ഷയും റോബിനും ജാസ്മിനും റിയാസും റോണ്‍സനുമായിരുന്നു. ബ്ലെസ്ലിയുടെ കഥ ഇങ്ങനെയാണ്.

രാധ എന്ന നര്‍ത്തകിയാണ് ദില്‍ഷ. താനൊരു ഭയങ്കര നര്‍ത്തകിയാണെന്ന് രാധയ്ക്ക് അറിയാം. നാട്ടിലെ നര്‍ത്തികമാരുമൊക്കെയായി ഭയങ്കര മത്സരമാണ് രാധ. വീട്ടുകാരുമായിട്ട് നല്ല രീതിയില്‍ ജീവിച്ച് പോവുകയാണ്. നാട്ടിലെ ഏറ്റവും മികച്ച നര്‍ത്തകിയ്‌ക്കൊരു കിരീടുമുണ്ടാകും. പല രാജ്യങ്ങളിലേയും നര്‍ത്തകിമാര്‍ക്ക് കിരീടമുണ്ട്. പക്ഷെ രാധയ്ക്ക് കിരീടമില്ല. രാധയോട് കിരീടം ഇല്ലെന്ന് പലരും കളിയാക്കാറുണ്ടായിരുന്നു. അങ്ങനെ അച്ഛനോടും അമ്മയോടും കിരീടം എവിടെ കിട്ടുമെന്ന് ചോദിച്ചു. അച്ഛനും അമ്മയും കൂടെ ഒരു മല്ലന്റെ കൂടെ കിരീടം അന്വേഷിച്ച് പോകാന്‍ റെഡിയാക്കി വിട്ടു.

മല്ലന്‍

ആ മല്ലന്‍ ആണ് റോണ്‍സണ്‍ ചേട്ടന്‍. മല്ലന്റെ കുഴപ്പം എന്താണെന്ന് വച്ചാല്‍ ഇടയ്ക്ക് ഇടയ്ക്ക് കാര്യങ്ങള്‍ മറന്നു പോകും. പിന്നെ സ്വന്തമായി ഒന്നും ചെയ്യില്ല. എല്ലാ ശക്തിയുമുണ്ടെങ്കിലും മുന്നില്‍ നിന്നു കളിക്കില്ല. രാധയായ ദില്‍ഷയോട് ദില്‍ഷേ നീ അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് പറയുകയല്ലാതെ. ഒരിക്കലും മുന്നില്‍ നിന്നു കളിക്കില്ല.പക്ഷെ ആ മല്ലന് തന്റെ പവര്‍ മനസിലാകുമ്പോഴാണ് യഥാര്‍ത്ഥം കളി വരാന്‍ പോകുന്നത്.

രാധയും രാവണനും

അങ്ങനെ രാധ കിരീടം തേടി ഒരു കാട്ടിലെത്തി. ആ സമയം അവിടേക്ക് പത്ത് തലയുള്ളൊരു രാവണന്‍ എത്തുകയാണ്. മിന്നി മായും എന്നതാണ് രാവണന്റെ കഴിവ്. രാധയും രാവണനും ചേര്‍ന്ന് കിരീടം എടുക്കാന്‍ പോവുകയാണ്. രാവണന്‍ ജീവിതകാലം മൊത്തം ഒറ്റയ്ക്കായിരുന്നു. ഒറ്റപ്പെട്ട് ഒറ്റപ്പെട്ട് കഴിയുമ്പോള്‍ ദൈവം കൊടുത്ത വരം ആണ് മിന്നി മായുക എന്നത്. അതാണ് ഡോക്ടര്‍ റോബിന്‍. രാധയും റോബിനും കിരീടത്തിന് വേണ്ടി പോവുകയാണ്. അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അവിടെ ശിവന്റെ അവതാരമായ രണ്ട് അര്‍ധനാരീശ്വരന്മാര്‍ ഉണ്ടാകും. ഒന്ന് ജാസ്മിനും മറ്റൊന്ന് റിയാസും.

ശിവന്റെ അവതാരങ്ങളായിരിക്കും

അവര്‍ രാധയേയും രാവണനേയും പരീക്ഷിക്കാന്‍ വന്ന ശിവന്റെ അവതാരങ്ങളായിരിക്കും. ഒടുവില്‍ വലിയൊരു യുദ്ധത്തിനൊടുവില്‍ രാവണന്‍ രണ്ടു പേരേയും വധിക്കുകയാണ്. ഈ സമയം രാധ പെട്ടിയുടെ അടുത്തെത്തും. പക്ഷെ പെട്ടി തുറന്നപ്പോള്‍ രാധ കാണുന്നത് അവിടെയൊരു മയില്‍പ്പീലിയായിരിക്കും. രാധെ ആകെ സങ്കടമാകും. കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് അവള്‍ ചെല്ലും. അപ്പോഴാണ് അവള്‍ തിരിച്ചറിയുന്നത് അവള്‍ തേടി നടന്ന കിരീടം അവളുടെ വീട്ടില്‍ തന്നെയുണ്ടെന്ന്.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
ബ്ലെസ്ലിയുടെ കഥ

ഇതായിരുന്നു ബ്ലെസ്ലിയുടെ കഥ. അതേസമയം റിയാസിനേയും ജാസ്മിനേയും അര്‍ദ്ധനാരീശ്വരന്‍ എന്ന് വിളിച്ചതിന് വിശദീകരണവുമായി ബ്ലെസ്ലി എത്തുകയുണ്ടായി. ഫെമിനൈന്‍ ആയത് കൊണ്ടാണ് റിയാസിന്റെ പേര് പറഞ്ഞത്. അര്‍ദ്ധനാരീശ്വരനെ പൂജിക്കുന്നൊരു സംസ്‌കാരമാണ് നമ്മളുടേത്. അതുകൊണ്ടാണ് ഞാന്‍ രണ്ടു പേരുടേയു പേരുകള്‍ പറഞ്ഞത്. അതൊരു ട്രോമായായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. വില്ലനായി ഞാന്‍ ചിത്രീകരിക്കാന്‍ കാരണം അവരുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. ഞാനൊരു ശിവ ഭക്തനാണ്. എന്റെ വിഷാദത്തില്‍ നിന്നും എന്നെ മാറ്റുന്നത് ശിവനാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നുമായിരുന്നു ബ്ലെസ്ലി പറഞ്ഞത്.

അതേസമയം ഈ ആഴ്ചയിലേക്കുള്ള നോമിനേഷനും ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചു. സുചിത്ര, സൂരജ്, അഖില്‍, വിനയ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ഇതുവരെ നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ട് പോന്നിരുന്ന സുചിത്രയും അപൂര്‍വ്വമായി വരാറുള്ള അഖിലും സൂരജും എത്തിയത് ആരാധകര്‍ നാളുകളായി കാത്തിരുന്ന നിമിഷയമായി മാറിയിരിക്കുകയാണ്. ആരാകും പുറത്താവുക എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X