'ഉമ്മച്ചിയെ വേറെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്'; വാപ്പച്ചി സന്തോഷത്തെക്കുറിച്ച് പറഞ്ഞതോര്‍ത്ത് ബ്ലെസ്ലി

ബിഗ് ബോസ് വീട്ടില്‍ ഇന്ന് ധന്യയും സുചിത്രയും ബ്ലെസ്ലിയും തമ്മില്‍ നടന്ന ചര്‍ച്ച ശ്രദ്ധ നേടുകയാണ്. ജീവിതത്തെക്കുറിച്ചും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു മൂവരും തമ്മിലുള്ള ചര്‍ച്ച. വീട്ടിലെ സൗകര്യങ്ങളൊക്കെ ബിഗ് ബോസ് എടുത്തു മാറ്റിയ സമയത്തായിരുന്നു മൂവരും ഒരുമിച്ചിരുന്ന് സംസാരിച്ചത്. വിശദമായി വായിക്കാം.

''എനിക്ക് ജീവിതത്തെക്കുറിച്ച് ഭയങ്കര അര്‍ത്ഥമൊന്നും പറഞ്ഞ് തരാന്‍ അറിയില്ല. എന്നെ എന്റെ അപ്പനും അമ്മയും വളര്‍ത്തി കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് കലയൊന്നും വലിയ ഇഷ്ടമല്ലെങ്കിലും ഞാന്‍ ആ വഴിയായിരുന്നു തിരഞ്ഞെടുത്തത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നി. എനിക്ക് ഇഷ്ടമുള്ള ഒരാളെക്കുറിച്ച് വീട്ടില്‍ പറഞ്ഞു. അവര്‍ക്കും സമ്മതമായിരുന്നു, അങ്ങനെ കല്യാണം നടന്നു. പക്ഷെ എന്റെ കൂടെയുണ്ടായിരുന്നവരില്‍ ഇപ്പോഴും കല്യാണം കഴിക്കാത്തവരുണ്ട്. സിനിമയില്‍ തന്നെ ശ്രദ്ധിച്ച് പോയ നടിമാരുണ്ട്'' എന്നാണ് ധന്യ പറയുന്നത്.

സന്തോഷം

''എന്റെ ജീവിതത്തില്‍ എനിക്ക് സന്തോഷം കിട്ടുന്നത് എന്തിലാണോ അതെനിക്ക് തിരഞ്ഞെടുക്കാം. നിന്റെ ജീവിതത്തില്‍ നിനക്കെന്തിലാണോ സന്തോഷം കിട്ടുന്നത് അത് നിനക്കും തിരഞ്ഞെടുക്കാം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കേണ്ടതില്ല. നിനക്ക് കല്യാണം കഴിച്ച് കുടുംബമായിട്ട് ജീവിക്കണം എന്നില്ലെങ്കില്‍ നീ കെട്ടണ്ട. അതില്‍ നിനക്ക് സന്തോഷം കിട്ടണം. ചിലപ്പോള്‍ നിനക്ക് സന്തോഷം കിട്ടുന്നത് നല്ലൊരു ഭാര്യയെ കെട്ടി, ഒരുമിച്ച് സ്വപ്‌നങ്ങള്‍ കാണുകയും, ഒരുമിച്ച് യാത്രകള്‍ ചെയ്യുകയും, ഒരുമിച്ച് മക്കളെക്കുറിച്ച് ചിന്തിക്കുകയും, നിന്റെ വാപ്പ നിനക്ക് തന്ന സ്‌നേഹം നിന്റെ മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നതിലായിരിക്കാം ചിലപ്പോള്‍ നിനക്ക് സന്തോഷം കിട്ടുന്നതെങ്കിലോ?'' എന്നും ധന്യ ചോദിക്കുന്നു.

വാപ്പച്ചി

ചിലപ്പോള്‍ അതിലായിരിക്കും നീ ഏറ്റവും വലിയ സന്തോഷം കണ്ടെത്തുന്നത്. ഒരു കുട്ടിയെ കൈയ്യിലേക്ക് വാങ്ങുന്നതിലായിരിക്കാം എന്ന് ധന്യ പറഞ്ഞപ്പോള്‍ ഈ ഡയലോഗ് എന്റെ വാപ്പച്ചിയും പറഞ്ഞിട്ടുണ്ടെന്ന് ബ്ലെസ്ലി പറയുകയായിരുന്നു. വാപ്പച്ചിയെന്തിനാണ് സിഗരറ്റൊക്കെ വലിക്കുന്നത്, വാപ്പച്ചിയെന്തിനാണ് കള്ള് കുടിക്കുന്നത്, ഒരു വട്ടമേ കുടിച്ചിട്ടുള്ളൂ. അന്ന് ചോദിച്ചതാണ്, എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നാണ് ബ്ലെസ്ലി പറയുന്നത്.

''ഒരു വട്ടം എന്നെ വിളിച്ച് വരുത്തിയിട്ട് എടാ നീ സുനൈനയെ നോക്കണം, ഉമ്മാനെ വേറെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്, അവള്‍ അങ്ങനെ സുഖിക്കണ്ട എന്നൊക്കെ. തമാശായിട്ടായിരുന്നു പറഞ്ഞത്. എന്നിട്ട് പതിമൂന്ന് സെന്റ് പുരയിടമുണ്ട്, അത് സുനൈനയ്ക്ക് കൊടുക്കണം. നിങ്ങളൊക്കെ ആയിക്കോളും എന്നൊക്കെ പറഞ്ഞു. വാപ്പച്ചിയ്ക്ക് ഒന്നും വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്...'' ബ്ലെസ്ലി പറയുന്നു.

സന്തോഷം കിട്ടുന്നത്


''എടാ, ഒരു മനുഷ്യന്റെ ജീവിതത്തില്‍ സന്തോഷം കിട്ടുന്നത് കുട്ടിക്കാലത്തും പിന്നെ കുട്ടി ജനിക്കുകയും നാല് വയസു വരെ കുട്ടിയെ വളര്‍ത്തുകയും ചെയ്യുമ്പോഴാണെന്നാണ് വാപ്പ പറഞ്ഞത്. എനിക്ക് നാല് മക്കളുണ്ട്, ഈ സന്തോഷം ഞാന്‍ നാല് വട്ടം അനുഭവിച്ചതാണ്. ഇനി എന്താടാ എനിക്ക് ജീവിതത്തില്‍ വേണ്ടതെന്നാണ് വാപ്പ ചോദിച്ചത്.'' ബ്ലെസ്ലി പറയുന്നു. പിന്നാലെ ധന്യ പ്രതികരണവുമായി എത്തി.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
രണ്ടും

''വാപ്പ സന്തോഷത്തോടെയാണ് പോയത്. നിന്നെ കിട്ടി. നിന്റെ അനിയന്മാരെ കിട്ടി. അനിയത്തിയെ കിട്ടി. ആണ്‍മക്കളുടേയും മകളുടേയും സ്‌നേഹം അനുഭവിച്ചു. ആണ്‍ മക്കള്‍ മാത്രമുള്ള വീട്ടിലുളളവര്‍ ഒരു പെണ്‍ കുഞ്ഞുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്, അതുപോലെ പെണ്‍മക്കള്‍ മാത്രമുള്ളവര്‍ ആണ്‍ കുഞ്ഞുണ്ടായിരുന്നുവെങ്കില്‍ എന്നും ആഗ്രഹിക്കും. ഇത് രണ്ടും രണ്ട് തരം ഫീലാണ്. അദ്ദേഹത്തിന് രണ്ടും അനുഭവിക്കാന്‍ സാധിച്ചില്ലേ'' എന്നായിരുന്നു ധന്യ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X