സുചിത്രയോട് പ്രതികാരം ചെയ്ത് ബ്ലെസ്ലി, ആളിക്കത്തി ജാസ്മിന്‍; വീടുമൊത്തം ബ്ലെസ്ലിയ്‌ക്കെതിരെ!

ക്യാപ്റ്റനായ ബ്ലെസ്ലിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് വീടാകെ. ഫ്‌ളോര്‍ ഡ്യൂട്ടിയിലിട്ട സുചിത്രയോട് ബ്ലെസ്ലി പ്രതികാരം വീട്ടുന്നതിനെതിരെയാണ് എല്ലാവരും രംഗത്തെത്തിയത്. ജാസ്മിനും സുചിത്രയും ബ്ലെസ്ലിയെ അനുസരിക്കില്ലെന്ന് വരെ വ്യക്തമാക്കുകയുണ്ടായി. വിശദമായി വായിക്കാം തുടര്‍ന്ന്.

അവന്റെ ഉദ്ദേശം നല്ലതായിരുന്നുവെന്നാണ് കരുതിയത്. പക്ഷെ അവന്‍ പറഞ്ഞത് പ്രതികാരം ആയിട്ടാണ് ചെയ്തതെന്നാണ്. നാളെ ഇവന്‍ പ്രതികാരത്തിന് അവന്റെ അടിവസ്ത്രം കഴുകാന്‍ പറയുമോ? നീ എന്നോടൊന്ന് പറഞ്ഞ് നോക്കെടാ എന്ന് ജാസ്മിന്‍. നീ പറയുന്നത് ചെയ്യാനല്ലല്ലോ ഞാനിവിടെ ഇരിക്കുന്നതെന്ന് ബ്ലെസ്ലി ചോദിച്ചപ്പോള്‍ അതേ, നീ പറയുന്നത് ചെയ്യാനുമല്ല ഞങ്ങളിവിടെ നില്‍ക്കുന്നത്. അവനവന്റെ ജോലി വൃത്തിയായി ചെയ്യാനാണെന്നും ജാസ്മിന്‍.

ഡെയ്‌സി

ഡെയ്‌സിയുടെ അടിവസ്ത്രം എല്ലാവരേയും വിളിച്ച് കാണിച്ച സംഭവം ചൂണ്ടിക്കാണിച്ച ജാസ്മിന്‍ സമാനമായ രീതിയില്‍ ഒരിക്കല്‍ ബെഡ് വൃത്തിയാക്കിയെന്നതില്‍ സുചിത്രയോടും ബ്ലെസ്ലി പ്രതികാരം വീട്ടുകയാണെന്നും പറഞ്ഞു. നല്ല ഉദ്ദേശത്തോടെ സുചിത്ര ചെയ്ത കാര്യമായിരുന്നു അതെന്നും എന്നാല്‍ അതിന്റെ പേരില്‍ പ്രതികാരം വീട്ടുകയാണ് ബ്ലെസ്ലിയെന്നും ജാസ്മിന്‍ പറയുന്നു. നേരത്തെ താന്‍ കരുതിയത് ബ്ലെസ്ലിയും നല്ല ഉദ്ദേശത്തോടെയായിരുന്നു സുചിത്രയെ പണി ഏല്‍പ്പിച്ചതെന്നും അങ്ങനെയെങ്കില്‍ താനും കയ്യടിച്ചേനെ എന്നും എന്നാല്‍ പ്രതികാരം ആണെന്ന് നീ പറഞ്ഞതായി അറിഞ്ഞെന്നും അത് അംഗീകരിക്കാനാകില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി.

മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സുചിത്രയോടും ബ്ലെസ്ലി പറഞ്ഞു. വൈരാഗ്യ ബുദ്ധി നാശത്തിലേക്കേ പോവുകയുള്ളു ബ്ലെസ്ലിയെന്ന് സുചിത്ര പറഞ്ഞു. ഇനി മുതല്‍ ബ്ലെസ്ലി പറഞ്ഞത് പോലെ മീറ്റിംഗില്‍ താന്‍ പങ്കെടുക്കില്ലെന്നും വേണമെങ്കില്‍ ബിഗ് ബോസിനോട് പോയി പരാതിപ്പെട്ടോളൂവെന്നും അതിന്റെ പേരില്‍ പെട്ടിയും കിടക്കയും എടുത്ത് പോകാന്‍ പറഞ്ഞാല്‍ താന്‍ പോകുമെന്നും ജാസ്മിന്‍ പറയുന്നു.

സ്ത്രീകളോട് മാത്രമേ വൈരാഗ്യം

ബ്ലെസ്ലി തന്റെ പണി പോലും ചെയ്യുന്നില്ലെന്ന് സുചിത്രയും പറഞ്ഞു. പിന്നാലെ ഡെയ്‌സിയുടെ പുകവലി വിഷയത്തില്‍ ഡെയ്‌സിയെ ബ്ലെസ്ലി നിരന്തരം ടാര്‍ജറ്റ് ചെയ്ത സംഭവം റിയാസ് ചൂണ്ടിക്കാണിച്ചു. ബ്ലെസ്ലി സ്ത്രീകളോട് മാത്രമേ വൈരാഗ്യം കാണിക്കാറുള്ളുവെന്ന് ജാസ്മിന്‍ പറഞ്ഞു. ഡെയ്‌സിയെ നിരന്തരം ടാര്‍ജറ്റ് ചെയ്തത് പോലെ ഇപ്പോള്‍ സുചിത്രയേയും ടാര്‍ജറ്റ് ചെയ്യുകയാണെന്ന് ജാസ്മിന്‍ പറഞ്ഞു. പാവ കട്ടതിന് ഡെയ്‌സിയെ കള്ളിയെന്ന് വിളിക്കും. എന്നാല്‍ രണ്ട് വട്ടം പാവ കട്ട റോബിനെ ഒന്നും പറയില്ല. പെണ്ണുങ്ങളോട് മാത്രമാണ് ബ്ലെസ്ലി ഇങ്ങനെ ചെയ്യാറുള്ളൂവെന്നും ജാസ്മിന്‍ പറഞ്ഞു.

ഇതിനിടെ താന്‍ എന്ത് ചെയ്താലും അത് തുലഞ്ഞ് പോവുമെന്ന് ബ്ലെസ്ലി പാവ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു. പാവയ്ക്ക് പകരം നിന്റെ അമ്മയും പെങ്ങളുമാണെന്ന് കരുതുക, അവരുമായി പുറത്ത് വരുമ്പോള്‍ അവരെ തുലയ്ക്കുമോ എന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ തുലയ്ക്കും എന്നായിരുന്നു ബ്ലെസ്ലി നല്‍കിയത്. ഇതോടെ അഖിലും വിനയും റോണ്‍സനുമൊക്കെ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. സ്വന്തം ഫാമിലിയെ പറയുമ്പോള്‍ പോലും ഡിഫന്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ജാസ്മിന്‍ ആവര്‍ത്തിച്ചു.

പ്രതികാരം

പിന്നാലെ ധന്യയും പ്രതികാരം ചെയ്യുകയാണെന്ന് പറഞ്ഞതില്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം തീര്‍ക്കെന്ന് ബ്ലെസ്ലിയോട് പറഞ്ഞു. പക്ഷെ ബ്ലെസ്ലി തയ്യാറായില്ല. ബ്ലെസ്ലി പറഞ്ഞത് പോലെ മൂന്ന് തവണ ഫ്‌ളോര്‍ ക്ലീന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബിഗ് ബോസ് പറഞ്ഞിട്ടുള്ളത് പോലെ രണ്ട് തവണ മാത്രമേ ചെയ്യുകയുള്ളൂവെന്നും കാരണം ബ്ലെസ്ലിയുടെ തീരുമാനം പ്രതികാരമാണെന്നും സുചിത്ര പറഞ്ഞു. ബ്ലെസ്ലി ക്യാപ്റ്റന്റെ പവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജാസ്മിന്‍ പറഞ്ഞു. പിന്നാലെ ബ്ലെസ്ലി സ്വന്തം പണി പോലും ചെയ്യാതെ പോയത് ചൂണ്ടിക്കാണിക്കുകയായിരുന്നു സുചിത്ര.

ഞാന്‍ കിച്ചണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ പഠിക്കണം എന്ന് പറഞ്ഞ് കൂടെ വന്നവനാണ് നീ. എന്നിട്ട് ഒരു ദിവസമെങ്കിലും നീ അവിടേക്ക് വന്നിട്ടുണ്ടോയെന്ന് സുചിത്ര ചോദിച്ചു. വെസലില്‍ നിന്നപ്പോള്‍ നീ എന്ത് ഒലക്കയാണ് ചെയ്തതെന്ന് ജാസ്മിന്‍ ചോദിച്ചു. നീ എന്ത് പുണ്ണാക്ക് പറഞ്ഞിട്ടാണ് അവിടെ വന്ന് നില്‍ക്കുന്നതെന്ന് സുചിത്ര പൊട്ടിത്തെറിച്ചു. എല്ലാം തുടങ്ങി വെക്കും പക്ഷെ ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സുചിത്ര പറഞ്ഞു. വെസലില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് റോബിനായിരുന്നു ബ്ലെസ്ലി അവിടെയുണ്ടായിരുന്നില്ലെന്ന് റിയാസ് പറഞ്ഞു.

Recommended Video

ജാസ്മിൻ പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്ത് തോന്നി, അപർണ പറയുന്നു #aparnamulberry #Biggbossmalayalam
ഇവിടുന്ന് പോവുകയാണെങ്കിലും കുഴപ്പമില്ല

ഒരു പണിയും നേരാം വണ്ണം ചെയ്യാത്ത ബ്ലെസ്ലി എന്റെ കൂടെ ഫ്‌ളോറില്‍ ഉണ്ടാകുമെന്ന് പറയുന്നത് താനെങ്ങനെ വിശ്വസിക്കുമെന്ന് സുചിത്ര ചോദിക്കുന്നു. ബാത്ത് റൂം ജോലിയിലും രണ്ട് ദിവസം ബ്ലെസ്ലിയെ കണ്ടിരുന്നില്ലെന്ന് ലക്ഷ്മി പ്രിയയും പറഞ്ഞു. ഇതിനിടെ ദില്‍ഷയും റോബിനും എത്തി. പ്രതികാരം ചെയ്തത് ശരിയായില്ലെന്നും പെങ്ങളെ തുലയ്ക്കുമെന്ന് പറഞ്ഞതും തെറ്റാണെന്ന് ദില്‍ഷും ബ്ലെസ്ലിയോട് പറഞ്ഞു.

പ്രതികാരം ചെയ്യാനുണ്ടെങ്കില്‍ അത് പെണ്ണുങ്ങളോട് മാത്രമായിട്ടല്ല ചെയ്യേണ്ടതെന്നും ആണുങ്ങളോടും കാണിക്കണമെന്ന് ജാസ്മിന്‍ പറഞ്ഞു. ഇതിനിടെ ധന്യ സുചിത്രയെ മാറ്റി നിര്‍ത്തി ബ്ലെസ്ലി എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് കാണിക്കുകയാണെന്ന് പറഞ്ഞു. അത് തനിക്ക് കുഴപ്പമില്ലെന്നും എല്ലാവരോടും അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും അതിപ്പോള്‍ ഒന്നിച്ച് വന്നതാണെന്നും സുചിത്ര പറഞ്ഞു. ഇവിടുന്ന് പോവുകയാണെങ്കിലും കുഴപ്പമില്ലെന്നും സുചിത്ര വ്യക്തമാക്കി.

അമ്മയേയും പെങ്ങളേയും തുലയ്ക്കുമെന്നതിനെ വിമര്‍ശിച്ച് അഖിലും വിനയുമൊക്കെ രംഗത്തെത്തിയിരുന്നു. താന്‍ എന്ത് ചെയ്താലും ഒടുവില്‍ തുലഞ്ഞു പോവുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്നായിരുന്നു ബ്ലെസ്ലിയുടെ ന്യായീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X