എന്റെ അഹങ്കാരം കാരണമാണ്, വാപ്പിച്ചിയുടെ കാല് പിടിച്ച് കരഞ്ഞു; പിതാവിന്റെ മരണത്തെക്കുറിച്ച് ബ്ലെസ്ലി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ താരമാണ് ബ്ലെസ്ലി. തുടക്കത്തില്‍ ബ്ലെസ്ലിയെ പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നുവെങ്കിലും ഷോ മുന്നോട്ട് പോകവെ ഏറ്റവും മികച്ച ഗെയിം കളിക്കുന്ന താരങ്ങളില്‍ ഒരാളായി ബ്ലെസ്ലി മാറുകയായിരുന്നു. ഫിനാലെയിലെത്തുമെന്നും വിന്നറാകുമെന്ന് വരെ ബ്ലെസ്ലിയെക്കുറിച്ച് ആരാധകര്‍ പറയുന്നുണ്ട്.
തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് ബ്ലെസ്ലി നേരത്തെ ബിഗ് ബോസ് വീട്ടില്‍ വച്ച് മനസ് തുറന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ കൂടി മനസ് തുറന്നിരിക്കുകയാണ് ബ്ലെസ്ലി. ദില്‍ഷയോടായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

ഒന്ന് ശ്വാസം കൊടുക്കാന്‍ പറ്റിയില്ല. ആ സമയത്ത് അത് തോന്നിയില്ല. വാപ്പിച്ചി കഷ്ടപ്പെട്ട് പണിയെടുത്ത് എനിക്ക് പഠിപ്പുണ്ടാക്കി തന്നു. പക്ഷെ അതൊന്നും ആവശ്യത്തിന് ഉപകരിച്ചില്ല. അതാണ് സങ്കടം. ഞാന്‍ എന്റെ അഹങ്കാരം കാരണം ഉറങ്ങാതെ, ആവശ്യമില്ലാത്ത ഭക്ഷണവും കഴിച്ച് ഗെയിമും കളിച്ച് നടന്നപ്പോള്‍ എനിക്ക് പോയി. ഏറ്റവും വിലയുള്ള സാധനം തന്നെ എനിക്ക് പോയി. അന്ന് മുതലാണ് എങ്ങനെ ബ്രെയിന്‍ ഫങ്ഷന്‍ നന്നായി വെക്കാമെന്ന് ഞാന്‍ തപ്പിയിറങ്ങുകയായിരുന്നു.
ബൈക്കില്‍ പോവുകയായിരുന്നു. ഒരു കയറ്റം വന്നു. വാപ്പിച്ചി ഒന്നും മിണ്ടുന്നില്ല. കയറ്റം ആയതിനാല്‍ ഞാന്‍ മുകളിലും വാപ്പിച്ചി താഴെയുമായിരുന്നു. അപ്പോള്‍ വാപ്പിച്ചി ഇങ്ങനെ പിന്നിലേക്ക് പോയി. ഞാന്‍ ബാക്കിലോട്ട് നോക്കുമ്പോള്‍ കാണുന്നുണ്ട്. കാലില്‍ പിടിച്ച് വെക്കാന്‍ നോക്കി. പക്ഷെ തല റോഡില്‍ ചെന്നിടിച്ച് വീണു. ബൈക്കും ഞാനും തെറിച്ചു വീണു. ഓടിപ്പോയി എടുത്ത് നോക്കിയപ്പോള്‍ ദേഹത്തൊക്കെ ചോരയാണ്.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ അലറുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കൊറോണ കാലം ആയതിനാല്‍ ഓട്ടോക്കാരൊക്കെ വന്ന് നോക്കിയിട്ട് പോയി. അവിടെ കിടന്ന് കാറി വിളിക്കുകയായിരുന്നു. ആള്‍ക്കാരൊന്നും എടുക്കുന്നില്ലായിരുന്നു. അവസാനം ഒരു പാവപ്പെട്ട കൂലിപ്പണിക്കാരനും ഒരു ഓട്ടോക്കാരനും വന്നു, കണ്ടാല്‍ നമ്മള്‍ മൈന്‍ഡ് ആക്കാത്ത ഒരാള്‍.
അവര്‍ രണ്ടു പേരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാപ്പിച്ചി മരിച്ചെന്ന് എനിക്ക് അറിയാം, പക്ഷെ ഡോക്ടര്‍ എന്തെങ്കിലും ചെയ്ത് രക്ഷപ്പെടുത്തുമെന്ന് കരുതി. ഓട്ടോയില്‍ നിന്നും ഇറക്കി സ്‌ട്രെക്ചറില്‍ വച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി പോയെന്ന്. ഡോക്ടര്‍ വന്ന് എന്നെ പുറത്തിറക്കി. കൊണ്ടു വന്നപ്പോഴെ ആളില്ല എന്ന് പറഞ്ഞു.

ആരേയും വിളിക്കാനൊന്നുമില്ല. ഞാന്‍ അവിടെയിരുന്നു. വാപ്പിച്ചിയുടെ കാല് പിടിച്ച് കരഞ്ഞു. മുഖത്ത് തൊട്ട് നോക്കി. പിന്നെ മാമിയെ വിളിച്ചുവെന്നാണ് ബ്ലെസ്ലി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ കേട്ട് ദില്‍ഷ കരയുന്നുണ്ട്. തന്റെ കരച്ചില്‍ അടക്കിപിടിക്കാന്‍ പാടുപെട്ടാണ് ബ്ലെസ്ലി സംസാരിക്കുന്നത്.
Recommended Video

അതേസമയം, ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിക്കഴിഞ്ഞു. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റ്. ആവേശകരമായ ടിക്കറ്റ് ടു ഫിനാലെ വീക്കിലി ടാസ്‌കില്‍ ജയിച്ചാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ 56 പോയന്റുകളുമായി ബ്ലെസ്ലിയേയും റോണ്‍സനേയും പരാജയപ്പെടുത്തിയാണ് ദില്‍ഷ ഒന്നാമതെത്തിയതും ഫിനാലെ ടിക്കറ്റെടുത്തത്.
ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. ഈ ആഴ്ച എവിക്ഷനെ നേരിടുന്നത് മൂന്ന് പേരാണ്. ധന്യ, വിനയ്, റോണ്‍സണ്‍.കഴിഞ്ഞ ആഴ്ച അഖിലായിരുന്നു ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ആരാധകരെ അമ്പരപ്പിച്ചൊരു പുറത്താകലായിരുന്നു അഖിലിന്റേത്.


Click it and Unblock the Notifications