twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാപ്പിച്ചി മരിച്ച് 40 ദിവസം ഉറങ്ങിയില്ല, മരിച്ചത് അവന്‍ കാരണമെന്നായിരുന്നു ചിന്ത; ബ്ലെസ്ലിയുടെ ഉമ്മ

    |

    മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ജനപ്രീയ പരിപാടിയുടെ സംഭവബഹുലമായൊരു സീസണ്‍ ആണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ദില്‍ഷ പ്രസന്നന്‍ മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് വിന്നറായി മാറിയ സീസണ്‍ 4 നാണ് കഴിഞ്ഞ ഞായറാഴ്ച തിരശ്ശീല വീണത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് അവസാനിച്ചത്.

    Recommended Video

    ഒന്നാം സ്ഥാനം കിട്ടാത്തതിൽ സങ്കടം ഉണ്ടോ? ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു

    Also Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്നAlso Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന

    താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും ഇത്തവണ പ്രശ്‌നങ്ങള്‍ കൈവിട്ടു പോകുന്നതിനും കയ്യാങ്കളിയിലേക്ക് വരെ നീളുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഷോയില്‍ നിന്നും പ്രതിഷേധിച്ച് ഒരു താരം താരം സ്വയം ഇറങ്ങി പോകുന്നതിനും ബിഗ് ബോസ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. ആകെ മൊത്തം സംഭവബഹുലമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍.

    കുടുംബാംഗങ്ങള്‍ പറഞ്ഞ വാക്കുകള്‍


    ബിഗ് ബോസിലൂടെ ജനപ്രീയനായി മാറിയ താരമാണ് ബ്ലെസ്ലി. നേരത്തെ പാട്ടുകളിലൂടെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്ന ബ്ലെസ്ലി ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ വലിയ ആരാധക പിന്തുണ ബ്ലെസ്ലിയ്ക്ക് നേടാന്‍ സാധിച്ചു. ബ്ലെസ്ലി വിജയിക്കാനുള്ള സാധ്യത പലരും കല്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ദില്‍ഷ വിജയം സ്വന്തമാക്കുകയായിരുന്നു.

    ഇപ്പോഴിതാ ബ്ലെസ്ലിയുടെ ബിഗ് ബോസ് യാത്രയെക്കുറിച്ച് താരത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബ്ലെസ്ലി പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ്. അതില്‍ പലതും ഇപ്പോഴും അവന്‍ തുറന്ന് പറഞ്ഞിട്ടില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. ജീവിതത്തില്‍ ഒരുപാട് വേദനിച്ചിട്ടുണ്ട് ബ്ലെസ്ലി എന്നും താരത്തിന്റെ കുടുംബം പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കലാഭവന്‍ മണി

    പാട്ടിലേക്കുള്ള ബ്ലെസ്ലിയുടെ യാത്രയുടെ തുടക്കം കലാഭവന്‍ മണിയുടെ പാട്ടുകളായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ട്രിബ്യൂട്ട് എന്ന നിലയില്‍ പാടാന്‍ ആരംഭിക്കുകയായിരുന്നു. പരീക്ഷ അടുത്ത് വരുമ്പോഴായിരുന്നു അതെന്നും കുടുംബം പറയുന്നുണ്ട്. പരീക്ഷ അടുത്ത് വരുമ്പോള്‍ അവന് ആകെ വെപ്രാളം കേറും. പിന്നെ മൊത്തം പാട്ടാണ്. അപ്പൊ പഠിക്കാന്‍ സമയമില്ല. ഭയങ്കര പാട്ടായിരിയ്ക്കും എന്നാണ് താരത്തിന്റെ കുടുംബം പറയുന്നത്.

    അത് വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്കിന് കാരണമാകും. വാപ്പിച്ചി പഠിക്കാന്‍ പറയുമ്പോ ഇപ്പം പോകാം എന്ന് പറഞ്ഞ് ഓരോ സമയവും പറഞ്ഞോണ്ട് ഗിറ്റാറില്‍ ഇരിക്കും. ഇത് ഒടുക്കം അവന്‍ അടികൊള്ളേണ്ടിവരും എന്നും കുടുംബം ഓര്‍ക്കുന്നു. വാപ്പച്ചിയും ബ്ലെസ്ലിയും തമ്മില്‍ നല്ല കൂട്ടായിരുന്നുവെന്നും എന്നാല്‍ അവന്റെ പബ്ജി കളി വാപ്പച്ചിയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അത് നിര്‍ത്തിക്കാനാണ് അദ്ദേഹം അവനോട് മിണ്ടാതിരിക്കാന്‍ തുടങ്ങിയതെന്നും കുടുംബം പറയുന്നു.

    അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല

    അവന്‍ ഈ ഗെയിമിലൊക്കെ അഡിക്റ്റായിപ്പോയതില്‍ വാപ്പിച്ചിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. അവനെ പറഞ്ഞ് മനസ്സിലാക്കാനൊക്കെ നോക്കി. അവന്‍ പഠിക്കാനൊക്കെ ഉഴപ്പിയപ്പോഴാണ് വാപ്പിച്ചിയ്ക്ക് ദേഷ്യം വന്നതെന്നും കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും അത് ബ്ലെസ്ലിയ്ക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും കുടുംബം പറയുന്നുണ്ട്.

    ''ആരും ഒട്ടും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം പോകുന്നത്. കൈ മരയ്ക്കുന്നതുപോലെ തോന്നിയാണ് വാപ്പച്ചി വീട്ടില്‍ നിന്നും പോകുന്നത്. അതും ബ്ലെസ്ലിയുടെ നിര്‍ബന്ധം കാരണമാണ് പോയത്. അപ്പുറത്തെ വീട്ടില്‍ നിന്നും വണ്ടിവാങ്ങി പോയവഴിക്കാണ് വാപ്പിച്ചി പുറകിലേയ്ക്ക് മറിഞ്ഞ് വീഴുന്നതും പെട്ടെന്ന് മരിക്കുന്നതും. അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന്‍ പലതും പറഞ്ഞിട്ടില്ല'' എന്നാണ് കുടുംബം പറയുന്നത്.

    40 ദിവസത്തോളം ബ്ലെസ്ലി ഉറങ്ങിയിരുന്നില്ല


    വാപ്പിച്ചിയുടെ മരണത്തിന് ശേഷം 40 ദിവസത്തോളം ബ്ലെസ്ലി ഉറങ്ങിയിരുന്നില്ലെന്നാണ് കുടംബം പറയുന്നത്. വാപ്പിച്ചി മരിക്കാന്‍ കാരണം താന്‍ ആണെന്നായിരുന്നു ബ്ലെസ്ലിയുടെ തോന്നല്‍. താന്‍ സിപിആര്‍ കൊടുക്കാഞ്ഞിട്ടാണോ അദ്ദേഹം മരിച്ചതെന്നായിരുന്നു ബ്ലെസ്ലി ചിന്തിച്ചിരുന്നത്. ബിഗ് ബോസ് വീട്ടില്‍ വച്ചും വാപ്പിച്ചിയുടെ മരണത്തെക്കുറിച്ചും തനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത വന്നതിനെക്കുറിച്ചുമൊക്കെ ബ്ലെസ്ലി മനസ് തുറന്നിരുന്നു.

    താന്‍ കാരണമല്ലേ വാപ്പിച്ചി മരിച്ചതെന്ന് ബ്ലെസ്ലി ചിന്തിച്ചിരിക്കാന്‍ തുടങ്ങിയെന്നും ഇതോടെ തനിക്ക് പേടിയായി തുടങ്ങിയെന്നും ബ്ലെസ്ലിയുടെ ഉമ്മ പറയുന്നുണ്ട്. തനിക്ക് മകനേയും നഷ്ടപ്പെടുമോ എന്നായിരുന്നു ആ ഉമ്മയുടെ പേടി. അതിനാല്‍ കഴിവതും വീട്ടില്‍ വാപ്പച്ചീടെ മരണ കര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ബ്ലെസ്ലിയുടെ ഉമ്മ പറയുന്നുണ്ട്.

    ബിഗ് ബോസില്‍ നിന്നും വലിയ ആരാധക പിന്തുണയും രണ്ടാം സ്ഥാനവും നേടിയ ബ്ലെസ്ലി കഴിഞ്ഞ ദിവസം നാട്ടില്‍ തിരികെ എത്തിയിരുന്നു. വലിയ സ്വീകരണമാണ് താരത്തിന് നാടും നാട്ടുകാരും നല്‍കിയത്.

    English summary
    Bigg Boss Malayalam Season 4: Bleslee Was In Depression After Father's Death Says His Mother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X