ഇനി നീ കളിക്കുന്നതൊന്ന് കാണണം! നിമിഷയെ വലിച്ച് കീറി ബ്ലെസ്ലി; ജാസ്മിന് മുന്നറിയിപ്പുമായി റോബിനടക്കം!
ആറ് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ഇന്നലെ ബിഗ് ബോസ് വീടിന് പുതിയൊരു ക്യാപ്റ്റനെ ലഭിച്ചിരുന്നു. ബിഗ് ബോസ് വീടിന്റെ ലാന്റ്‌സ്‌കേപ്പാകെ ഇളക്കി മറിച്ചൊരു ടാസ്‌കായിരുന്നു ക്യാപ്റ്റന്‍സി നേടാനായി ബിഗ് ബോസ് താരങ്ങള്‍ക്ക് നല്‍കിയത്. വാക് പോരിലൂടെ ക്യാപ്റ്റനായി മാറിയത് ജാസ്മിനായിരുന്നു. എന്നാല്‍ ടാസ്‌കിനിടെ റോണ്‍സനും നിമിഷയും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
റോണ്‍സണ്‍ സൂരജിനെ പറയാന്‍ പോലും അനുവദിക്കാതെയും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയും കളിച്ചുവെന്നാണ് വിമര്‍ശനം. ആക്ടിവിറ്റി റൂമില്‍ നിന്നും പുറത്ത് വന്ന റോണ്‍സനെതിരെ ബ്ലെസ്ലി പൊട്ടിത്തെറിച്ചിരുന്നു. പിന്നാലെ നിമിഷയ്‌ക്കെതിരേയും ബ്ലെസ്ലി പൊട്ടിത്തെറിക്കുകയുണ്ടായി. ടാസ്‌കില്‍ അവസാനം നിമിഷും ജാസ്മിനുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ജാസ്മിന്‍ ക്യാപ്റ്റനായി മാറിയെങ്കിലും നിമിഷ സൗഹൃദത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് വീട്ടിലുള്ളവരുടെ അഭിപ്രായം.

ടാസ്‌കില്‍ നിന്നും വിജയിച്ചു പുറത്ത് വന്ന ശേഷം പലരും നിമിഷയെക്കുറിച്ച് ജാസ്മിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അപര്‍ണയാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ ബ്ലെസ്ലി നിമിഷയ്‌ക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌മോക്കിംഗ് ഏരിയയിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്ന നിമിഷയ്ക്ക് അരികിലെത്തിയതാണ് ബ്ലെസ്ലി ദേഷ്യപ്പെട്ട് സംസാരിച്ചത്. നീ ഇനി കളിക്കുന്നതൊന്ന് കാണണം. ആ കൊച്ചിന്റെ അടുത്തെങ്ങാനും കയറി ചെല്ലാന്‍ നിന്നാലുണ്ടല്ലോ ഇനി. അവള്‍ടെ അമ്മൂമ്മേടെ എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു കൊണ്ട് ബ്ലെസ്ലി നിമിഷയോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.

പിന്നാലെ അവിടെ നിന്നും ബ്ലെസ്ലി ജാസ്മിന് അരികിലെത്തുകയായിരുന്നു. നീ ഇവിടെ ആരുടെയെങ്കിലും കൂടെയാണോ വന്നതെന്ന് ബ്ലെസ്ലി ജാസ്മിനോട് ചോദിച്ചു. അല്ലെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ ഒറ്റയ്ക്ക് കളിച്ചോണം, ആരുടെയെങ്കിലും വാക്ക് കേട്ട് കളിക്കരുതെന്ന് ബ്ലെസ്ലി പറയുകയായിരുന്നു. സങ്കടം വരുകയാണ് മനുഷ്യന് കാണുമ്പോള്‍. നിന്നെ ആളുകള്‍ യൂസ് ചെയ്യുകയാണെന്നും ബ്ലെസ്ലി ജാസ്മിനോട് പറഞ്ഞു. നീ പറയുന്ന കാര്യങ്ങളാക്കെ കറക്ടാണ്, പക്ഷെ ചിലര്‍ ഫ്രണ്ട്ഷിപ്പാണെന്നൊക്കെ പറഞ്ഞ് നിന്നെ യൂസ് ചെയ്യുകയാണ്. നിന്റെ സ്വഭാവത്തെ യൂസ് ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്നും ബ്ലെസ്ലി ജാസ്മിനോട് പറഞ്ഞു. ഞാന്‍ മലയാളത്തില്‍ പറയുകയാണ് അതിന്റെ കൂടെ നടക്കരുതെന്നും ബ്ലെസി പറഞ്ഞു.

അപര്‍ണയും അതിനെ പിന്തുണച്ചു. കൂടെ നടന്നാലും കണ്ണ് തുറന്ന് കാണാന്‍ ശ്രമിക്കണമെന്നായിരുന്നു അപര്‍ണ പറഞ്ഞത്. പിന്നാലെ അവിടേക്ക് എത്തിയ റോബിനും ജാസ്മിനോട് അത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ നിന്നെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് പറയുകയാണ്, എന്തെങ്കിലും ചെയ്യും മുമ്പ് ചിന്തിക്കൂവെന്നായിരുന്നു റോബിന്‍ പറഞ്ഞത്. എന്താണ് എല്ലാവരും തന്നോട് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ജാസ്മിന്‍ അപര്‍ണയോട് പറഞ്ഞു. നിന്നെ മാനുപ്പുലേറ്റ് ചെയ്യുകയാണെന്ന് ബ്ലെസ്ലി ജാസ്മിനോട് പറഞ്ഞു. അത് ഞാന്‍ നിന്നോട് വന്ന് പറയുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന് ഓര്‍ക്കാനും ബ്ലെസ്ലി പറയുന്നുണ്ട്.
Recommended Video

ടാസ്‌കിനിടെ ജാസ്മിനെ പുകഴ്ത്തി പറയാന്‍ ഒരുപാട് അവസരമുണ്ടായിട്ടും നിമിഷ അതിനൊന്നും ശ്രമിച്ചില്ലെന്നും ജാസ്മിനെ താഴ്ത്തിക്കെട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അപര്‍ണ ചൂണ്ടിക്കാണിച്ചത്. സൗഹൃദത്തെ മാറ്റിവച്ചു കൊണ്ടുള്ള നിമിഷയുടെ ഗെയിമിനെതിരെ വ്യാപക വിമര്‍ശനമാണ് വീട്ടിലുള്ളവരില്‍ നിന്നും ഉയരുന്നത്. ടാസ്‌കില്‍ പോലും ജാസ്മിന്‍ നിമിഷയെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഒടുവില്‍ നോമിനേഷന്‍ ഫ്രീ കാര്‍ഡ് തരണം എന്നു പറഞ്ഞായിരുന്നു നിമിഷ ക്യാപ്റ്റന്‍സി വിട്ടു കൊടുക്കാന്‍ തയ്യാറായത്. ഇതും മറ്റുവര്‍ക്കിടയില്‍ വലിയ വിമര്‍ശനം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. നിമിഷ ഭാഗ്യവതിയാണെന്നും അപര്‍ണ പറയുന്നുണ്ട്. എന്നാല്‍ നിമിഷ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കാന്‍ ജാസ്മിന്‍ തയ്യാറായിരുന്നില്ല.


Click it and Unblock the Notifications