ദില്‍ഷയോട് പ്രണയമാണോ പ്രേമമാണോ; മോഹന്‍ലാലിന്റെ ചോദ്യത്തിന് സത്യസന്ധമായ മറുപടി നല്‍കി ബ്ലെസ്ലി
ഇനി കേവലം ഒരാഴ്ച കൂടി മാത്രമേ ബിഗ് ബോസ് ഷോ അവസാനിക്കാനുള്ളൂ. ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിവിധ ആഴ്ചകളിലായി 20 മത്സരാര്‍ത്ഥികള്‍ വന്നു പോയ ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം ആറ് പേരാണ്. ഇവരില്‍ അഞ്ച് മത്സരാര്‍ത്ഥികളാണ് മോഹന്‍ലാലിനോടൊപ്പം ഫിനാലെ വേദിയില്‍ എത്തുക. ആരൊക്കെയാണ് ആ അഞ്ച് പേരെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ബിഗ് ബോസ് സീസണ്‍ 4ന്റെ ആദ്യ എപ്പിസോഡ് മുതല്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ പേരായിരുന്നു ബ്ലെസ്ലിയുടേത്. പ്രേക്ഷകര്‍ക്ക് പുതുമുഖമായിരുന്ന ബ്ലെസ്ലി. ഷോയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കുകയായിരുന്നു.

ബിഗ് ബോസ് ഷോയില്‍ ബ്ലെസ്ലിയ്‌ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ദില്‍ഷ. ഹൗസില്‍ എത്തി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ദില്‍ഷയോടുള്ള ഇഷ്ടം ബ്ലെസ്ലി തുറന്ന് പറഞ്ഞിരുന്നു. ഒരു ടാസ്‌ക്കിലാണ് തന്റെ ക്രഷ് ബ്ലെസ്ലി വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദില്‍ഷ തയ്യാറായിരുന്നില്ല. തന്നെക്കാള്‍ പ്രായ കുറഞ്ഞ ബ്ലെസ്ലിയെ അനിയനെ പോലെയാണ് കാണുന്നതെന്നും താന്‍ ചേച്ചിയാണെന്നും പലപ്രാവശ്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മത്സരം നൂറ് ദിവസത്തിനോട് അടുക്കുമ്പോഴും ഇത് അംഗീകരിക്കാന്‍ ബ്ലെസ്ലി തയ്യാറായിട്ടില്ല.
Also Read: ബിഗ് ബോസിന്റെ ഫൈനല്‍ ത്രീ ഇവരാണ്, ഹൗസില്‍ നടന്നത് വിശ്വസിക്കാനാവാതെ ബ്ലെസ്ലി...

കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ദില്‍ഷയോടുള്ള ഇഷ്ടം ബ്ലെസ്ലി പ്രകടിപ്പിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ ടാസ്‌ക്കിന്റെ ഭാഗമായിട്ടുളള പോണ്‍സിന്‌റെ ലില്ലിപ്പൂക്കള്‍ ടാസ്‌ക്കില്‍ ദിഷയ്ക്ക് പൂവ് നല്‍കിയിരുന്നു. പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ക്കായിരുന്നു പൂവ് കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്ലെസ്ലി ദില്‍ഷയ്ക്കാണ് നല്‍കിയത്. വാരാന്ത്യം എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ദില്‍ഷയോട് പ്രണയമാണോ പ്രേമമാണോ എന്നായിരുന്നു ചോദ്യം. ഇതിന് ബ്ലെസ്ലി മറുപടി നല്‍കുകയും ചെയ്തു.

ബ്ലെസ്ലിയ്ക്ക് എന്താണെന്നായിരുന്നു ചോദ്യം. പ്രണയമാണെന്നായിരുന്നു മറുപടി. ഇതേ ചോദ്യം ദില്‍ഷയോടും ചോദിച്ചിരുന്നു . ബ്ലെസ്ലി തന്റെ നല്ല സുഹൃത്തും സഹോദരനുമാണെന്നായിരുന്നു മറുപടി.
സ്‌നേഹിക്കപ്പെടാന്‍ ഒരു ഭാഗ്യം വേണം, ദില്‍ഷ ഉദ്ദേശിക്കുന്നത് സഹോദര സ്‌നേഹമാണ്. ഞാന്‍ ഉദ്ദേശിക്കുന്നത് പ്രണയമാണ് ബ്ലെസ്ലി കൂട്ടിച്ചേര്‍ത്തു.

ഇത് കേട്ടതിന് പിന്നാലെ പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹന്‍ലാല്‍ ചോദിച്ചു. പ്രണയം ആരോട് വേണമെങ്കിലും ഉണ്ടാകാം.ആര്‍ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്‌നം. ബ്ലെസ്ലിയ്ക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചു. പ്രേമം ആണെന്ന് ബ്ലെസ്ലി പറഞ്ഞു. അപ്പോ ശരി മോനേ, നീ മാലപ്പടക്കം ആയിരുന്നു. ഇപ്പോള്‍ ഓലപ്പടക്കം ആയി എന്ന് പറഞ്ഞ് കെണ്ട് മോഹന്‍ലാല്‍ നിര്‍ത്തി.
Recommended Video

ദില്‍ഷ ഫിനാലെയില്‍ എത്തിയിട്ടുണ്ട്. ബ്ലെസ്ലിയും കൂടെയുണ്ടാവുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
ഏറ്റവും ഒടുവില്‍ റോണ്‍സണാണ് ഹൗസില്‍ നിന്ന് പുറത്ത് പോയത്. ഫിനാലെയ്ക്ക് 7 ദിവസം മാത്രം ശേഷിക്കുമ്പോഴായിരുന്നു പടിയിറക്കം. പ്രേക്ഷകര്‍ ഏറെപ്രതീക്ഷിച്ച റിസള്‍ട്ടായിരുന്നു ഇത്.
ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ ഹൗസില്‍ നിന്ന് യാത്രയായത്. അവിടെ നില്‍ക്കാന്‍ യോഗ്യതയുളളവരാണ് ഇപ്പോള്‍ വീട്ടിലുളളതെന്നും പോകുന്നതിന് മുന്‍പ് ലാലേട്ടനോടും പ്രേക്ഷകരോടും പറഞ്ഞു.
തുടക്കം പോലെ തന്നെ ഗംഭീരമായിരിക്കും ഫിനാലെ ആഘോഷവും. പുറത്ത് പോയ എല്ലാ മത്സരാര്‍ത്ഥികളും ഫിനാലെ വേദിയില്‍ ഒ്ന്നിച്ച് ചേരും.


Click it and Unblock the Notifications