ബിഗ് ബോസിന്റെ ഫൈനല്‍ ത്രീ ഇവരാണ്, ഹൗസില്‍ നടന്നത് വിശ്വസിക്കാനാവാതെ ബ്ലെസ്ലി...

പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. 2018 ല്‍ മലയാളത്തില്‍ ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നിലവില്‍ നാലാം സീസണാണ് മലയാളത്തില്‍ നടക്കുന്നത്. മാര്‍ച്ച്27 ന് ആരംഭിച്ച ഷോ അതിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഇനി കേവലം ഒരാഴ്ച മാത്രമേ ഷോ അവസാനിക്കാനുളളൂ. ജൂലൈ 3നാകും ഗ്രാന്റ് ഫിനാലെ നടക്കുക. ഇനി വരാന്‍ പോകുന്നത് ഫിനാലെ വീക്കായിരിക്കും.

വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുളള 17 പേരാണ് തുടക്കത്തില്‍ ഹൗസില്‍ എത്തിയത്. പിന്നീട് വിവിധ ആഴ്ചകളിലായി 3 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലെത്തി. ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇവര്‍ ഹൗസിലെത്തിയത്. അതിനാല്‍ തന്നെ തുടക്കം മുതല്‍ മത്സര ബുദ്ധിയോടെയായിരുന്നു ഹൗസില്‍ നിന്നത്. ഷോയില്‍ 100 ദിവസം പൂര്‍ത്തിയാക്കണമെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം.

ഫിനാലെ

ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ നിലവില്‍ 7 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ദില്‍ഷയും സൂരജും ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ദില്‍ഷയായിരുന്നു ആദ്യം എത്തിയത്. ടിക്കറ്റു ടു ഫിനാലെ ടാസ്‌ക്ക് ജയിച്ചണ് ഫൈനന്‍ ഫൈവില്‍ എത്തിയത്. ഇതിന് പിന്നാലെ നോമിനേഷനിലൂടെ സൂരജും ഇടംപിടിച്ചു. ഈ കഴിഞ്ഞ എവിക്ഷനില്‍ റിയാസിന്റെ ഒരു വോട്ട് മാത്രമാണ് സൂരജിന് കിട്ടിയത്.

Also Read: ആ കാര്യത്തില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം, എയര്‍പോര്‍ട്ട് സംഭവം പറഞ്ഞ് വിനീത് കുമാര്‍

 എവിക്ഷന്‍

നിലവില്‍ ബ്ലെസ്ലി,റിയാസ്, റോണ്‍സണ്‍, ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് ആറ് പേര്‍ക്കും പുറത്ത് മികച്ച ആരാധകരുണ്ട്. ധന്യ ഒഴികെ ബാക്കി നാല് പേരും സ്ഥിരമായി നോമിനേഷനില്‍ ഇടംപിടിക്കുന്നവരാണ്. 50 ദിവസത്തിന് ശേഷമാണ് ധന്യ നോമിനേഷനില്‍ വരാന്‍ തുടങ്ങിയത്. അവസാനം ഇത് ധന്യയ്ക്ക് തന്നെ വിനയായായി.

ബ്ലെസ്ലി

ഇപ്പോഴിത ദില്‍ഷയ്ക്കും സൂരജിനുമൊപ്പം ഒരാള്‍ കൂടി ടോപ്പ് ഫൈവില്‍ എത്തിയിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ ബ്ലെസ്ലി തന്നെയാണ് മൂന്നാമതായി ഫിനാലെയില്‍ എത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിലാണ് മോഹന്‍ലാല്‍ ബ്ലെസ്ലി സെയ്ഫാണെന്നുള്ള കാര്യം അറിയിച്ചത്. ഒട്ടും നാടകീയതയില്ലാതെയാണ് മൂന്നാമത്തെ പേര് നിര്‍ദ്ദേശിച്ചത്.

 വിശ്വസിക്കാന്‍ കഴിഞ്ഞില്ല

നോമിനേഷന്‍ ലഭിച്ച അഞ്ച് പേരെയും എണീപ്പിച്ച് നിര്‍ത്തിയ ശേഷമായിരുന്നു ഫൈനല്‍ റിസള്‍ട്ട വായിച്ചത്. തന്റെ കയ്യിലുളള പേര് ആരുടെയായിരിക്കുമെന്ന് മോഹന്‍ലാല്‍ അഞ്ച് പേരോടും ചോദിച്ചിരുന്നു. ലക്ഷ്മി പ്രിയ മാത്രമായിരുന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍ അതില്‍ ബ്ലെസ്ലിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. യാതൊരു കുലുക്കവുമില്ലാതെയാണ് ബ്ലെസ്ലി തന്റെ റിസള്‍ട്ട് കേട്ടത്.

താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് മോഹന്‍ലാല്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ ബ്ലെസ്ലി പറഞ്ഞത്. കൂടാതെ റോണ്‍സണ്‍ സെയ്ഫ് ആകുമെന്ന കരുതിയെന്നും പറഞ്ഞു.ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ദില്‍ഷ എന്നിവര്‍ ബ്ലെസ്‌ലിയെ അഭിനന്ദിച്ചിരുന്നു.

 ഫൈനല്‍ ഫൈവില്‍ ആരൊക്കെ

ഇനി ഫൈനല്‍ ഫൈവില്‍ ശേഷിക്കുന്ന രണ്ട് ആളുകള്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇനി റോണ്‍സണ്‍, ധന്യ റിയാസ് എന്നിവരുടെ ഫലമാണ് അറിയേണ്ടത്. ഇതില്‍ നിന്ന് രണ്ട് പേരാകും ഷോ വിടുക. ഇന്ന് ഓരാളാവും പിന്നീട് മിഡ് ഡേ എവിക്ഷനിലൂടെ മറ്റൊരു മത്സരാര്‍ത്ഥി കൂടി പുറത്താവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

പ്രവചനാതീതമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ എപ്പോഴും സംഭവിക്കാറുളളത്. അടുത്തത് എന്ത് നടക്കുമെന്ന് മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. കാത്തിരുന്ന് കാണേണ്ടി വരും.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X