പ്രതീക്ഷിച്ചത് ധന്യയുടെ റിസള്‍ട്ട്, വന്നത് ബ്ലെസ്ലിയുടെ നോമിനേഷന്‍ ഫലം, അകത്തോ പുറത്തോ...
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ എട്ട് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.100 എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുളളൂ. ബിഗ് ബോസും മത്സരാര്‍ത്ഥികളും ശക്തമായ ഗെയിമുമായി മുന്നോട്ട് പോവുകയാണ്.
മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ബിഗ് ബോസ് ഹൗസില്‍ എവിക്ഷന്‍ നടക്കുന്നത്. ഈ ആഴ്ചയിലെ എവിക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്കും ആരാധകര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളെല്ലാം ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ 13 പേരാണ് ഹൗസിലുളളത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായതു കൊണ്ട് ആഘോഷത്തോടെയാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്. മത്സരാര്‍ത്ഥികളുടെ മനോഹരമായ കലാപ്രകടനങ്ങള്‍ ഹൗസിലുണ്ടായിരുന്നു. പാട്ടും നൃത്തവും സ്‌കിറ്റുമായിട്ടായിരുന്ന മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഒപ്പം മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പാല്‍ പായസും മത്സരാര്‍ത്ഥികള്‍ നല്‍കിയിരുന്നു.

മോഹന്‍ലാലിന്റെ പിറന്നാള്‍ സ്‌പെഷ്യല്‍ എപ്പിസോഡായിരുന്നുവെങ്കിലും എവിക്ഷന്‍ ഹൗസില്‍ നടന്നിരുന്നു. ബ്ലെസ്ലിയുടെ റിസള്‍ട്ടാണ് ആദ്യം വെളിപ്പെടുത്തിയത്. സാധാരണ പോലെ സര്‍പ്രൈസായിട്ടായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഗിഫ്റ്റ് ബോക്‌സില്‍ നിന്നാണ് റിസര്‍ട്ട് ലഭിച്ചത്. റോണ്‍സണായിരുന്നു റിസര്‍ട്ട് വായിച്ചത്.

ബ്ലെസ്ലി ഈ ആഴ്ച സേവാണ്. കൂടാതെ ഈ ആഴ്ചതത്തെ ക്യാപ്റ്റനും ബ്ലെസ്ലിയാണ്. സേവ് ആകുമെന്നുള്ള ആത്മവിശ്വാസമില്ലാതെയാണ് ബ്ലെസ്ലി ഇക്കുറി എവിക്ഷനെ നേരിട്ടത്. പല തവണ അത് സഹമത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. ആദ്യം തന്റെ റിസള്‍ട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബ്ലെസ്ലി മോഹന്‍ലാലിനോട് പറഞ്ഞ. ധന്യയുടെ റിസള്‍ട്ടായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. ബ്ലെസ്ലി.ുടെ കാഴ്ചപ്പാടില്‍ ധന്യയിരുന്നു ഹൗസി മികച്ചതായി കളിച്ചത്.

അതേസമയം അപര്‍ണ്ണയാണ് ഈ ആഴ്ചയാണ് ഷോയില്‍ നിന്ന് ഔട്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. എവിക്ഷന്‍ എപ്പിസോഡ് ഷൂട്ട്‌ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത് ഞായറാഴ്ച മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ. ഇതുവരേയായിട്ടും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിട്ടില്ല. ബിഗ് ബോസ് ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ. നേരത്തെ തന്നെ സാധ്യത ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് പേര് പ്രചരിച്ചിരുന്നു. നിരവധി ആരാധകരുളള അപര്‍ണ്ണയ്ക്ക് വില്ലനായത് സൈലന്‍സ് ആയിരുന്നു. ഈ 55 ദിവസത്തിനിടെ ഒരിക്കല്‍ പോലും താരത്തിന്റെ പേര് ഹൗസില്‍ ഉയര്‍ന്ന് കേട്ടിട്ടില്ല . ആരോടും വഴക്കിനും പോയിരുന്നില്ല. എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു,

അപര്‍ണ്ണ പുറത്തായാലും ഇല്ലെങ്കിലും ബിഗ് ബോസ് മലയാളം ഷോയില്‍ എത്തിയ ആദ്യത്തെ വിദേശി എന്ന മേല്‍വിലാസം താരത്തിനുള്ളതായിരിക്കും.
ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ, വിനയ് എന്നിവരും അപര്‍ണ്ണയ്‌ക്കൊപ്പം നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളാണോ കൂടുതല്‍ ആളുകളാണോ പുറത്ത് പോകുന്നതെന്ന് കാത്തിരുന്ന കാണാം. നിലവില്‍ ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അഖില്‍, സൂരജ്, റിയാസ്, വിനയ്, റോണ്‍സണ്‍ എന്നിങ്ങനെ 13 പേരാണ് ഹൗസിലുള്ളത്.
ഇതുവരെ കണ്ട മത്സരമായിരിക്കില്ല ഇനിയുള്ള ആഴ്ചകളില്‍ വരാന്‍ പോകുന്നത്. കടുത്ത പ്രതിസന്ധികളായിരിക്കും മത്സരാര്‍ത്ഥികള്‍ക്ക് ഇനി നേരിടേണ്ടി വരുക.ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ ബിഗ് ബോസ് യാത്ര സുഖകരമായിരിക്കില്ലെന്ന് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരുന്നു


Click it and Unblock the Notifications