'ബോംബെക്കാരിയാ ജാവോന്ന് പറയണം, ജാവോ!'; ഡെയ്‌സിയ്ക്ക് ബ്ലെസ്ലി നല്‍കിയ യാത്രയയപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇതിനോടകം തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികളും സൗഹൃദവുമൊക്കെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. ഓരോ ദിവസം പിന്നിടുമ്പോഴും ആകാംഷ കൂടിവരികയാണെന്നതാണ് വസ്തുത. ഇതിനിടെയായിരുന്നു ഇന്നലെ എവിക്ഷന്‍ നടന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനങ്ങളായിരുന്നു എവിക്ഷനിലുണ്ടായത്.
ഇന്നലെ രണ്ട് പേരാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ബിഗ് ബോസ് ഷോയില്‍ നിന്നു തന്നെ രണ്ടു പേര്‍ ഒരുമിച്ച് പുറത്താകുന്നത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം. നവീന്‍ അറക്കലും ഡെയ്‌സിയുമായിരുന്നു ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ശക്തരായ രണ്ടു പേരെയാണ് ബിഗ് ബോസ് വീടിന് നഷ്ടമായത്.

ഡെയ്‌സിയുടെ പുറത്താകല്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കുന്നതാണ്. തുടക്കം മുതല്‍ സജീവമായി ഗെയിം കളിക്കുന്ന താരമാണ് ഡെയ്‌സി. അതുകൊണ്ട് തന്നെ ഡെയ്‌സി പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഡെയ്‌സി പുറത്തേക്ക് പോകുന്നതിനിടെ ബിഗ് ബോസ് വീട്ടില്‍ ചില നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. എല്ലാവരോടുമായി യാത്ര പറയുന്നതിനിടെ ഡെയ്‌സിയെ ബ്ലെസ്ലി ഒറ്റയ്ക്ക് മാറ്റി നിര്‍ത്തി കൊണ്ട് നേരത്തെ ഞാനും അശ്വിനും പറഞ്ഞിരുന്നു, മുംബൈക്കാരിയാണ് അതുകൊണ്ട് ജാവോ എന്ന് പറയണമെന്ന്, ജാവോ എന്ന് പറയുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബിഗ് ബോസ് വീട്ടിലെ സ്ഥിരം ശത്രുക്കളായിരുന്നു ബ്ലെസ്ലിയും ഡെയ്‌സിയും. കഴിഞ്ഞ ആഴ്ചയും ഇരുവരും തമ്മില്‍ വാക് പോരുണ്ടായിരുന്നു. ഡെയ്‌സി ബ്ലെസ്ലിയുടെ വീട്ടുകാരെ അടക്കം വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ വിമര്‍ശനം. അതേസമയം ഡെയ്‌സിയുടെ അടിവസ്ത്രങ്ങള്‍ എല്ലാവരേയും വിളിച്ച് കാണിച്ചിരുന്നു ബ്ലെസ്ലിയെന്നതും ശ്രദ്ധേയമാണ്. ബ്ലെസ്ലിയുടെ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്ലെസ്ലിയുടെ ആരാധകര്‍ താരത്തിന്റെ വാക്ക് ഡെയ്‌സിയ്ക്ക് അര്‍ഹിക്കുന്ന യാത്രയപ്പാണെന്ന് പറയുമ്പോള്‍ പുറത്ത് പോകുന്ന വേളയില്‍ പോലും ഉള്ളിലെ പക മറക്കാതെ സംസാരിക്കുന്നത് ബ്ലെസ്ലിയുടെ ഉള്ളിലെ ടോക്‌സിക് സ്വഭാവം കാണിച്ചു തരുന്നതാണെന്ന് വിമര്‍ശകരും പറയുന്നുണ്ട്.

അതേസമയം പുറത്ത് വന്ന ശേഷം ബ്ലെസ്ലിയുടെ അമ്മയേയും സഹോദരിയേയുമെല്ലാം പരാമര്‍ശിച്ചത് എന്തിനാണെന്ന് ഡെയ്‌സി പറയുകയുണ്ടായി. തന്നെ ആരെങ്കിലും നീ, പോടി, എടി എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല. അതിനാല്‍ തന്റെ അവസ്ഥ എന്താണെന്ന് ബ്ലെസ്ലിയ്ക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണ് അവന്റെ അമ്മയേയും സഹോദരിയേയും കുറിച്ച് പറഞ്ഞതെന്നായിരുന്നു ഡെയ്‌സിയുടെ വിശദീകരണം.
എന്തായാലും താരത്തിന്റെ പുറത്താകല്‍ ബിഗ് ബോസ് വീട്ടില്‍ വരും ദിവസങ്ങളില്‍ കാര്യമായ പ്രതിഫലനം തന്നെയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും പ്രതീക്ഷിക്കാം. നേരത്തെ വൈല്‍ഡ് കാര്‍ഡിലൂടെ വന്ന മണികണ്ഠന്‍ ഒരാഴ്ച പോലും തികയ്ക്കും മുമ്പ് പുറത്തായിരുന്നു.
Recommended Video

ഡെയ്‌സിക്കൊപ്പം ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് നവീന്‍ ആയിരുന്നു. നവീനും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു. ആദ്യ ആഴ്ചകളില്‍ ശാന്തനായിരുന്ന നവീന്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. താരം തന്റെ സുഹൃത്തുക്കളായിരുന്നവര്‍ക്കെതിരെ തന്നെ പരസ്യമായി തന്നെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനാല്‍ നവീന്‍ ഇത്ര നേരത്തെ പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും ഇതുവരെ ഇങ്ങനെ ഒരുമിച്ച് പുറത്തായിരുന്നില്ല. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാന്‍ സാധ്യതയുള്ളൊരു ഇടമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്.


Click it and Unblock the Notifications