ഇനി നിങ്ങളെ അവിടെ ഞങ്ങള്‍ക്കാവശ്യമില്ല, ജാസ്മിന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ? താരത്തോട് ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ആരാധകരെയാകെ അമ്പരപ്പിച്ചു കൊണ്ട് ജാസ്മിന്‍ പുറത്തേക്ക് പോയിരിക്കുകയാണ്. തനിക്ക് ഷോയില്‍ തുടരാന്‍ വയ്യെന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ സ്വയം പുറത്തേക്ക് പോവുകയായിരുന്നു. റോബിന് പിന്നാലെ ജാസ്മിനും പോകുന്നതോടെ ബിഗ് ബോസ് ആളൊഴിഞ്ഞ അരങ്ങു പോലെയായി മാറുമെന്നുറപ്പാണ്.

ഇതിനിടെ ഇപ്പോഴിതാ പുറത്തേക്ക് വരുന്ന ജാസ്മിനെക്കുറിച്ച് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിങ്ങളെന്ന 'വ്യക്തി'യെ നിങ്ങള്‍ പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞിരിക്കുന്നു. പറയാനുള്ളതെല്ലാം ഈ ദിവസങ്ങള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെതായ ആ വലിയ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ചിരിച്ച് ആത്മാഭിമാനത്തോടെ ജീവിക്കുക എന്നാണ് ദിയ സന ജാസ്മിനെക്കുറിച്ച് പറയുന്നത്.

ഇറങ്ങി ഓടിയേക്കണം

പുറത്ത് വരുന്ന ജാസ്മിനെ കാണാന്‍ സാധിക്കുകയാണെങ്കില്‍ തനിക്ക് ചോദിക്കാന്‍ ഉള്ളത് ഒരേയൊരു കാര്യമാണെന്നും ദിയ പറയുന്നുണ്ട്. ദിയ സന പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് ഇടമില്ല എന്നറിയുന്നിടത്ത് നിന്നും തീര്‍ച്ചയായും ഇറങ്ങി ഓടിയേക്കണം. അത് വീടായാലും. ഇടങ്ങളായാലും. ഇത് ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ഒരു കരാറാണ്. ഞങ്ങളും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന ഒരു അറിയിപ്പ് മാത്രമാണ് നിങ്ങള്‍. അതില്‍ നിങ്ങള്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഒരിക്കല്‍ മാഞ്ഞ ചിരി തിരിച്ചുപിടിച്ചവര്‍ വീണ്ടും ചിരി മാഞ്ഞ് പോകും വിധമുള്ള ഇടങ്ങളില്‍ അഭിനയിച്ചു വീണ്ടും ചിരിച്ച് നില്‍ക്കാന്‍ താല്‍പര്യപ്പെടില്ല എന്നുള്ളതിന് ഉദാഹരണങ്ങളില്‍ ഒരു ഉദാഹരണം മാത്രമായിരിക്കും നിങ്ങള്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്.

തുറന്നു വെച്ച കണ്ണാടി

നിങ്ങളൊരു തുറന്നു വെച്ച കണ്ണാടിയിലെ ഒരു റിഫ്‌ലക്ഷന്‍ തന്നെയായിരുന്നു. നിങ്ങള്‍ നടന്നു കയറിയപ്പോഴേ നിങ്ങളെന്ന വ്യക്തിയിലെ, നിങ്ങള്‍ റപ്രസന്റ് ചെയ്യുന്ന ജന്ററും, നിങ്ങളിലെ സെക്ഷ്വാലിറ്റിയും തന്നെയായിരിക്കും പുറത്തെ ആക്രമണത്തിന് ഭൂരിപക്ഷ ഹെട്രോ നോര്‍മേറ്റീവ് സമൂഹം തിരഞ്ഞെടുക്കുന്ന ആയുധം എന്ന് ഉറപ്പായിരുന്നു. അത് ആദ്യദിനം മുതലേ ഹെഡ്രോ നോര്‍മേറ്റീവ് സമൂഹം അലറി വിളി തുടങ്ങിയിരുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിങ്ങളിലെ മൂല്യങ്ങള്‍ പൂര്‍ണ്ണമായും തല്‍കിക്കഴിഞ്ഞിരിക്കുന്നു. സൗഹൃദവും, നന്മയും, ചിരിയും, ദേഷ്യവും, സങ്കടവും എന്നു വേണ്ട ഒരു മനുഷ്യന്റെ എല്ലാ വികാര തലങ്ങളേയും പകുത്തു കഴിഞ്ഞിരിക്കുന്നു. വിജയം എന്ന് പറയുന്നത് പൂര്‍ണമായും നാമെന്താണോ അത് കഴിഞ്ഞാല്‍ പിന്നീടുള്ളതൊക്കെ മറ്റുള്ളവരുടെ റിഫ്‌ലക്ഷന്‍ നമ്മളില്‍ ഉടലെടുക്കാന്‍ തുടങ്ങും ,നമ്മള്‍ കൂടുതല്‍ നമ്മളില്‍ നിന്ന് തെന്നി മാറാന്‍ തുടങ്ങും. ആ പോയിന്റില്‍ നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞ് നമ്മളിലേക്ക് നാം തിരിച്ചു നടക്കും.
പിന്നെ മുന്നില്‍ക്കാണുന്ന ഭ്രമിപ്പിക്കുന്ന യാതൊന്നിനും നമ്മളില്‍ സ്ഥാനമില്ലെന്ന് നാം നമ്മളെ തന്നെ പറഞ്ഞ് ഊട്ടിയുറപ്പിച്ച് നമ്മളിലേക്ക് പിന്‍തിരിഞ്ഞ് നടക്കും എന്നും ദിയ സന പറയുന്നു.

വ്യക്തി

ഇതൊരു അദ്ധ്യായമായിരുന്നു. നമ്മളെപ്പോലെയുള്ളവരെ തിരഞ്ഞെടുക്കുന്ന ചെറിയൊരു അധ്യായം. നമുക്കെതിരെയുള്ളവര്‍ അമിത നാടകീയത കൊണ്ട് നാം റപ്രസന്റ് ചെയ്യുന്ന ഒരദ്ധ്യായത്തെ ഓഡിറ്റ് ചെയ്യാന്‍ തക്ക വിധത്തില്‍ പ്രകടനം നടത്തും അവിടെ നമ്മള്‍ക്ക് സ്ഥാനമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ നാം നമ്മളിലേക്ക് തിരിഞ്ഞു നടക്കും. നമ്മളെ കള്ളങ്ങള്‍ക്കൊണ്ട് ഇല്ലാതാക്കാന്‍ നിന്നുകൊടുക്കുന്ന ഒരിടത്തും പിന്നെ നില്‍ക്കാന്‍ യോഗ്യമല്ല.. അതവിടെ ഉപേക്ഷിച്ച് തിരിഞ്ഞു നടക്കുമെന്നും കുറിപ്പില്‍ പറയുന്നു.

ഇത് ഒരു റിയാലിറ്റി ഷോയാണ് ഇവിടെ യാഥാര്‍ത്ഥ്യമുഖത്തോടെയോ, യാഥാര്‍ത്ഥ്യമല്ലാതെയോ നമുക്ക് പൊരുതാം!അവസരത്തിനൊത്ത് രണ്ട് രീതിയിലും പൊരുതാം! അവിടെയാണ് ജാസ്മിന്‍ എന്ന 'വ്യക്തി'' നിങ്ങള്‍ക്ക് പിഴച്ചത്. ഒരു പക്ഷേ ഈ പിഴ നിങ്ങളുടെ നിങ്ങളുടെ റിയാലിറ്റിയെ മൂടുപടം തീര്‍ക്കാന്‍ കഴിവില്ലായ്മയോ അതല്ലങ്കില്‍ മൂടുപടം തീര്‍ത്ത അഭിനയ അധ്യായഭാഗത്തെ ജീവിതത്തില്‍ അഭിനയിച്ചു തീര്‍ത്തതുകൊണ്ടോ ആയിരിക്കാം!
ഇനി നിങ്ങളായി നിങ്ങള്‍ക്കവിടെ ജീവിച്ചു തീര്‍ക്കാന്‍ കഴിയില്ല. അതു തിരിച്ചറിഞ്ഞ് നിങ്ങള്‍ തിരിച്ചു നിങ്ങളുടെ മാത്രം ഇടത്തേക്ക് തല ഉയര്‍ത്തി റ്റാ റ്റാ പറഞ്ഞിരിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഒറ്റ ചോദ്യം

ഏതാനും കുറച്ച് ദിവസങ്ങളായി നിങ്ങളിലെ വ്യക്തിത്വം നഷ്ടമായിത്തുടങ്ങിയിരുന്നു. ഈ ഒരു തീരുമാനത്തിലേക്ക് എത്തുന്ന ദിവസം നിങ്ങള്‍ ഇറങ്ങുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. അതിന് ജനങ്ങളുടെ ഫേക്ക് ജഡ്ജ്മന്റിന് ഇടനല്‍കാന്‍ പഴുതുകളൊന്നുമില്ലാതെ നിങ്ങള്‍ ഇറങ്ങിപ്പോന്നിരിക്കുന്നു. ഇനി ഒരു തിരിച്ചു വരവുണ്ടങ്കില്‍ നിങ്ങളെന്ന വ്യക്തിയെ അവിടെ ഞങ്ങള്‍ക്കാവശ്യമില്ല! ഈ ഷോയില്‍ നിന്നും ലഭിച്ചേക്കാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലെ മറ്റേതങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുണ്ടങ്കില്‍
മറ്റൊരു മൂടുപടം എടുത്തണിഞ്ഞ് ഞങ്ങള്‍ക്കാവശ്യമില്ലാത്ത മറ്റൊരു ജാസ്മിനെ നിങ്ങള്‍ക്ക് അവിടെ റീപ്ലേസ് ചെയ്യാം എന്നും കുറിപ്പില്‍ പറയുന്നു.

നിങ്ങളെന്ന 'വ്യക്തി'യെ നിങ്ങള്‍ പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞിരിക്കുന്നു. പറയാനുള്ളതെല്ലാം ഈ ദിവസങ്ങള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെതായ ആ വലിയ ലോകത്ത് ഏറ്റവും സന്തോഷത്തോടെ ചിരിച്ച് ആത്മാഭിമാനത്തോടെ ജീവിക്കുക.
ജാസ്മിനെ എന്നെങ്കിലും കാണുകയാണെങ്കില്‍ അവളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരൊറ്റ ചോദ്യമേ ഉളളൂ, 'Can I hug you Jasmin....? ഒത്തിരി സ്‌നേഹത്തോടെ Bye bye dear jasmine m moosa എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ജാസ്മിന്‍

എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. അയാം ഫിസിക്കലി എക്സ്ഹോസ്റ്റഡ്, മെന്റലി ടയര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നാണ് കരഞ്ഞു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസിനോട് പറയുന്നത്. ഇതോടെ താരത്തോട് ബിഗ് ബോസ് എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരാന്‍ പറയുന്നതായിട്ടായിരുന്നു ഇന്നലെ വന്ന പ്രെമോ വീഡിയോയില്‍ കാണിച്ചത്. മുന്‍വാതിലിലൂടെ തന്നെയാണ് ജാസ്മിന്‍ പുറത്തേക്ക് വരുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X