ഇവരൊക്കെ ഇത്തവണ ബിഗ് ബോസിലുണ്ടാകുമോ? എങ്കില്‍ കളിയില്‍ തീ പാറുമെന്നുറപ്പ്
ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 നായി കാത്തിരിക്കുന്നത്. നാലാം സീസണിന്റെ പ്രഖ്യാപനം കഴിഞ്ഞത് മുതല്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചകളും സജീവമാണ്. എപ്പോഴാണ് ഷോ ആരംഭിക്കുക എന്നത് മുതല്‍ ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നത് വരെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസില്‍ വാവ സുരേഷ്, രാഹുല്‍ ഈശ്വര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു സാധ്യതാ പട്ടിക സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.
മാര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുക എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല. അതേസമയം നേരത്തെ ഇത്തവണ മോഹന്‍ലാല്‍ അല്ലായിരിക്കും അവതാരകന്‍ പകരം സുരേഷ് ഗോപിയായിരിക്കും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബറോസിന്റെ തിരക്കുകള്‍ മൂലം മോഹന്‍ലാല്‍ പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോഹന്‍ലാല്‍ അഭിനയിച്ച പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ ആ ചര്‍ച്ച അവസാനിക്കുകയായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ പുതിയ മത്സരാര്‍ത്ഥികളുടെ പട്ടികയും സജീവമായി മാറിയിരിക്കുകയാണ്. നേരത്തെ ഉയര്‍ന്നു വന്ന പല പേരുകളും ഇപ്പോള്‍ പ്രചരിക്കുന്ന സാധ്യതാ പട്ടികയിലില്ല. നടിമാരായ സരയു, മാളവിക സി മേനോന്‍, നടന്‍ ശരത്ത് ദാസ്, നടിയും നര്‍ത്തകിയുമമായ പാരിസ് ലക്ഷ്മി എന്നിവെരുടെ പേരുകളാണ് പുതിയ പട്ടികയിലുള്ളത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ പാലാ സജിയുടെ പേരുമുണ്ട്. നേരത്തെ പുറത്ത് വന്ന പട്ടികയിലും സജിയുടെ പേരുണ്ടായിരുന്നു. പിന്നാലെ അവതാരകയുും നടിയുമായ നന്ദിനിയുടെ പേരും പട്ടികയിലുണ്ട്.
മോഡലും ഫിറ്റ്‌നെസ്സ് ഫ്രീക്കുമായ വിഷ്ണു ജോഷിയും താരപുത്രനും നടനുമായ സിനില്‍ സൈനുദ്ദീന്‍ എന്നിവരും ബിഗ് ബോസിലുണ്ടാകുമെന്നാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്. മാത്രവുമല്ല സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ദയുടെ പേരും ചിലര്‍ പറയുന്നത്. സോാഷ്യല്‍ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പേരും കേള്‍ക്കുന്നുണ്ട്. നേരത്തേയും ശ്രീലക്ഷ്മിയുടെ പേര് ബിഗ് ബോസിലുണ്ടാകുന്നവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. നടി അഷിക എജെ, ഗിന്നസ് സെലിബ്രിറ്റിയായ അഭീഷ്, നടിയും ്ര്രടാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ സൂര്യ ഇഷാന്‍ എന്നിവരും മലയാളം പറഞ്ഞ് മലയാളികളെ അമ്പരപ്പിക്കുന്ന വിദേശ വനിതയായ അര്‍ണ മള്‍ബറി, നടി ഡോണ അന്ന എന്നിവരും ഇത്തവണയുണ്ടായേക്കാന്‍ സാധ്യതയുള്ളതായാണ് ആരാധകര്‍ പറയുന്നത്.
മോട്ടിവേല്‍ണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ്, നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലെത്തുമെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിലൊക്കെ എത്രത്തോളം വസ്തുതയുണ്ടെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ബിഗ് ബോസ് തന്നെ പുറത്ത് വിടുന്നത് വരെ ആരെല്ലാമായിരിക്കും മത്സരാര്‍ത്ഥികളായി എത്തുക എന്നത് അറിയാന്‍ സാധിക്കില്ല. അതിനാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കുന്നത് വരെ കാത്തിരിക്കുക മാത്രമാണ് മാര്‍ഗ്ഗം.


Click it and Unblock the Notifications