ഇവര്‍ ഫിനാലെ കാണില്ലെന്ന് ബ്ലെസ്ലി; റോബിനും യോഗ്യനല്ലെന്ന് നിമിഷ; പഴം പുഴുങ്ങിയ പോലെ ധന്യയും സുചിത്രയും!
അപ്രതീക്ഷിത രംഗങ്ങളുമായി അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇതിനോടകം തന്നെ പല നാടകീയ രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇന്നലെയായിരുന്നു ആറാം ആഴ്ചയുടെ മുമ്പുള്ള എവിക്ഷന്‍ നടന്നത്. ഇതിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്കായി മോഹന്‍ലാല്‍ രസകരമായൊരു ടാസ്‌കും നല്‍കിയിരുന്നു.
ബിഗ് ബോസ് ഫിനാലെയില്‍ എത്താന്‍ യോഗ്യതയില്ലാത്തവരെന്ന് തോന്നുന്നവരെക്കുറിച്ച് പറയാനായിരുന്നു മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ബ്ലെസ്ലിയോടായിരുന്നു മോഹന്‍ലാല്‍ ആദ്യം ചോദിച്ചത്. താരങ്ങളുടെ മറുപടികള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലക്ഷ്മി പ്രിയയും നിമിഷയും ആയിരുന്നു ബ്ലെസ്ലി പറഞ്ഞ പേരുകള്‍. എന്റെ അഭിപ്രായത്തില്‍ ഡോക്ടര്‍ ആക്ടിവിറ്റി ഏരിയയില്‍ വച്ച് ലക്ഷ്മി ചേച്ചിയെ വെട്ടി. എങ്ങനെ മറിച്ചിട്ടാലും അത് ലക്ഷ്മി പ്രിയ ചേച്ചിയ്ക്ക് നെഗറ്റീവ് ആയി മാറുകയേയുള്ളൂവെന്ന് ബ്ലെസ്ലി. നിമിഷയുടെ കേസില്‍ മലയാളം പറയാത്തത് പ്രശ്‌നമായി മാറും. അത് തിരുത്താന്‍ സാധിച്ചാല്‍ കുറേനാള്‍ ഇവിടെ കാണും. നിമിഷ പറഞ്ഞത് ഡോക്ടര്‍ റോബിന്റേയും ദില്‍ഷയുടേയും പേരുകളായിരുന്നു. ഡോക്ടര്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല. ഡോക്ടര്‍ക്ക് തന്നെ അറിയുമോ എന്നറിയില്ല. ചിലപ്പോള്‍ പറയും ഫേക്ക് ആണെന്ന് ചിലപ്പോല്‍ പറയും ഇതാണ് റിയല്‍ ഞാന്‍ എന്ന്. ചിലപ്പോള്‍ പറയും ഗെയിം കളിക്കാനാണ് വന്നതെന്ന്. ആദ്യമൊക്കെ ഇഷ്ടപ്പെട്ടാലും കുറച്ച് കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇത് മടുക്കുമെന്നും നിമിഷ പറയുന്നു.

ഡോക്ടറുടെ വാദങ്ങള്‍ ആവര്‍ത്തനമാകുമെന്നും നിമിഷ പറയുന്നു. അന്നത്തെ സംവാദത്തിലും തങ്ങള്‍ പുതിയതെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതല്ല നടന്നതെന്നും പറഞ്ഞത് തിരിച്ചും മറച്ചും പറയുകയായിരുന്നു. അത് ആളുകള്‍ക്ക് ബോറടിക്കുമെന്നാണ് നിമിഷ പറയുന്നത്. ദില്‍ഷ ഇമോഷണല്‍ ആണെന്നാണ് നിമിഷ പറയുന്നത്. ഇവിടെ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് അധികം വച്ചു കഴിഞ്ഞാല്‍ തിരിച്ചടിയായി മാറുമെന്നാണ് നിമിഷ പറയുന്നത്.
അതേസമയം ഡോക്ടര്‍ പറഞ്ഞ രണ്ട് പേരുകള്‍ സൂരജിന്റേയും നിമിഷയുടേതുമായിരുന്നു. തന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ സൂരജ് എഴുന്നേറ്റു നിന്നു. വന്ന അന്ന് മുതല്‍ പലപ്പോഴും ടോപ് ഫൈവിലുണ്ടാകും എന്ന് എന്നോട് പറഞ്ഞിരുന്ന ആളാണ് ഡോക്ടര്‍ എന്ന് സൂരജ് പറഞ്ഞു. ഡോക്ടറുടെ നിലപാടിലുണ്ടാകുന്ന മാറ്റം ചൂണ്ടിക്കാണിക്കുകയായിരുന്നു സൂരജ്. ഇപ്പോള്‍ മനസിലായോ ആര്‍ക്കാണ് നിലപാടില്ലാത്തതെന്ന് സൂരജ് ചോദിച്ചു. മൂന്നാഴ്ച വരെ താനത് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത് അഞ്ചാമത്തെ ആഴ്ചയായെന്നും റോബിന്‍ പറഞ്ഞു.

പിന്നാലെ നവീനോട് ചോദിച്ചപ്പോള്‍ താരം പറഞ്ഞ പേരുകള്‍ ധന്യയുടേയും സുചിത്രയുടേതുമായിരുന്നു. ഇരുവരും നോമിനേഷനിലും ഒന്നിലും വരുന്നില്ലെന്നും വെറുതെ ഇവിടെ പഴം പുഴുങ്ങിയത് പോലെ ഇരിക്കുകയാണെന്നായിരുന്നു നവീന്റെ പ്രതികരണം. നോമിനേഷനില്‍ വരുമ്പോഴാണ് ഇരുമ്പ് പഴുപ്പിക്കുന്നതെന്നും നവീന്‍ പറഞ്ഞു. എന്നാല്‍ എന്താന് നോമിനേറ്റ് ചെയ്യാതത്തെന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. സമയം ആവട്ടെ എന്നായിരുന്നു നവീന്റെ മറുപടി. അങ്ങനെ നോക്കിയിരുന്നാല്‍ സമയം ആകില്ലെന്നായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം.
Recommended Video

അതേസമയം രണ്ട് പേരെയാണ് ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പുറത്താക്കിയത്. തികച്ചും അപ്രതീക്ഷിതമായ രണ്ട് പേരാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. നവീനും ഡെയ്‌സിയുമായിരുന്നു പുറത്താക്കപ്പെട്ടവര്‍. തുടക്കം മുതല്‍ തന്നെ ടാസ്‌കുകള്‍ നന്നായി ചെയ്യുകയും അടിയും വഴക്കുമൊക്കെയുണ്ടാക്കിയും പറയാനുള്ളത് മുഖത്ത് നോക്കി പറയുകയും ചെയ്ത് കണ്ടന്റുണ്ടാക്കുന്ന ഡെയ്‌സി പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താരം തിരികെ വരുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രതീക്ഷ.
അതേസമയം നവീന്‍ ആകട്ടെ ജയിലില്‍ നിന്നും പുറത്ത് വന്നത് മുതല്‍ ശക്തനായ മത്സരാര്‍ത്ഥിയായി മാറിയിരിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളെന്ന് കരുതിയിരുന്നവരെ പോലും നവീന്‍ ചോദ്യം ചെയ്യുകയും കളി ആവേശകരമാക്കി മാറ്റുകയും ചെയ്തിരുന്നു. നല്ല എന്റര്‍ടെയ്‌നറുമായിരുന്നു നവീന്‍. അങ്ങനെയുള്ള നവീന്റെ പുറത്താകല്‍ നേരത്തെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


Click it and Unblock the Notifications