പെണ്‍പിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ വിളിച്ച് കാണിക്കാനാണോ വീട്ടില്‍ പഠിപ്പിച്ചത്? ബ്ലെസ്ലിയോട് ഡെയ്‌സി

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്ന് ആഴ്ചകള്‍ പിന്നിട്ട് നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അടികള്‍ക്കും വഴക്കുകള്‍ക്കും യാതൊരു തരത്തിലുള്ള പഞ്ഞവുമില്ലാത്ത ഇടമാണ് ബിഗ് ബോസ് വീട്. ഇതിനോടകം തന്നെ പലരും പൊട്ടിത്തെറിക്കുന്നതും പരസ്പരം കയര്‍ത്തു സംസാരിക്കുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ബിഗ് ബോസ് വീട് ചെറിയൊരു വഴക്കിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ഡെയ്‌സിയും ബ്ലെസ്ലിയും തമ്മിലായിരുന്നു വഴക്ക് നടന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബാത്ത് റൂമിലായിരുന്നു ഇത്തവണ അടിയുടെ തുടക്കം. ആരോ ബാത്ത് റൂം ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ ഇറങ്ങി പോയെന്ന് ഡെയ്‌സ് കണ്ടെത്തുകയായിരുന്നു. പിന്നാലെ എല്ലാവരേയും ബാത്ത് റൂമിലേക്ക് വിളിച്ചു കൊണ്ടു വന്ന ശേഷം ഡെയ്‌സി ഇത് കാണിച്ചു കൊടുക്കുകയും ആരാണെങ്കിലും ഇനി ചെയ്യരുതെന്ന് പറയുകയും ചെയ്തു. ഇതിനിടെ ബ്ലെസ്ലി ബാത്ത് റൂം ക്ലീന്‍ ചെയ്തതിനെ ഡെയ്‌സ് വിമര്‍ശിക്കുകയുണ്ടായി. എല്ലാവരും കണ്ടതിന് ശേഷം മതിയായിരുന്നു വൃത്തിയാക്കിയതെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്.

Bigg Boss Malayalam

ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന് എല്ലാവരും കരുതി നില്‍ക്കുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം അകത്ത് എല്ലാവരും ചേര്‍ന്നിരുന്ന് സംസാരിക്കവെ ബ്ലെസ്ലി അവിടേക്ക് കിതച്ചു കൊണ്ട് ഓടി വരികയായിരുന്നു. വീട്ടിലുള്ളവരെയെല്ലാം ബാത്ത് റൂമിലേക്ക് വിളിച്ചു കയറ്റിയ ബ്ലെസ്ലി ഒരു സ്ത്രീയുടെ അടി വസ്ത്രങ്ങള്‍ അവിടെ കിടക്കുന്നതായി ചൂണ്ടിക്കാണിച്ചു. അത് തന്റെ വസ്ത്രമാണെന്ന് ഡെയ്‌സി പറയുകയും ചെയ്തു. താന്‍ തിരക്കിട്ട് റെഡിയായപ്പോള്‍ എടുക്കാന്‍ മറന്നതാണെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. എന്നാല്‍ തന്റെ വസ്ത്രമാണെന്ന് അറിയുന്ന ബ്ലെസ്ലി തന്നോടോ ക്യാപ്റ്റനോടോ ആയിരുന്നു അക്കാര്യം പറയേണ്ടതെന്ന് ഡെയ്‌സി പറഞ്ഞു. ക്യാപ്റ്റനും അതു തന്നെയായിരുന്നു നിലപാട്.

പിന്നാലെ ബ്ലെസ്ലിയെ തേടി ഡെയ്‌സി അടുക്കളയിലേക്ക് എത്തുകയായിരുന്നു. ഈ സമയം താന്‍ ഡെയ്്‌സിയ്ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന തരത്തില്‍ ദില്‍ഷയോടും റോബിനോടും പറഞ്ഞ് ചിരിക്കുകയായിരുന്നു ബ്ലെസ്ലി. എന്റെ വസ്ത്രമാണെന്ന് അറിയുന്ന നിനക്ക് അതെല്ലാവരേയും വിളിച്ച് കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്നായിരുന്നു ഡെയ്‌സി ചോദിച്ചത്. നേരത്തെ ഇത് തന്നെയല്ലേ നീ ചെയ്്തതെന്ന് ബ്ലെസ്ലി ചോദിച്ചു. എന്നാല്‍ മൂത്രമൊഴിച്ചത് ആരെന്ന് അറിയാത്തതിനാലാണ് അങ്ങനെ ചെയ്‌തെന്നും പക്ഷെ ഇതങ്ങനെയല്ലെന്നും ഡെയ്‌സി പറഞ്ഞു. തന്നടോ അല്ലെങ്കില്‍ ക്യാപ്റ്റനോടോ വേണമായിരുന്നു പറയാനെന്നും ഡെയ്‌സി വ്യക്തമാക്കി. പിന്നാലെ വന്ന റോണ്‍സണും ജാസ്മിനും ഡെയ്‌സിയെ പിന്തുണയ്ക്കുകയായിരുന്നു.

പിന്നാലെ ഡെയ്‌സിയും ബ്ലെസ്ലിയും തമ്മില്‍ വാക്ക് തര്‍ക്കമാവുകയായിരുന്നു. എന്തിനാണ് ഇത്ര ഡ്രാമ എന്ന് ചോദിച്ച ഡെയ്‌സി, ഇതാണോ നിന്നെ വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്? പെണ്‍പിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ വിളിച്ച് കാണിക്കുന്നതാണോ വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്? എന്നും ബ്ലെസ്ലിയോട് ചോദിച്ചു. നല്ല സംസ്‌കാരം മോനെ. ഇതുപോലെയായിരിക്കുമല്ലോ വീട്ടിലെ ആളുകളേയും ട്രീറ്റ് ചെയ്യുന്നത്. ഇത് വീടല്ലല്ലോ എന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍ ഇതുമൊരു വീടാണെന്നും ബുദ്ധിയുള്ളൊരാളും കാണിക്കാത്തതാണ് ബ്ലെസ്ലി ചെയ്തതെന്നും ഡെയ്‌സി തിരിച്ചടിച്ചു. റോണ്‍സണായിരുന്നു നേരത്തെ എല്ലാവരേയും വിളിച്ചതെന്നും ഡെയ്‌സി പറയുന്നുണ്ട്. രാവിലത്തെ സംഭവവും ഈ സംഭവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് റോണ്‍സണും പറഞ്ഞു. അഖിലും ബ്ലെസ്ലിയെ വിമര്‍ശിച്ച് എത്തി.

പെണ്‍കുട്ടികളോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പഠിക്കണമെന്നും, എടി പോടി എന്ന് വിളിച്ച് സംസാരിക്കരുതെന്നും ബ്ലെസ്ലിയോട് ഡെയ്‌സി പറഞ്ഞു. ഇതേസമയം ബ്ലെസ്ലിയുടെ ടീമിലെ അംഗങ്ങളായ ദില്‍ഷയും റോബിനും ബ്ലെസ്ലിയ്ക്ക് പിന്തുണ അറിയിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X