ഡെയ്‌സി ഇനി ബിഗ് ബോസ് ഷോയിലേയ്ക്ക് മടങ്ങി എത്തുമോ; താരത്തിന്റെ പോസ്റ്റുകള്‍ ചര്‍ച്ചയാവുന്നു...
മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. മാര്‍ച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ ഇപ്പോള്‍ ആറാം വാരാത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ദിവസം കുറയുംന്തോറും മത്സരവും കനക്കുകയാണ്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് മത്സരാര്‍ത്ഥികള്‍ വീട്ടില്‍ നില്‍ക്കുന്നത്. നിലനില്‍പ്പിനായി മികച്ച പ്രകടനമാണ് ഹൗസില്‍ കാഴ്ച വയ്ക്കുന്നത്.

ഡെയ്സിയും നവീനുമാണ് അഞ്ചാം വാരം പുറത്ത് പോയത്. ബിഗ് ബോസ് സീസണ്‍ 4 മികച്ച മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍. താരങ്ങളുടെ പെട്ടെന്നുള്ള എവിക്ഷന്‍ പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഡെയ്‌സിയും നവീനും നാട്ടില്‍ മടങ്ങി എത്തിയിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ബിഗ് ബോസ് ഹൗസ് വിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമായിട്ടുണ്ട്.
ഡെയ്‌സി ഔട്ടായതിന് ശേഷം റീ എന്‍ട്രിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരെ നാട്ടില്‍ എത്തിയതോടെ ഈ വാര്‍ത്തയും അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് ഷോയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മത്സരാര്‍ത്ഥിയായിരുന്നു ഡെയ്‌സി. ഉഗ്രന്‍ കണ്ടന്റുകളായിരുന്നു താരം നല്‍കിയിരുന്നത്. ഇങ്ങനെയുള്ള മത്സരാര്‍ത്ഥിയെ പെട്ടെന്ന് പുറത്താക്കിയതില്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചെറിയ കല്ലുകടി ഉണ്ടായിരുന്നു.ഗെയിമിനെ പലരീതിയില്‍ മാറ്റാന്‍ കഴിവുള്ള മത്സരാര്‍ത്ഥിയായിരുന്നു ഡെയ്സി.
ഷോ ആരംഭിച്ചിട്ട് 1 മാസം പിന്നിട്ടിട്ടും ഹൗസിലേയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വരാതിരുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ റീ എന്‍ട്രി ചര്‍ച്ചയായത്. എന്നാല്‍ നാട്ടിലെത്തിയ സ്ഥിതിയ്ക്ക് ഡെയ്‌സി ഹൗസിലേയ്ക്ക് മടങ്ങി എത്താനുളള സാധ്യത കുറവാണ്. താരത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഇത് നിരാശയിലാഴ്ത്തിയിട്ടുണ്ട്.
നവീനും ഗെയിമിലേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു ഔട്ടായത്. ഒരാഴ്ച കൂടി ഇവര്‍ ഹൗസില്‍ നിന്നിരുന്നുവെങ്കില്‍ ഗെയിം ആകെ മാറി മറിഞ്ഞേനെ. അത്തരത്തിലുള്ള ഒരു ഉഗ്രന്‍ ഫിസിക്കല്‍ ടാസ്‌ക്കാണ് ബിഗ് ബോസ് ഈ വാരം മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്.
14 വര്‍ഷത്തോളം വേണു എന്റെ സിനിമകളില്‍ അഭിനയിച്ചില്ല, പിണക്കത്തെ കുറിച്ച് സത്യന്‍
അന്തിക്കാട്
മാര്‍ച്ച് 27 ന് ആരംഭിച്ച് ബിഗ് ബോസ് സീസണ്‍ 4 ല്‍ നിലവില്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. ലക്ഷ്മി പ്രിയ, റോണ്‍സണ്‍, ഡോക്ടര്‍ റോബിന്‍, സൂരജ്, അഖില്‍, ജാസ്മിന്‍, നിമിഷ, ദില്‍ഷ, സുചിത്ര, ധന്യ, അപര്‍ണ്ണ, ബ്ലെസ്ലി എന്നിവരാണ് ഹൗസിലുള്ളത്. ഇതില്‍ പലരും തങ്ങളുടെ ഗെയിം ആരംഭിച്ചിട്ടുണ്ട്. അഖില്‍, സൂരജ്, സുചിത്ര, ധന്യ ഒഴികെ മറ്റെല്ലാവരും ഈ ആഴ്ചയിലെ എവിക്ഷനില്‍ എത്തിയിട്ടുണ്ട്. ശക്തമായ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.


Click it and Unblock the Notifications