ലൂസർ എന്ന് വിളിക്കാന്‍ നീ ആരാ? നിമിഷയും ഡെയ്സിയും വഴക്ക്, ഇടയില്‍ പെട്ട് ജാസ്മിനും

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇന്നത്തെ ദിവസത്തെ പ്രധാന സംഭവം ജയില്‍ നോമിനേഷനായിരുന്നു.ആരോഗ്യ രംഗം എന്ന വീക്കിലി ടാസ്‌കില്‍ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെയായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് കണ്ടെത്താനുണ്ടായിരുന്നത്. ഇതിനിടെ വലിയൊരു വഴക്കിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. നിമിഷയും ഡെയ്‌സിയും തമ്മിലായിരുന്നു വഴക്കുണ്ടായത്. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നിമിഷ നിര്‍ദ്ദേശിച്ച പേരുകളിലൊന്ന് ഡെയ്‌സിയുടേതായിരുന്നു. ടാസ്‌കിനിടെ ഡെയ്‌സി ഉറങ്ങി പോയി എന്നതായിരുന്നു നിമിഷ പറഞ്ഞ കാരണം. അസുഖം കാരണം വയ്യാതെയിരിക്കുകയായിരുന്നുവെങ്കില്‍ പിന്മാറാമായിരുന്നുവെന്നും നിമിഷ പറഞ്ഞു. ഇന്നലേയും ഡെയ്‌സി വയ്യെന്ന് പറഞ്ഞ് ജോലികളില്‍ നിന്നും മാറി നടക്കുന്നതായി നിമിഷ ആരോപിച്ചിരുന്നു. നിമിഷയുടെ അഭിപ്രായം അംഗീകരിക്കാന്‍ തയ്യാറാകാതെ ഡെയ്‌സി ചോദ്യം ചെയ്യുകയായിരുന്നു. താന്‍ ക്വിറ്റ് ചെയ്യണമായിരുന്നുവെന്ന് നിമിഷ പറഞ്ഞത് അംഗീകരിക്കാന്‍ ഡെയ്‌സിയ്ക്ക് സാധിച്ചില്ല.

Bigg Boss Malayalam

താന്‍ വയ്യാതെയിരുന്നിട്ടും വെറുതെയിരുന്നിട്ടില്ലെന്നും നീയാണ് ലൂസറെന്നും ഡെയ്‌സി നിമിഷയോട് പറഞ്ഞു. ഡെയ്‌സി നടത്തിയത് നിയമ ലംഘനമാണെന്ന് നിമിഷ വാദിച്ചു. ഇരുവരും തമ്മില്‍ വലിയ വാക് പോര് നടത്തിയിരുന്നു. ഇതിനിടെ ഡെയ്‌സിയ്ക്ക് സുഖമില്ലായിരുന്നുവെന്ന് ജാസ്മിന്‍ നിമിഷയോട് പറഞ്ഞുവെങ്കിലും നിമിഷയുടെ വാദം തുടര്‍ന്നു കൊണ്ടിരുന്നു. ടാസ്‌ക് തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണെന്ന് നേരത്തെ നിമിഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ആദ്യ ദിവസം നിമിഷ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു മിക്കവരും നിമിഷയെ വോട്ട് ചെയ്തത്.

ഡെയ്‌സിയുടെ ഫിസിക്കല്‍ ഹെല്‍ത്തിനെ പരിഗണിക്കുന്നവര്‍ തന്റെ മെന്റല്‍ ഹെല്‍ത്തിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും നിമിഷ ചോദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ നിമിഷ ടാസ്‌കിനെതിരെ രംഗത്ത് എത്തിയിരുന്നു. ജീവിതത്തില്‍ അമിത വണ്ണത്തിന്റെ പേരില്‍ അപമാനപ്പെടല്‍ അനുഭവിച്ചിട്ടുള്ള തന്നെ ആ ഓര്‍മ്മകളിലേക്ക്് കൊണ്ടു പോകുന്നതായിരുന്നു ടാസ്‌കെന്നായിരുന്നു നിമിഷയുടെ വാക്കുകള്‍.

Recommended Video

ഒരു ജോഡി ചുരിദാറിന് പോലും ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ശാലിനി പറയുന്നു

ഒടുവില്‍ ഒരേ വോട്ടുകളുമായി നിമിഷയും ജാസ്മിനും കൂടുതല്‍ വോട്ടുകളുമായി ബ്ലെസ്ലിയും നവീനുമാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഒരേ വോട്ടുകളുള്ള നിമിഷ, ജാസ്മിന്‍ എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജാസ്മിന്‍ സ്വയം മുന്നോട്ട് വരികയായിരുന്നു. പിന്നീട് നടന്ന ടാസ്‌കില്‍ ജാസ്മിന്‍ ജയിച്ചതോടെ ജയില്‍ വാസത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നവീനും ബ്ലെസ്ലിയുമാണ് ജയിലില്‍ പോയത്.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X