For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡോക്ടര്‍ക്ക് പുതിയ ശത്രുക്കളുണ്ടെന്ന് നിമിഷ; റോബിന്റെ ടാര്‍ഗറ്റ് നീയെന്ന് ജാസ്മിനോട് ഡെയ്‌സി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ശക്തമായ മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് തന്നെ പല പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ബിഗ് ബോസ് വീട്ടില്‍ പലപ്പോഴും പരസ്പരം വഴക്കുണ്ടാക്കിയിട്ടുള്ളവരാണ് ജാസ്മിനും ഡെയ്‌സിയും. തുടക്കത്തില്‍ നല്ല് സുഹൃത്തുക്കളായിരുന്നവര്‍ ഇടയ്ക്ക് പിണങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഭാഗ്യ പേടകം ടാസ്‌കിലൂടെ ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടുകയും വീണ്ടും സുഹൃത്തുക്കളായി മാറുകയായിരുന്നു.

  'ഒന്നായതിന്റെ പതിനൊന്നാം വാർഷികം'; ചിരിച്ച് ചിരിച്ച് വയ്യാതെയായെന്ന് ​ഗായകൻ സന്നിദാനന്ദൻ!

  ഇതോടെ തുടക്കത്തിലുണ്ടായിരുന്ന ജാസ്മിന്‍-നിമിഷ-ഡെയ്‌സി ഗ്യാങ് വീണ്ടും കൈകോര്‍ത്തിരിക്കുകയാണ്. ഇന്നലെ റോബിനൊപ്പം ജയിലിലേക്ക് പോയ ഡെയ്‌സി പുറത്തിറങ്ങിയ ശേഷം ജാസ്മിനും നിമിഷയുമായി നടത്തിയ സംസാരം ഇവര്‍ക്കിടയില്‍ റോബിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.


  ഡോക്ടര്‍ക്ക് ഇപ്പോള്‍ വേറെ ശത്രുക്കളുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നമ്മളുടെ മേല്‍ ശ്രദ്ധ വീഴില്ലെന്നാണ് നിമിഷ പറയുന്നത്. അതേസമയം,എന്നു കരുതി തെണ്ടിത്തരം കാണിച്ചാല്‍ ഞാന്‍ പോയി ഇടപെടും എന്ന് ജാസ്മിന്‍ പറയുന്നുണ്ട്. അത് നീ എന്തു വേണേലും ചെയ്‌തോ എന്ന് ഇതിന് നിമിഷ മറുപടി നല്‍കുന്നു. പിന്നാലെ താനും റോബിനും തമ്മില്‍ നടന്ന സംസാരത്തെക്കുറിച്ച് ഡെയ്‌സി മറ്റുളളവരോട് പറയുകയാണ്.

  എന്നോട് ഇന്നലെ ചോദിച്ചു അവന്‍ എന്താണ് നിന്നോട് ചെയ്തതെന്ന്. ഞാന്‍ അവനോട് പറഞ്ഞു, ഇന്നലത്തെ സംഭവം കൂടെ കഴിഞ്ഞതോടെ എതിര്‍പ്പ് കൂടിയെന്ന്. ഞാന്‍ അവനോട് പറഞ്ഞു, ഞാനും അവനും ചെയ്തത് കളിയില്‍ ഫെയര്‍ ആയിരിക്കും. പക്ഷെ മനുഷ്യത്വം എന്നൊന്ന് കാണിച്ചില്ലെന്നും അതാണ് ഇവളെ ട്രിഗര്‍ ചെയ്തതെന്നും. ഇന്നലെ ഇവള്‍ക്ക് കിട്ടിയ സാധനം എനിക്ക് തരികയും ചെയ്തു ഇവള്‍. ആ ഒരു ചിന്ത ഇവളുടെ മനസിലുണ്ട്. പതിയെ ഈ ചിന്ത എല്ലാവരിലും മാറി വരും. കാരണം എല്ലാവരും ജയിക്കാനാണ് നില്‍ക്കുന്നത്. ഇവളങ്ങനെ ചെയ്യുമോ എന്നറിയില്ല. പക്ഷെ എല്ലാവരും അങ്ങനെയാകും എന്നാണ് ഡെയ്‌സി പറയുന്നത്.

  ഇത് പൈസയാണെന്നും നിന്നാല്‍ എനിക്കത് ഗുണം ചെയ്യുമെന്നും എനിക്കറിയാം. പക്ഷെ, ഞാന്‍ പറയുന്നത് വിശ്വസിക്കണം, അങ്ങനൊരു ഘട്ടത്തിലേക്ക് എത്തരുതെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ഭയങ്കരം ആണെന്ന് പറയുന്നതല്ല. എനിക്ക് ഇഷ്ടമുള്ള ആളുകളുടെ കാര്യത്തില്‍ ഞാന്‍ വളരെ സെല്‍ഫിഷാണ്. അവരെന്ത് ചെയ്താലും ഞാന്‍ ക്ഷമിക്കാന്‍ ശ്രമിക്കും. നിന്നെ എനിക്ക് അത്ര ക്ലോസായി അറിയില്ലായിരുന്നു. അതാണ് ഡോക്ടറോട് തോന്നിയ അതേ ദേഷ്യം നിന്നോടും തോന്നിയത്. സങ്കടം ആയിപ്പോയി. പക്ഷെ ബ്ലെസ്്‌ലിയുടെ മുന്നില്‍ വച്ച് ഇവള്‍ സംസാരിച്ചത് കേട്ടപ്പോള്‍ എനിക്ക് വിഷമമായി. എന്നാണ് ജാസ്മിന്‍ പറയുന്നത്.

  ഞാനും അവനും തമ്മില്‍ കോള്‍ഡ് വാര്‍ നടക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സെറ്റാണെന്നും ഈ സമയം ഡെയ്‌സി വ്യക്തമാക്കുന്നു. ബ്ലെസ്ലിയോട് സംസാരിച്ചാല്‍ അവന് മനസിലാകും. നല്ല പയ്യനാണ് എന്ന് ജാസ്മിന്‍ പറയുമ്പോള്‍ നല്ല പയ്യനാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ എന്ത് ടാസ്‌ക്് കൊടുത്താലും അതിഗംഭീരമായി ചെയ്യുന്നുണ്ടെന്ന് ഡെയ്‌സി പറയുന്നു. ഇതിനിടെ അശ്വിനും ബ്ലെസ്ലിയും അവിടെ എത്തുകയും അവര്‍ക്കരികിലായി ഇരിക്കുകയും ചെയ്യുന്നുണ്ട്.

  എന്റെ ഉള്ളിലൊരു തോന്നല്‍ ഉണ്ടാകാറുണ്ട്. അത് പറയുന്നത് ഇയാള്‍ ഭയങ്കര ഫേക്കാണെന്നാണെന്നാണ് ജാസ്മിന്‍ പറയുന്നത്. അപ്പോള്‍ അത് ഇന്നലെ അവന്‍ പറഞ്ഞു. എന്റേയും അഖിലിന്റേയും സൂരജിന്റേയും അടുത്തിരിക്കുമ്പോള്‍ പറഞ്ഞു. ഇത് ശരിക്കുമുള്ള ഞാനല്ല, ഞാനിവിടെ ഫേക്ക് ആയിട്ടാണ് നില്‍ക്കുന്നതെന്ന്. അപ്പോള്‍ അതും ഫേക്കാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ഞാന്‍ ഇന്നലെ ചോദിച്ചു നീ എന്തിനാണ് ഫേക്ക് ആയിട്ട് നില്‍ക്കുന്നതെന്ന്. പുറത്തായിരുന്നുവെങ്കില്‍ ഞാന്‍ എല്ലാത്തിനും റിയാക്ട് ചെയ്യുന്ന ആളാണെന്നും ഇതുപോലെയല്ലെന്നും പറഞ്ഞു. നീ നീയായിട്ട് നില്‍ക്കെന്ന് ഞാനവനോട് പറഞ്ഞുവെന്ന് ഡെയ്‌സി പറഞ്ഞു.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ഇത് അയാള്‍ ഫേക്ക് ആയിട്ട് നില്‍ക്കുന്നതല്ല. ഇതാണ് ഇയാളുടെ ക്യാരക്ടര്‍. ഒരു പരിധിയുണ്ട് ഫേക്ക് ആയി പെരുമാറുന്നതിനൊക്കെ. ഇയാള്‍ അത്യാഗ്രഹിയാണ്, സ്വര്‍ത്ഥനാണ്, മാനിപുലേറ്റീവാണ്. ഞാന്‍ പറയുന്നത് നോട്ട് ചെയ്ത് വച്ചോളൂ. അത് പോലെ തന്നെ ക്രൂരനും. എന്ത് ചെയ്തും ജയിക്കണം എന്നാണ് ഈ സമയം ഡെയ്‌സി പറഞ്ഞത്. ഇന്നലത്തെ ടാസ്‌ക് തന്നെ നോക്കൂ. ഞങ്ങള്‍ രണ്ടു പേരും പട്ടി മാന്തുന്നത് പോലെ ഇരുന്ന് മാന്തുകയായിരുന്നു. നിങ്ങള്‍ എടുക്കുന്നത് വരെ കാത്ത് നില്‍ക്കുകയായിരുന്നു തട്ടിയെടുക്കാന്‍. ആ പൊട്ടിത്തെറി എന്തിനായിരുന്നുവെന്ന് നിമിഷ ചോദിക്കുന്നു.

  ഞാനത് ചോദിച്ചു, അപ്പോള്‍ പറഞ്ഞത് ശ്വാസം എടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്ന്. അങ്ങനെയുള്ള ഒരാള്‍ എന്തിന് ഇത്രയും എനര്‍ജി നഷ്ടപ്പെടുത്തുന്നതെന്ന് ഡെയ്‌സി ചൂണ്ടിക്കാണിക്കുന്നു. അപ്പോള്‍് അവന് തോല്‍വി അംഗീകരിക്കാനാകില്ലെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ അതത്ര നല്ല കാര്യമല്ലെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. അവന്റെ മത്സരം നിന്നോടാണ്. നിന്നെയാണ് ടാര്‍ഗറ്റ് ചെയ്തിരിക്കുന്നതെന്ന് ഡെയ്‌സി ജാസ്മിനോടായി പറയുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Daisy, Nimisha And Jasmine Discusses Dr Robin's Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X