ബ്ലെസ്ലിയും ജാസ്മിനുമായി കോര്‍ത്ത് ഡെയ്‌സി; ഒടുവില്‍ പൊട്ടിക്കരഞ്ഞ് ടാസ്‌കില്‍ നിന്നും ഇറങ്ങി പോയി ഡെയ്‌സി

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാമത്തെ ആഴ്ചയിലെത്തി നില്‍ക്കുകയാണ്. ആദ്യ ആഴ്ച തന്നെ മത്സരം ഓണ്‍ ആയതോടെ ഷോ കളറായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഗ്രൂപ്പുകളും ചേരിതിരിവുകളുമൊക്കെ ഇതിനോടകം തന്നെ ഉടലെടുത്തു കഴിഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിലും ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറികളും വഴക്കുകളും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതാണ് പുതിയ പ്രൊമോ വീഡിയോയും വ്യക്തമാക്കുന്നത്.

പൊട്ടിത്തെറികളും വികാരഭരിതമായ രംഗങ്ങളും ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വീക്കിലി ടാസ്‌ക്കിനിടെ വഴക്കുണ്ടാക്കുന്ന ഡെയ്‌സി ടാസ്‌കില്‍ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോകുമെന്നാണ് പുതിയ വീഡിയോ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ താരമാണ് ഡെയ്‌സി. ജാസ്മിനുമായും ബ്ലെസ്ലിയുമായും ഇതിനോടകം തന്നെ വഴക്കുണ്ടായിരുന്നു ഡെയ്‌സി. ഇതിന്റെ പുതിയൊരു ഏടാണ് ഇന്ന് അരങ്ങേറുക.

കണക്കൂകൂട്ടലുകള്‍

നേരത്തെ പാവകളിക്കിടെ നടന്ന സംഭവങ്ങളാണ് ഡെയ്‌സിക്കെതിരെ തിരിയാന്‍ ജാസ്മിനെ പ്രേരിപ്പിച്ചത്. ഇതിനിടെ ബ്ലെസ്ലിയുമായി പലവട്ടം ഡെയ്‌സി കോര്‍ത്തിരുന്നു. ഇന്നലെ രാത്രിയോടെ ടാസ്‌കിന്റെ ഭാഗമായി പേടകത്തിലേക്ക് ഡെയ്‌സിയും ഡോക്ടര്‍ റോബിനും എത്തിയിരുന്നു. ഈ സമയം ജാസ്മിനും ബ്ലെസ്ലിയും നേരത്തെ തന്നെ പേടകത്തിലുണ്ടായിരുന്നു. അതിനാല്‍ ഇവര്‍ക്കിടയിലെ ഭിന്നത വെളിവാകുമെന്നുറപ്പായിരുന്നു. ഈ കണക്കൂകൂട്ടലുകള്‍ ശരിവെക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

തര്‍ക്കം

പാവകളിക്കിടെയുണ്ടായ സംഭവത്തെ ചൊല്ലിയാണ് ഡെയ്‌സിയും ബ്ലെസ്ലിനും ജാസ്മിനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. ഇതിനിടെ ഡോക്ടറും ഇടപെടുന്നുണ്ട്. ഇതെനിക്ക് ക്ലിയര്‍ ചെയ്യണം ജാസ്മിന്‍ എന്ന് ഡെയ്‌സി പറയുന്നുണ്ട്. ഞാനത് വിട്ടതാണെന്ന് ബ്ലെസ്ലി പറയുന്നുണ്ട്. ഇതിനിടെ ബ്ലെസ്ലിയെ ചൂണ്ടി ഇവനെന്റെ ആരുമല്ലെന്ന് ഡെയ്‌സി പറയുന്നുണ്ട്. ഫുഡ് കഴിക്കാതെയല്ലേ ഇവനത് തന്നതെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. കാരണം അവന്‍ അതുമാതിരിയാണ് എന്നെ പറ്റി സംസാരിച്ചിരിക്കുന്നതെന്ന് ഡെയ്‌സി ബ്ലെസ്ലിയെക്കുറിച്ച് പറയുന്നുണ്ട്. നീ പോടി ഇറങ്ങി എന്ന് ബ്ലെസ്ലി ഡെയ്‌സിയോട് പറയുന്നുണ്ട്. പിന്നാലെ എന്നെ കൊണ്ട് പറയാന്‍ സമ്മതിക്കെടാ എന്ന്് ഡെയ്‌സി ഒച്ചവെക്കുന്നതായും കാണാം.

ഒന്നു പോയേടാ

ഡെയ്‌സി ബ്ലെസ്ലിയോടായി ഒന്നു പോയേടാ എന്ന് പറയുന്നതും രണ്ടു പേരും മിണ്ടല്ലേ എന്ന് ജാസ്മിന്‍ പറയുന്നതുമാണ് പിന്നെ കാണുന്നത്. പിന്നാലെ താന്‍ ചെയ്തത് തെണ്ടിത്തരമായി തോന്നുകയാണെങ്കില്‍ താന്‍ ഗെയിമില്‍ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞു കൊണ്ട് ഡെയ്‌സി ഇറങ്ങി പോവുകയാണ്. എന്താണ് ഡെയ്‌സിയെ വികാരഭരിതയാക്കിയതയെന്നും ആഗ്രഹിച്ചു വന്ന ഗെയിമില്‍ നിന്നും പിന്മാറുന്നതിലേക്ക് നയിച്ചതെന്നും കണ്ടറിയേണ്ടതുണ്ട്. ഇന്നലെ ഡെയ്‌സിയും ജാസ്്മിനും തമ്മിലുളള പ്രശ്‌നം പരിഹരിക്കാനായി അപര്‍ണ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നത്തെ സംഭവത്തില്‍ റോബിന്റെ ഇടപെടല്‍ എങ്ങനെയായിരിക്കും എന്നതും കണ്ടറിയേണ്ട ഒന്നാണ്്.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
ചോദിച്ചു വാങ്ങിയേ ആണ്

ഇതെന്ത് കഷ്ടമാണ്...ഗെയിം കഴിഞ്ഞിട്ട് എത്ര ദിവസായി.. എന്നിട്ടും പാവ പാവ എന്ന് തന്നെ പറഞ്ഞിരിക്കുന്നു, ഡെയ്‌സി കരഞ്ഞപ്പോള്‍ ഒരു സന്തോഷം എന്തോ ആണെന്നുള്ള ഭാവം അന്ന് ബ്ലെസ്ലിടെ അമ്മേം പെങ്ങളേം കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആഗ്രഹിച്ച കാര്യം ആണ് ഇത്, ജാസ്മിന്‍, ഡെയ്‌സി, ബ്ലെസ്ലി ഒരുമിച്ചു പേടകത്തില്‍ വന്നപ്പോഴേ അറിയാര്‍ന്നെ എന്തെങ്കിലും സംഭവിക്കുമെന്ന്, ഡെയ്‌സി ബ്ലെസ്സ്‌ലിയെ പുറത്താക്കാന്‍ നോക്കി അവസനം അവള്‍ പുറത്താകും, ബ്ലസ്ലിയെ കുറെ ആയിട്ട് ഡെയ്‌സി ചൊറിയുന്നു വീട്ടുകാരെ പറഞ്ഞിട്ട് പോലും ആ പാവം ഒന്നും പറഞ്ഞില്ല ആര്‍ക് ആയാലും ക്ഷമക് ഒരു ലിമിറ്റ് ഉണ്ട് അവള്‍ എപ്പോളും കൊച്ചു ചെറുക്കാ വിളിച്ചോണ്ട് ഇത് അവള്‍ ചോദിച്ചു വാങ്ങിയേ ആണ്, എടീ പോടി.. എടാ പോട.. മോളെ മോന.. ബിഗ് ബോസ് 4 ഫുള്‍ ട്രെന്‍ഡ് അല്ലേ, ആഹാ...പറ്റിയ ടീമുകള്‍ എല്ലാം ഒന്നിച്ച് പേടകത്തില്‍? ഇത് എവിടെ ചെന്ന് ഇറങ്ങുമോ എന്തോ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X