ഡോക്ടറെ ഇനി എത്തിക്‌സില്ലാത്തവന്‍ എന്ന് വിളിക്കില്ലെന്ന് ധന്യ; സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയെന്ന് ബ്ലെസ്ലി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. മത്സരാവേശം ശക്തമായതോടെ ചോരവരെ കളത്തില്‍ വീണു കഴിഞ്ഞു. അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദത്തിനും പ്രണയത്തിനും വരെ ബിഗ് ബോസ് വീട്ടില്‍ സാന്നിധ്യമുണ്ട്. ഇന്നലെ വീക്കിലി ടാസ്‌കിനിടെയായിരുന്നു ബിഗ് ബോസ് വീടിന്റെ മുറ്റത്ത് ചോര വീണത്. ടാസ്‌കിന്റെ ഭാഗമായി കട്ടകള്‍ എടുക്കുന്നതിനിടെ ധന്യയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. മൂക്കില്‍ നിന്നും കുടുകുടാ ചോര വന്ന ധന്യയെ മറ്റുള്ളവര്‍ ചേര്‍ന്ന് മെഡിക്കല്‍ റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ഇതിനിടെ മറ്റൊരു സംഭവവും ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുകയുണ്ടായി. ബിഗ് ബോസ് വീട്ടില്‍ വന്ന നാള്‍ മുതല്‍ ധന്യയും ഡോക്ടര്‍ റോബിനും തമ്മില്‍ ശീതയുദ്ധം നിലനില്‍ക്കുന്നുണ്ട്. ധന്യയെ പ്രകോപിപ്പിക്കാന്‍ റോബിന്‍ പലവട്ടം ശ്രമിക്കുകയും ചെയ്തിരുന്നു. പലപ്പോഴായി ധന്യ റോബിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ധന്യയ്ക്ക് പരുക്ക് പറ്റിയപ്പോള്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ റോബിന്‍ ആയിരുന്നു. ഇത് വഴിയൊരുക്കിയത് ഒരു മഞ്ഞ് മലയുടെ ഉരുകലിലേക്കായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ധന്യ

കട്ടകള്‍ കളക്ട് ചെയ്യുന്നതിനിടെയാണ് ധന്യയ്ക്ക് പരുക്കേല്‍ക്കുന്നത്. മൂക്കിന് ആയിരുന്നു പരുക്കേറ്റത്. ഇതോടെ മൂക്കില്‍ നിന്നും ചോര നിര്‍ത്താതെ വരികയായിരുന്നു. ധന്യയ്ക്ക് പരുക്കേറ്റെന്ന് മനസിലായതും നേരത്തെ തന്നെ ടാസ്‌കില്‍ നിന്നും പുറത്തായ റോബിന്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ എല്ലാവരും ചേര്‍ന്ന് ധന്യയെ മെഡിക്കല്‍ റൂമിലേക്ക് എത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരികെ വന്ന ധന്യ റോബിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

എത്തിക്‌സില്ലാത്തയാള്‍

തനിക്ക് പരുക്ക് പറ്റിയപ്പോള്‍ ഡോക്ടറായിരുന്നു എല്ലാം ചെയ്തത്. തന്റെ മൂക്കില്‍ നിന്നും വന്ന രക്തമൊക്കെ ഡോക്ടര്‍ ക്ലീന്‍ ചെയ്തു തന്നുവെന്നും തന്റെ കൂടെ തന്നെ നിന്നുവെന്നും ധന്യ പറയുന്നു. അതേസമയം എപ്പോഴും നിലപാടുകളെക്കുറിച്ച് സംസാരിക്കാറുള്ള ജാസ്മിന്‍ അങ്ങോട്ടേക്ക് വരിക പോലും ചെയ്തിരുന്നില്ലെന്നും ധന്യ പറയുന്നുണ്ട്. ഇനി ഡോക്ടറെ എത്തിക്‌സില്ലാത്തയാള്‍ ആണെന്ന് പറഞ്ഞ് കളിയാക്കില്ലെന്നും ധന്യ റോണ്‍സനോട് പറയുന്നുണ്ട്. ചികിത്സ നേടിയ ശേഷം ധന്യ വീണ്ടും ഗെയിമിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.

റോബിനെക്കുറിച്ച്

പിന്നീട് രാത്രി ധന്യയോട് റോബിനെക്കുറിച്ച് ബ്ലെസ്ലി നടത്തിയ സംഭാഷണവും ശ്രദ്ധ നേടുകയാണ്. ഡോക്ടര്‍ ഓടിവന്നതും സഹായിച്ചതുമൊക്കെ അദ്ദേഹത്തിന്റെ സ്ട്രാറ്റജിയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടിയാണ് ഡോക്ടര്‍ അങ്ങനെ ചെയ്തതെന്നാണ് ബ്ലെസ്ലി പറയുന്നത്. ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോകള്‍ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ബ്ലെസ്ലി പറയുന്നത്. ഡോക്ടര്‍ പുറത്ത് പിആര്‍ സെറ്റ് ചെയ്തിട്ടാണ് വന്നതെന്നും ബ്ലെസ്ലി പറയുന്നു. 100 ദിവസത്തേക്ക് ആളുകളെ ഇതുപോലെ പറ്റിക്കാമെന്നും എന്നാല്‍ ജീവിതത്തില്‍ എല്ലാക്കാലത്തും അത് പറ്റില്ലെന്നും അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ അഭിനയിക്കണമെന്നും ബ്ലെസ്ലി പറയുന്നുണ്ട്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
നോമിനേഷനില്‍

അതേസമയം ഈ ആഴ്ചയും നോമിനേഷനില്‍ ബ്ലെസ്ലിയും ഡോക്ടറുമുണ്ട്. ഇരുവരും തുടക്കത്തില്‍ തന്നെ ഇന്നലെ ടാസ്‌കില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. റോണ്‍സണ്‍, ജാസ്മിന്‍, നിമിഷ എന്നിവരായിരുന്നു ടാസ്‌കിലെ വിജയികള്‍. മൂന്ന് പേരും നോമിനേഷിലുള്ളവരാണ്. പിന്നാലെ ലക്ഷ്മി പ്രിയ, ദില്‍ഷ എന്നിവരും നോമിനേഷിലുണ്ട്. കഴിഞ്ഞ ആഴ്ച രണ്ട് പേരായിരുന്നു ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ശക്തരായ ഡെയ്‌സിയും നവീനുമായിരുന്നു പുറത്തായത്. ഇവരില്‍ ആരെങ്കിലും തിരികെ വരുമോ എന്നൊരു സംശയം ആരാധകര്‍ക്കിടയിലുണ്ട്. ഈ ആഴ്ച തന്നെ ബിഗ് ബോസ് വീട്ടിലേക്കൊരു വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X