For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയെ ഇഷ്ടമാണെന്നു പറഞ്ഞതില്‍ എന്നോട് തന്നെ വെറുപ്പ് തോന്നുന്നു! തുറന്നടിച്ച് ജോണ്‍

  |

  അതീവ നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. എവിക്ഷന് പിന്നാലെയുള്ള നോമിനേഷനും തുടര്‍ന്നുള്ള സംവാദവുമൊക്കെ ബിഗ ്‌ബോസ് വീടിന് സജീവമാക്കുകയായിരുന്നു. നോമിനേഷനിലും സംവാദത്തിലുമെല്ലാം ലക്ഷ്മി പ്രിയയ്ക്കും ധന്യയ്ക്കുമെതിരെ റിയാസും ബ്ലെസ്ലിയും ദില്‍ഷയും നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: സമാന്തയുമായി പിരിഞ്ഞ നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍! മനസ് കവര്‍ന്നത് കുറുപ്പ് നായിക ശോഭിത

  ധന്യയ്‌ക്കെതിരെ റിയാസും ബ്ലെസ്ലിയും ശബ്ദമുയര്‍ത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ധന്യയെ ഗ്രൂപ്പ് ചേര്‍ന്ന് ടാര്‍ജറ്റ് ചെയ്യുന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജോണിന്റെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഗ്രൂപ്പ് ചേര്‍ന്ന് ധന്യയെ ടാര്‍ജറ്റ് ചെയ്ത ബ്ലെസ്ലി, ദില്‍ഷ, റിയാസ്, നല്ല ബെസ്റ്റ് ടീം എന്നാണ് ജോണ്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ ധന്യയെ കഴിഞ്ഞാല്‍ ബിഗ് ബോസില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചതിന് എനിക്കു ബ്ലെസ്ലിയെ ഇഷ്ടമാണെന്നു പറഞ്ഞതില്‍ എന്നോട് തന്നെ വെറുപ്പ് തോന്നുന്നുവെന്നും ജോണ്‍ പറയുന്നു. ദില്‍ഷയുടെ യഥാര്‍ത്ഥ മുഖം ഇന്ന് ധന്യ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോണ്‍ പറയുന്നു.

  പിന്നാലെ ഒരു കുറിപ്പും ജോണ്‍ പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ജോണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്.

  ധന്യയുടെ ഡിബേറ്റ് കണ്ടു തീര്‍ന്നത് കണ്ണില്‍ ചെറിയ നനവോടെയാണ്. ബിഗ് ബോസ്സ് വീട്ടില്‍ അവസാന ദിവസങ്ങള്‍ ഉണ്ടായേക്കാവുന്ന കളികള്‍, മലക്കം മറിച്ചിലുകള്‍, ചതികള്‍, ഒന്നും ധന്യ ക്ക് പരിചയം അല്ലെന്നു വ്യക്തം. ഞാന്‍ ആരെയും ഹര്‍ട്ട് ചെയ്തിട്ടില്ല അതു കൊണ്ട് എന്നോടും ആരും അതു ചെയ്യില്ല എന്ന് ധന്യ വിശ്വസിച്ചിരിക്കും എന്നാണ് കുറിപ്പില്‍ പറയുന്നത്.

  മകന്റെ ദിവസങ്ങള്‍ കഴിഞ്ഞുള്ള ഫോണ്‍ കാള്‍ ഒരു അമ്മയെ എത്രയധികം ഇമോഷണല്‍ ആക്കും എന്ന് ഇവിടെ ഉള്ള അമ്മമാര്‍ക്കു മനസ്സിലാവും. ആ ഒരു നിമിഷത്തെ വികാരം പോലും വളരെ വിദഗ്ധമായി ഒളിപ്പിച്ച ധന്യക്കു ഇന്ന് മനസ്സ് കൈ വിട്ടു പോയെങ്കില്‍ അതിനു കാരണം എന്താണെന്ന് ആലോചിച്ചു നോക്കു എന്നാണ് കുറിപ്പില്‍ പറയുന്നത്.

  വളരെ പ്ലാന്‍ഡ് ആയി ദില്‍ഷ, ബ്ലെസിലി, റിയാസ് ഇപ്പോളത്തെ ട്രയാംഗിള്‍ സഖ്യം നോമിനേറ്റ് ചെയ്തതില്‍ ഒരു ഗെയിം ഷോ എന്ന നിലക്ക് സ്വാഭാവികം എന്നെ പറയാന്‍ പറ്റൂ. പക്ഷേ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞ കാരണം അതിനു കുറച്ച് കൂടി അന്തസ്സ് ആകാമായിരുന്നു. ധന്യ ചേച്ചി ഫൈനല്‍ 5 ഇല്‍ കാണും എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ട് എന്ന് ലാലേട്ടനോട് വരെ പറഞ്ഞ ബ്ലെസിലി രണ്ടു വീക്ക് കൊണ്ട് അതു മാറ്റി പറയുന്നു ,കാരണം വിചിത്രം എന്നാണ് കുറിപ്പില്‍ പറയുന്നത്.

  വീക്ക് 3 യില്‍ നടന്ന കാര്യത്തിന് അവസാന വീക്കില്‍ നോമിനേറ്റ് ചെയ്യുന്നു ദില്‍ഷ. ഒരു സ്‌ട്രോങ്ങ് പ്ലെയര്‍ ആയതു കൊണ്ട് നോമിനേറ്റ് ചെയ്യുന്നു എന്ന് റോണ്‍സണ്‍ പറഞ്ഞതില്‍ ഒരു അന്തസ്സുണ്ട്. ടോപ് 5 ഇല്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത രണ്ട് വ്യക്തികളെ നോമിനേറ്റ് ചെയ്യുക അതാണല്ലോ നടന്നത്. എന്റെ ഫ്രണ്ട് പോകാന്‍ കാരണക്കാരന്‍ ആയ വ്യകതിയെ ഞാന്‍ ഇവിടെ തുടരാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് നടന്ന ദില്‍ഷയിലെ പ്രതികാര ദുര്‍ഗ എന്തെ റിയാസിനെ വിട്ടു കളഞ്ഞു എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

  ആ വ്യക്തി ഫൈനല്‍ 5 ഇല്‍ ഉണ്ടായാല്‍ ദില്‍ഷക്ക് പ്രശ്‌നം ഇല്ല. പകരം തനിക്കു വെല്ലുവിളി ആയേക്കാവുന്ന, റോബിന്‍ ഇഷ്യൂവില്‍ അതു ഒരു അബദ്ധത്തില്‍ സംഭവിച്ചത് ആകാം എന്ന് അംഗീകരിക്കാന്‍ മനസ്സുണ്ടായ അതില്‍ തന്നെ ഉറച്ചു നിന്ന ധന്യ ചേച്ചി പോകുന്നേല്‍ പോട്ടെ എന്ന്. ഇന്നത്തെ നോമിനേഷന്‍ ഡിബേറ്റ് 3 പേരുടെ മുഖം മൂടി ആണ് യഥാര്‍ത്ഥത്തില്‍ വലിച്ചു കീറിയതെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

  ദില്‍ഷ എന്ന ഗെയ്മര്‍ അവിടെ നില്‍ക്കുന്നത് ദില്‍ഷക്ക് വേണ്ടി മാത്രം ആണ് എന്ന് റോബിന്‍ ഫാന്‍സ് ഇനി എങ്കിലും തിരിച്ചു അറിയുക. ധന്യ നോമിനേഷനില്‍ വരാതിരുന്നത് ഒരിക്കലും ധന്യയുടെ തെറ്റ് അല്ല. കൂട്ടത്തില്‍ ഉള്ളവര്‍ക്കു അതു ചെയ്യാന്‍ തോന്നിപ്പിക്കാതിരുന്നത് ധന്യയുടെ കഴിവാണ്. സ്വയം നോമിനേറ്റ് ചെയ്യാന്‍ അവസരം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ സൂരജിനെ സേവ് ആക്കി ധന്യ സ്വയം നോമിനേഷനില്‍ വന്നു എന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

  ധന്യ ഒരു സ്‌ട്രോങ്ങ് പ്ലയെര്‍ ആണെന്ന് മനസിലാക്കി ലക്ഷ്മി പ്രിയയുടെ തെറ്റുകള്‍ ധന്യയിലേക്ക് വഴി മാറ്റി വിടാന്‍ ആണ് ഇപ്പോളത്തെ ശ്രമം. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് ധന്യയെ ആണ്. അതിനു കാരണം അവര്‍ പറഞ്ഞതൊന്നും അല്ല ധന്യയെ അവര്‍ ഭയക്കുന്നു. സ്‌ട്രോങ്ങ് മത്സരാര്‍ത്ഥി ആണ് ധന്യ എന്ന് അവര്‍ പറയാതെ തന്നെ തെളിയുന്നു എന്നും കുറിപ്പില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4: Dhanya's Husband John Jacob Now Hates Himself For Liking Bleslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X