ജാസ്മിന്‍ 'കിസ് മൈ ആസ്' എന്ന് പറഞ്ഞു, ക്ഷമിക്കാനാകില്ലെന്ന് ധന്യ; തെറിവിളിയെ ന്യായീകരിച്ച് സുചിത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ പാതി ദൂരം പിന്നിടുകയാണ്. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും കളം പിടിക്കുകയും ചിലര്‍ പുറത്താവുകയുമൊക്കെ ചെയ്തു. അടികളും വഴക്കുകളുമെല്ലാം സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടില്‍. വലിയ അടികള്‍ക്കിടയിലും താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും ശക്തമാകുന്നുണ്ടെന്നതാണ് സത്യം.

ബിഗ് ബോസ് വീടിന് അകത്തും പുറത്തും എന്നും ചര്‍ച്ചാ വിഷയമായി മാറുന്ന താരമാണ് ജാസ്മിന്‍ മൂസ. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന് ഗെയിം കളിക്കുന്ന ജാസ്മിന്റെ ടാസ്‌കുകളിലെ മികച്ച പ്രകനടവുമൊക്കെയാണ് ജാസ്മിനെ താരമാക്കുന്നത്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍ ഉപയോഗിക്കുന്ന വാക് പ്രയോഗങ്ങളും അടികളും താരത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജാസ്മിനെ ഒരേ സമയം ഇഷ്ടപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണ് മിക്കവരും.

 ടാസ്‌ക്

ഇന്നലെ വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷന്റെ അവസരമായിരുന്നു ബിഗ് ബോസ് വീട്ടില്‍. മൂന്ന് പേരെയാണ് താരങ്ങളെല്ലാവരും ചേര്‍ന്ന് നോമിനേറ്റ് ചെയ്തത്. ജാസ്മിനും റോബിനും റിയാസുമായിരുന്നു ആ മൂന്ന് പേര്‍. പിന്നാലെ വാശിയേറിയൊരു ടാസ്‌കില്‍ മറ്റുള്ളവരെ പരാജയപ്പെടുത്തി കൊണ്ട് ജാസ്മിന്‍ ജയില്‍ വാസത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നതും ജാസ്മിന്‍ ടാസ്‌ക് ജയിച്ച് തിരിച്ചുവരുന്നതും ബിഗ് ബോസ് വീട്ടിലൊരു പതിവായി മാറിയിരിക്കുകയാണ്.

ധന്യ

ജയില്‍ ടാസ്‌കിന് ശേഷം ധന്യയും സുചിത്രയും തമ്മില്‍ ജാസ്മിനെക്കുറിച്ചും റിയാസിനെക്കുറിച്ചും നടന്ന ചര്‍ച്ച ശ്രദ്ധേയമായിരുന്നു. ജാസ്മിന്റെ അശ്ലീല വാക്കുകളെ ന്യായീകരിക്കുകയായിരുന്നു സുചിത്ര. താന്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് വിനയയെ ആയിരുന്നുവെന്നും എന്നാല്‍ കുറച്ചൊന്ന് ഒതുങ്ങിയതിനാല്‍ പറയാതിരുന്നതായിരുന്നുവെന്നുമാണ് സുചിത്ര പറയുന്നത്. അത് ശരിയാണെന്ന് ധന്യയും സമ്മതിച്ചു. റിയാസിന്റെ വരവ് കണ്ടപ്പോള്‍ തന്നെ അറിയാമായിരുന്നു അവന്‍ ജയിലിലേക്ക് പോകും എന്നായിരുന്നു ധന്യ പറഞ്ഞത്. വരുമ്പോള്‍ കുറച്ച് അടങ്ങണം. അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി കളിച്ചതാണ്. ഇപ്പോള്‍ എല്ലാം കിട്ടിയല്ലോ എന്ന് ധന്യ റിയാസിനെ കുറിച്ച് സുചിത്രയോട് പറയുന്നു.

അനിയത്തിയെ പോലെ

അതേസമയം തനിക്ക് ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്നാണ് ധന്യ പറയുന്നത്. അവിടെ അത്രയും വലിയ വഴക്ക് നടക്കുമ്പോള്‍ ജാസ്മിന്‍ തുള്ളി കളിച്ച് പ്രോത്സാഹിപ്പിച്ചത് എനിക്ക് മറക്കാന്‍ കഴിയില്ല എന്നാണ് ധന്യ പറഞ്ഞത്. എന്നാല്‍ ജാസ്മിനെതിരെയുളള വിമര്‍ശനത്തോട് സുചിത്രയ്ക്ക് എതിര്‍പ്പായിരുന്നു. എന്ത് ചെയ്താലും തനിക്ക് ജാസ്മിനോട് ദേഷ്യം തോന്നുന്നില്ലെന്നും തന്റെ അനിയത്തിയെ പോലെയാണ് ജാസ്മിനെ തോന്നുന്നതെന്നായിരുന്നു സുചിത്ര പറഞ്ഞത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
'കിസ്സ് മൈ ആസ്'

ജാസ്മിന് കുട്ടികളുടെ സ്വഭാവമാണെന്ന് അംഗീകരിച്ചുവെങ്കിലും ജാസ്മിന്റെ വാക്കുകള്‍ മോശമാണെന്നായിരുന്നു ധന്യയുടെ മറുപടി. ജയില്‍ ടാസ്‌കില്‍ ജയിച്ചപ്പോള്‍ 'കിസ്സ് മൈ ആസ്' എന്ന ആക്ഷന്‍ കാണിച്ചുവെന്നായിരുന്നു ധന്യ ചൂണ്ടിക്കാണിച്ചത്. താന്‍ ജാസ്മിനെ നോമിനേറ്റ് ചെയ്ത ശേഷം ഓള്‍ ദ ബെസ്റ്റ് പറഞ്ഞപ്പോള്‍ മോശമായി പെരുമാറിയെന്നും ധന്യ പറഞ്ഞു. ധന്യയ്ക്ക് അടുത്തിരിക്കുകയായിരുന്ന ലക്ഷ്മിയ്ക്ക് കിസ് മൈ ആസ് എന്ന് പറഞ്ഞത് കണ്ട് ചൊറിഞ്ഞു വന്നു, പക്ഷെ പ്രതികരിച്ചില്ല. എന്നാല്‍ ജാസ്മിനെ ന്യായീകരിച്ചു കൊണ്ട് സുചിത്ര എത്തുകയായിരുന്നു. അവള്‍ അത് സന്ദര്‍ഭം അറിയാതെ പറയുന്നതാണ് എന്നും, അത്രയ്ക്ക് ഒന്നും അറിവില്ല എന്നുമൊക്കെയായിരുന്നു സുചിത്രയുടെ പ്രതികരണം.

അതേസമയം പതിവ് പോലെ താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തും. പോയ വാരം നടന്ന അടികളുടേയും നിയമലംഘനങ്ങളുടേയും പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ എന്താകും താരങ്ങളോട് പറയുക, നടപടികള്‍ സ്വീകരിക്കുമോ എന്നുമൊക്കെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. താരങ്ങളും മോഹന്‍ലാലിന്റെ വരവിനായി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X