പ്രൊമോ കണ്ട് ആരും വിഷമിക്കണ്ട, അവന്‍ ഡ്രാമ കിങ് ആണ്! റിയാസ് പിന്മാറിയിട്ടില്ലെന്ന് സൂചിപ്പിച്ച് ടീം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയെ കണ്ടെത്താന്‍ ഇനി അധികദിവസമില്ല. മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. നാടകീയവും അപ്രവചനീയവുമായൊരു സീസണിനാണ് തീരശ്ശീല വീഴാന്‍ പോകുന്നത് അതുകൊണ്ട് തന്നെ വിജയി ആരെന്ന് പ്രഖ്യാപിക്കുക അസാധ്യമായി മാറിയിരിക്കുകയാണ്.

ഇതിനിടെ ഇന്നലെ പുറത്ത് വന്ന പ്രൊമോ വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെയാണ് വന്നതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും കരുത്തനായി മാറുകയായിരുന്നു റിയാസ്.

റിയാസ് സലീം ഷോയില്‍ നിന്നും സ്വയം പിന്മാറിയോ

എന്നാല്‍ റിയാസ് സലീം ഷോയില്‍ നിന്നും സ്വയം പിന്മാറിയോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് വാഗ്ദാനം ചെയ്ത പണവും എടുത്ത് റിയാസ് പിന്മാറുന്നുവെന്നാണ് പ്രൊമോയില്‍ കാണിക്കുന്നത്. ഇത് കണ്ടതോടെ ആരാധകരാകെ അമ്പരന്നിരിക്കുകയാണ്. റിയാസ് അങ്ങനെ ചെയ്യുമോ എന്നാണവര്‍ ചോദിക്കുന്നത്.

ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി റിയാസിന്റെ ടീം രംഗത്തെത്തിയിരിക്കുകയാണ്. പ്രൊമോ കണ്ട് ആരും വിഷമിക്കേണ്ടെന്നാണ് റിയാസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. റിയാസ് ബിഗ് ബോസിലേക്ക് പോയ ശേഷം റിയാസിന്റെ സുഹൃത്തുക്കളാണ് താരത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

പ്രോമോ കണ്ടു ആരും വിഷമിക്കണ്ട!

ഇന്നത്തെ പ്രോമോ കണ്ടു ആരും വിഷമിക്കണ്ട! അവന്‍ അടിപൊളി ഒരു ഡ്രാമ കിങ് ആണ്.. മാത്രമല്ല ബ്രില്ലിയന്റ് കോണ്‍ടെന്റ് ക്രീയേറ്റര്‍ ആണ്.. ബിഗ്ഗ് ബോസ്സ് ആഗ്രഹിക്കുന്ന കളി കളിക്കാന്‍ അവനു അറിയാം.. റിയാസ് വന്ന അന്ന് മുതല്‍ ഇന്നേ ദിവസം ഇറങ്ങിയ പ്രൊമോയിലും അവന്‍ മാത്രമാണ് നിറഞ്ഞു നില്കുന്നത്.. അത് അവന്റെ മാത്രം കഴിവ് ആണ്..

അവന്‍ പറഞ്ഞ പോലെ ചരിത്രത്തിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് കപ്പ് എടുക്കുന്നത്തിനുള്ള പണി നമ്മുക്ക് ഇവിടെ പുറത്ത് എടുക്കാം. വോട്ടിങ് തുടരട്ടെ.. യൂട്യൂബ് മഞ്ഞ പത്രങ്ങള്‍ കരയട്ടെ. ചെക്കന്റെ കൂടെ നമ്മള്‍ ഉണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്.

പുതിയ പ്രൊമോ

റിയാസ് മത്സരത്തില്‍ നിന്നും സ്വമേധയ പിന്‍വാങ്ങുന്നുവെന്നതാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. വീട്ടില്‍ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ഇത് സ്വീകരിച്ച് സ്വയം പിന്മാറുന്നവര്‍ക്ക് ഫൈനലിലേക്ക് പോകാനാകില്ല. ഇതോടെ റിയാസ് പണമെടുത്ത് ഷോയില്‍ നിന്നും പിന്മാറാനൊരുങ്ങി മുന്നോട്ട് വരുന്നതായാണ് പ്രൊമോ വീഡിയോയിലുള്ളത്. ദില്‍ഷയടക്കമുള്ളവര്‍ റിയാസിനെ തടയുന്നതും വീഡിയോയില്‍ കാണാം.

Recommended Video

ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX
പ്രേക്ഷകരുടെ പിന്തുണ

തനിക്ക് പ്രേക്ഷകരുടെ പിന്തുണയില്ലെന്ന് കരുതുന്ന താരമാണ് റിയാസ്. അതുകൊണ്ട് തന്നെ ബ്ലെസ്ലിയ്‌ക്കോ ദില്‍ഷയ്‌ക്കോ പിന്നിലാകുന്നതിനേക്കാള്‍ നല്ലത് പണവുമായി പുറത്തേക്ക് പോകുന്നതാകാം നല്ലതെന്ന് റിയാസിന് തോന്നിയിട്ടുണ്ടാകാം എന്നാണ് ചിലര്‍ പറയുന്നത്. റിയാസ് അങ്ങനെ ചെയ്തതില്‍ തെറ്റ് പറയാനില്ലെന്നും അവര്‍ പറയുന്നു. പലപ്പോഴായി തന്നെ പുറത്ത് എങ്ങനെയാണ് കാണുന്നുണ്ടാവുക എന്ന് റിയാസ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ വിന്നര്‍ ആകുന്ന ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് ആകണമെന്ന് ആഗ്രഹിച്ച് വന്ന റിയാസ് ഇങ്ങനെ പിന്മാറുമോ എന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്. അതുകൊണ്ട് എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കേണ്ടി വരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X