എന്നോട് അകലം പാലിക്കണം! ഒടുവില്‍ ഡോക്ടറെ കൈയ്യൊഴിഞ്ഞ് ദില്‍ഷ, അടി ഏറ്റു!
ബിഗ് ബോസ് അടികള്‍ക്കും ബഹളങ്ങള്‍ക്കും മാത്രമല്ല സൗഹൃദങ്ങളുടേയും പ്രണയത്തിന്റേയും കൂടി വേദിയായി മാറിയിരിക്കുകയാണ്. ദില്‍ഷയോട് പ്രണയമുണ്ടെന്ന് റോബിനും ബ്ലെസ്ലിയും തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദില്‍ഷയെ ത്രികോണ പ്രണയ കഥയിലെ നായികയാക്കി മാറ്റുകയാണെന്ന വിമര്‍ശനം അകത്തും പുറത്തും സജീവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇതേ ചൊല്ലി ദില്‍ഷയും റിയാസും തമ്മില്‍ വലിയൊരു വഴക്കുണ്ടാവുകയും ചെയ്തു. ദില്‍ഷ കരുവാക്കി കൊണ്ട് റോബിന്‍ പ്രണയ ഗെയിം കളിക്കുകയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ വിഷയത്തില്‍ ദില്‍ഷയുമായി പലരും തര്‍ക്കിച്ചിരുന്നു. ദില്‍ഷ റോബിനുമായി മാത്രമാണ് സംസാരിക്കുന്നതെന്നാണ് പലരുടേയും ആരോപണം.

ഈ വിഷയത്തില്‍ നേരത്തെ ലക്ഷ്മി പ്രിയ ദില്‍ഷയ്ക്ക് ഉപദേശം നല്‍കിയിരുന്നു. റോബിനില്‍ നിന്നും അകലം പാലിക്കാനായിരുന്നു ലക്ഷ്മി പ്രിയയുടെ ഉപദേശം. ഇപ്പോഴിതാ ആ വാക്കുകള്‍ ദില്‍ഷ അംഗീകരിച്ചതായാണ് മനസിലാകുന്നത്. താനുമായി അകലം പാലിക്കണമെന്ന് ദില്‍ഷ റോബിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഞാനുമായി അകലം പാലിക്കാന്‍ മാക്‌സിമം ശ്രമിക്കണം എന്നാണ് ദില്‍ഷ റോബിനോട് പറയുന്നത്. എന്നാല്‍ ഞാന്‍ ഒരാള്‍ പറയുന്നത് കേള്‍ക്കില്ലെന്നായിരുന്നു റോബിന്റെ മറുപടി. അങ്ങനെയല്ല ഉദ്ദേശിക്കുന്നതെന്നും നമ്മളെ ഭാഗത്ത് ഒരു തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ നമ്മള്‍ ഒരു അവസരം കൊടുക്കരുത്. അതും ഗെയിമിന്റെ ഭാഗമാണ്. മനസില്‍ വെച്ചോളൂ എന്നും ദില്‍ഷ വിശദീകരിക്കുന്നുണ്ട്.
എനിക്ക് ശരിയെന്ന് തോന്നുന്നതേ ഞാന്‍ ചെയ്യുകയുള്ളൂ. നിന്നോട് മിണ്ടണമെന്ന് തോന്നുമ്പോഴാണ് സംസാരിക്കാന്‍ വരുന്നതെന്ന് റോബിന്‍ പറയുന്നു. എന്നു വച്ച് ഞാന്‍ ഇപ്പോള്‍ റിയാസിന്റെ അടുത്തൊന്നും സംസാരിക്കാന്‍ പോകുന്നില്ല. എനിക്ക് സംസാരിക്കാന്‍ തോന്നുന്ന ആളുടെ അടുത്തേ പോയി സംസാരിക്കൂവെന്ന് ദില്‍ഷയും പറയുന്നുണ്ട്. അപ്പോള്‍ അതല്ലേ ഞാനും പറഞ്ഞതെന്ന് റോബിന്‍ ചോദിക്കുന്നു.
ഇതിനിടെ ദില്‍ഷ ലക്ഷ്മി പ്രിയയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ചേച്ചി എന്താണ് എന്നെ പറ്റി പറഞ്ഞതെന്ന് റോബിന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് പറയാന്‍ ദില്‍ഷ തയ്യാറായില്ല. ആരെന്ത് പറഞ്ഞാലും ഞാന്‍ തോന്നുന്നതേ പറയൂ. എന്നെ മാനുപ്പുലേറ്റ് ചെയ്യാന്‍ പറ്റില്ല. അത് വേറെ കാര്യം. എന്റെ കൂടെ സംസാരിക്കുന്നത് നിര്‍ത്തണം എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ കുറച്ച് അകലം വേണം എന്ന് ദില്‍ഷ വ്യക്തമാക്കി.
ഞാന്‍ നിന്നോട്ട് സംസാരിക്കാന്‍ വന്നില്ലല്ലോ ഇന്നെന്ന് റോബിന്‍ ചോദിക്കുന്നുണ്ട്. നോര്‍മല്‍ ടോക്ക് അല്ലാതെ സംസാരിക്കാന്‍ വരരുതെന്ന് ദില്‍ഷ പറയുന്നു. ഇതോടെ ഇരുവരും അവിടെ നിന്നും പിരിയുകയാണ്. പിന്നാലെ ദില്‍ഷ ബ്ലെസ്ലിയുടെ അരികിലേക്ക് എത്തുകയാണ്. ഹാളില്‍ നിന്നും അകത്തെ മുറിയിലേക്ക് പോകാം എന്നു പറഞ്ഞു കൊണ്ട് ബ്ലെസ്ലിയേയും കൂട്ടി ദില്‍ഷ അകത്തെ മുറിയിലേക്ക് പോവുകയാണ്. ഡോക്ടര്‍ ആകട്ടെ ഹാളില്‍ ഇരിക്കുകയായിരുന്ന വിനയുടെ അരികിലേക്കും നീങ്ങി.


Click it and Unblock the Notifications