ബിഗ് ബോസിനെ കയറി ഡോക്ടറേ എന്ന് വിളിച്ച് ദില്‍ഷ; ബോസിന്റെ മാസ് മറുപടി ഇങ്ങനെ!

സംഭവബഹുലമായ നാല് ആഴ്ചകള്‍ പിന്നിട്ട് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും ഒരു ക്ഷാമവുമില്ല ഇത്തവണ. തല്ലിന്റെ വക്ക് വരെ എത്തിയ വാക് പോരുകള്‍ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ ഉടലെടുത്തു കഴിഞ്ഞു. ഗ്രൂപ്പുകള്‍ ഉണ്ടാവുകയും പൊളിയുകയും വീണ്ടും പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അടിയുടേയും ബഹളത്തിന്റേയുമൊക്കെ ഇടയില്‍ പ്രണയത്തിനും ബിഗ് ബോസ് വീട്ടില്‍ ഇടമുണ്ടെന്നതും രസകരമായ വസ്തുതയാണ്.

ബിഗ് ബോസ് വീട്ടിലൊരു ത്രികോണ പ്രണയം തന്നെ നടക്കുന്നുണ്ട്. ദില്‍ഷയാണ് കഥയിലെ നായിക. ബ്ലെസ്ലിയും ഡോക്ടര്‍ റോബിനുമാണ് നായകന്മാര്‍. അതേസമയം രണ്ടു പേരോടും പ്രണയമില്ലെന്നും സൗഹൃദം മാത്രമേയുള്ളൂവെന്നാണ് ദില്‍ഷ പറയുന്നത്. കാര്യം ദില്‍ഷ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും ദില്‍ഷയേയും റോബിനേയും ചേര്‍ത്തു വച്ചു കൊണ്ട് പ്രണയകഥകള്‍ മെനയുകയാണ് സോഷ്യല്‍ മീഡിയയും പ്രേക്ഷകരുമെല്ലാം. ഇതിനിടെ ഇന്നലെ രസകരമായൊരു സംഭവമുണ്ടായി.

Bigg Boss Malayalam

ഈദ് പ്രമാണിച്ച് ഇന്നലെ താരങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ബിഗ് ബോസ് ഓരോരുത്തര്‍ക്കും പരിപാടികള്‍ വീതിച്ചു നല്‍കിയത്.ഇത് പ്രകാരം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനായി ദില്‍ഷയും സുചിത്രയും ഒരുമിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തുകയായിരുന്നു. ഡാന്‍സ് കളിക്കാനുള്ള പാട്ട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചപ്പോള്‍ ദില്‍ഷ മറുപടിയായി ചോദിച്ചത് വാതില്‍ വാതില്‍ എന്ന പാട്ടാണോ ഡോക്ടര്‍? എന്നായിരുന്നു. ബിഗ് ബോസിനെ താന്‍ ഡോക്ടര്‍ എന്നാണ് വിളിച്ചതെന്ന് മനസിലായതും ദില്‍ഷ മുഖം പൊത്തിയിരുന്ന് ചിരിക്കുകയായിരുന്നു. സുചിത്രയും ചിരിയടക്കാന്‍ പാടു പെടുകയായിരുന്നു. ഇതിനിടെ ഇടപെട്ടു കൊണ്ട് ബിഗ് ബോസ്, ഇത് ബിഗ് ബോസ് ആണ് ഡോക്ടര്‍ അല്ലെന്നും വ്യക്തമാക്കുകയായിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദില്‍ഷയുടെ മനസിലും ഡോക്ടറോട് ഇഷ്ടം ആരംഭിച്ചതായാണ് തോന്നുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ അത് കേവലമൊരു നാക്കുപിഴ മാത്രമാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളും എപ്പോഴും ഒരുമിച്ച് ഇരിക്കുന്നവരും ആയതിനാല്‍ സംഭവിച്ചതാണെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X