അവനെ കെട്ടിയിരുന്നേല്‍ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല; തന്റെ ക്രഷിനെക്കുറിച്ച് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ദില്‍ഷ. റോബിനുമായും ബ്ലെസ്ലിയുമായുള്ള ദില്‍ഷയുടെ സൗഹൃദത്തെക്കുറിച്ച് വീടിന് അകത്തും പുറത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയിരുന്നു വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസുമായി ഈ വിഷയത്തില്‍ ദില്‍ഷ വഴക്കിടുന്നത്. താന്‍ പ്രണയ നാടകം കളിച്ച് നില്‍ക്കുകയല്ലെന്ന് ദില്‍ഷ വ്യക്തമായി തന്നെ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന തരത്തിലാണ് പിന്നീടുള്ള ദില്‍ഷുടെ പ്രകടനം.

നിമിഷ പോയതോടെ ദില്‍ഷ ജാസ്മിനുമായി കൂടുതല്‍ അടുക്കുന്നതും റോബിനുമായി നിരന്തരം വഴക്കിടുന്നതുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞതാണ്. ഇന്നും റോബിനും ദില്‍ഷയും തമ്മില്‍ പിണങ്ങിയിരുന്നു. ബ്ലെസ്ലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പിണങ്ങുന്നത്. പിന്നാലെ ദില്‍ഷ ജാസ്മിനും അപര്‍ണയ്ക്കും അരികിലേക്ക് വന്നിരിക്കുകയാണ്.

Bigg Boss Malayalam

അല്‍പ്പനേരം കഴിഞ്ഞതും റോബിന്‍ പുറകെ വരികയും ദില്‍ഷയോട് വാ ഒരു കാര്യം പറയാനുണ്ട് എന്ന് പറയുകയും ചെയ്തു. എന്നാല്‍ വരൂല എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ഇതിനിടെ ജാസ്മിനും അപര്‍ണയും ചേര്‍ന്ന് ദില്‍ഷയോട് റോബിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. എനിക്കങ്ങനെ പെട്ടെന്ന് ഒരാളെ കേറി പ്രണയിക്കാനൊന്നും പറ്റില്ലെന്ന് ദില്‍ഷ പറയുമ്പോള്‍ പെട്ടെന്നല്ലല്ലോ, ഇത് കഴിയുമ്പോഴേക്കും മൂന്ന് മാസം കഴിയില്ലേ എന്ന് ചോദിക്കുന്നുണ്ട്.

പിന്നാലെ ദില്‍ഷ തന്റെ ക്രഷിനെക്കുറിച്ച് ഇരുവരോടുമായി മനസ് തുറക്കുകയായിരുന്നു. എനിക്ക് ഇതിന് മുമ്പ്, ആരാണെന്ന് ഞാന്‍ പറയുന്നില്ല, എന്റെ ഫ്രണ്ടാണ്. എന്നെ ഭയങ്കര കാര്യമാണ്. എനിക്ക് ജീവിതത്തില്‍ ഒരാളോട് ക്രഷ് തോന്നിയത് അവനോട് മാത്രമായിരുന്നു. എന്നാണ് ദില്‍ഷ പറയുന്നത്.

അഞ്ചെട്ട് വര്‍ഷത്തെ സൗഹൃദമായിരുന്നു. അവനും ബിഗ് ബോസും തമ്മില്‍ ഒരു ബന്ധമുണ്ട്. അവന്റെ കല്യാണം ഒക്കെ കഴിഞ്ഞു. എന്താണെന്ന് വച്ചാല്‍ അവന്‍ ഭയങ്കര റിച്ചാണ്. വെരി വെരി റിച്ച്. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് ദില്‍ഷ പറയുന്നു.

ഞങ്ങള്‍ ഭയങ്കര ക്ലോസായിരുന്നു. ഫുള്‍ ടൈം തല്ല് അടിയൊക്കെയായിരുന്നു. എന്റെ അതേ സ്വഭാവമുള്ള ഒരാള്‍ ആയിരുന്നുവെന്നും ദില്‍ഷ പറയുന്നു. പിന്നെ എന്തുകൊണ്ട് കല്യാണം കഴിച്ചില്ലെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ വലിയൊരു കഥയാണ്. അവനാണ് എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരിക്കലും നടക്കാത്ത കാര്യമാണ്. അങ്ങനെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെയുണ്ടായിരുന്നില്ലെന്നുമായിരുന്നു ദില്‍ഷ പറയുന്നത്. അവന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത് അവനേക്കാള്‍ കോടീശ്വരിയായൊരാളെയാണെന്നും ദില്‍ഷ പറയുന്നുണ്ട്.

അതേസമയം നിമിഷ പുറത്തായ ശേഷം ജാസ്മിനുമായി ദില്‍ഷയും ബ്ലെസ്ലിയും കൂടുതല്‍ അടുക്കുന്നതായാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ദില്‍ഷ ജാസമിനൊപ്പം കുറേ സമയം ചെലവിട്ടിരുന്നു. ജാസ്മിനെ ദില്‍ഷ ഇന്ന് നൃത്തം പഠിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇതിനൊക്കെ ചെല്ലുമ്പോള്‍ മോണിക്കയുടെ കൈയ്യില്‍ നിന്നും അടി കിട്ടുമെന്ന് ജാസ്മിനെ റോണ്‍സണ്‍ കളിയാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X