അയാള്‍ ഇപ്പോഴും ഇവിടെ നില്‍ക്കാന്‍ യോഗ്യനാണ്, ജാസ്മിന് യോഗ്യതയില്ല; കരച്ചില്‍ അടക്കാതെ ദില്‍ഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോബിന്‍. ഫൈനലിലെത്തുമെന്ന് പ്രേക്ഷകരും ബിഗ് ബോസ് വീട്ടിലെ അംഗങ്ങളും ഉറപ്പിച്ചു പറഞ്ഞ താരം. എന്നാല്‍ സഹ താരത്തെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരിക്കുകായണ്. ഷോയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു. ആരാധകരേയും താരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ പുറത്താക്കുന്നത്. താരത്തെ ഷോയില്‍ നിന്നും ആദ്യം മാറ്റി നിര്‍ത്തിയ ശേഷം ഇന്നലെ പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. റിയാസിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് റോബിന്‍ പുറത്തേക്ക് വരുന്നത്. റോബിന്റെ പുറത്താകല്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിരിക്കുന്നത് ദില്‍ഷയെയാണെന്നത് വ്യക്തമാണ്.

ഇന്നലെ റോബിനെ പുറത്താക്കിയതായി അറിയിച്ചതിന് പിന്നാലെ പൊട്ടിക്കരയുകയായിരുന്നു ദില്‍ഷ. റോബിന് ഇവിടെ തുടരാന്‍ അര്‍ഹതയുണ്ടെന്ന താന്‍ വിശ്വസിക്കുന്നതായാണ് ദില്‍ഷ പറയുന്നത്. ധന്യയോടും ബ്ലെസ്ലിയോടുമായിരുന്നു ദില്‍ഷ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഇതൊരു ഷോയല്ലേ ദില്‍ഷ എന്നാണ് പൊട്ടിക്കരയുന്ന ദില്‍ഷയോട് ധന്യ ചോദിക്കുന്നത്. അയാള്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യനായിരുന്നു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ഒരു മത്സരാര്‍ത്ഥിയെന്ന നിലയില്‍, ഒരു ഗെയിമര്‍ എന്ന നിലയില്‍ ആള്‍ക്ക് ഇവിടെ നില്‍ക്കാന്‍ ഇപ്പോഴും അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷെ ഒരിക്കലും ജാസ്മിന്റെ കാര്യത്തില്‍ അങ്ങനെ ഞാന്‍ കരുതുന്നില്ല. ഒരു നിമിഷം എ്ല്ലാം ഇട്ടേച്ച് പോവുകയല്ല വേണ്ടത്. എത്ര വേദനയുണ്ടെങ്കിലും സങ്കടം വന്നാലും അതെല്ലാം സഹിച്ച് ഇവിടെ നില്‍ക്കണം എന്നാണ് ദില്‍ഷ പറയുന്നത്.

ഇവരെല്ലാം അങ്ങോട്ട് ചെയ്തത് മാത്രമേ ചിന്തിക്കാറുള്ളൂ. അതിന്റെ നൂറിരട്ടി അവള്‍ അപമാനിച്ചിട്ടുണ്ട്. അതെന്താ ആരും കാണാത്തതെന്ന് ദില്‍ഷ ചോദിക്കുന്നു. അപ്പോള്‍ ഓരോരുത്തരും ഓരോരുത്തരുടേയും ഭാഗമേ പറയൂ. അതാണ് ഞാന്‍ ഒന്നും പറയാതിരുന്നത്. എനിക്കങ്ങനെ ഒരു സൈഡ് പറയാന്‍ അറിയത്തില്ല. പറയാനാണെങ്കില്‍ അവസാനം അവസാനം ആയപ്പോള്‍ അവളുടെ ഭാഗത്തും തെറ്റുണ്ടായിട്ടുണ്ട്. ഞാനത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ധന്യ നല്‍കിയ മറുപടി.

ഇപ്പോള്‍ ഇവര്‍ വലിച്ചെറിഞ്ഞ ഗ്ലാസ്, ആ മനുഷ്യന്റെ ചെടി. ഇവരുടെ ആഗ്രഹമെന്തായിരുന്നു. ആ ആളിവിടുന്ന് പോകണം എന്നായിരുന്നില്ലേ? പോയി, സന്തോഷം ആയില്ലേയെന്ന് ദില്‍ഷ കരഞ്ഞു കൊണ്ട് ചോദിക്കുന്നു. അവളും പോയി. റിയാസിനും ഇനി ഒന്നും പറയാനില്ലെന്ന് ധന്യ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതേസമയം വീഡിയോയ്ക്ക് കമന്റുമായി നിരവധി റോബിന്‍ ആരാധകരാണ് എത്തിയിരിക്കുന്നത്.

ദില്‍ഷാ ഞങ്ങള്‍ക്കും അറിയാം ഇതെല്ലാം.. അവനിവിടെ എത്തിക്കഴിഞ്ഞു പ്രേക്ഷകരായ ഞങ്ങളുടെ രാജാവ്, വിഷമിക്കണ്ട ദില്‍ഷ.. അവിടെ നിന്നു ഇറങ്ങിയെന്നെ ഉള്ളു ഡോക്ടര്‍ നു ഒന്നും തന്നെ നഷ്ടപ്പെട്ടിട് ഇല്ല. ജനമനസുകളില്‍ അദ്ദേഹം വിജയിച്ചു കഴിഞ്ഞു അതിന്റെ തെളിവാണ് ഇന്നത്തെ വരവേല്‍പ്. പുറത്തു വരുമ്പോള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് ആയതില്‍ ദില്‍ഷ കൂടുതല്‍ സന്തോഷിക്കും, നിങ്ങളുടെ കളിയും ചിരിയും പിണക്കവും ഇണക്കവും പരിഭവവും ഒക്കെ ഒരുപാട് മിസ് ചെയുന്നു, കരയരുത് ദില്‍ഷ പുറത്ത് ഇറങ്ങി കഴിഞ്ഞ് ഞെട്ടാന്‍ തയ്യാറായി ഇരുന്നോ, ദില്‍ഷക്കും ബ്ലെസ്ലിക്കും ഒക്കെ മാത്രമേ ഇങ്ങനെ ഒക്കെ പറയാന്‍ തോന്നൂ, പുറത്തെ കാര്യങ്ങള്‍ അറിയാതെ റോബിനെ മനസ്സിലാക്കി കൂടെ നിന്നവള്‍ ആണ് യഥാര്‍ത്ഥ ഫ്രണ്ട് എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമന്റുകള്‍.
വന്‍ സ്വീകരണമാണ് റോബിന് ആരാധകർ വിമാനത്താവളത്തില്‍ കൊടുത്തത്. മാലയും കപ്പും കൊടുത്താണ് താരത്തെ ആരാധകർ വരവേറ്റത്.


Click it and Unblock the Notifications