വീണ്ടും പ്രണയാഭ്യര്‍ത്ഥനയുമായി ബ്ലെസ്ലി, നീ എന്റെ അനിയന്‍ മാത്രമെന്ന് ദില്‍ഷ; ഡിന്നറിനിടെ തര്‍ക്കം!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും മുന്‍നിര പോരാളികളായിരുന്ന ജാസ്മിനും റോബിനും പുറത്തായെങ്കിലും മത്സരം കളര്‍ഫുള്‍ തന്നെയായി തുടരുകയാണ്. ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന രസകരമായ ടാസ്‌കും തുടര്‍ന്ന് നടന്ന കാന്റില്‍ നൈറ്റ് ഡിന്നറുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന സംസാരമാണ് പ്രധാന ചര്‍ച്ചാ വിഷയം. വിശദമായി വായിക്കാം.
ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരുന്ന ത്രീകോണ പ്രണയ കഥയിലെ താരങ്ങളായിരുന്നു ദില്‍ഷയും റോബിനും ബ്ലെസ്ലിയും. ദില്‍ഷയോടുള്ള ഇഷ്ടം റോബിനും ബ്ലെസ്ലിയും തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ റോബിന്‍ സുഹൃത്താണെന്നും ബ്ലെസ്ലി അനിയന്‍ ആണെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം. മൂവരും നല്ല സുഹൃത്തുക്കളുമാണ്.

ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച റോബിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നത്. സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്തതിനാണ് റോബിനെ പുറത്താക്കുന്നത്. റോബിന്‍ പുറത്താക്കപ്പെടാന്‍ കാരണമായവര്‍ക്കെതിരെ ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്ന് നടത്തിയ പ്രതികാരം വലിയ പ്രശ്‌നങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലുണ്ടാക്കിയത്.
അതേസമയം ഇപ്പോഴിതാ ദില്‍ഷയോടുള്ള തന്റെ ഇഷ്ടം വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ബ്ലെസ്ലി. ഇന്നലെ ഡാന്‍സ് ടാസ്‌കില്‍ വിജയിച്ച ബ്ലെസ്ലിയ്ക്കും ദില്‍ഷയ്ക്കും ബിഗ് ബോസ് കാന്റില്‍ നൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഇതിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

എന്റെ ജീവിതത്തിലെ ആദ്യത്തെ കാന്റില്‍ ലൈറ്റ് ഡിന്നര്‍, ആദ്യത്തെ ഡാന്‍സ് പെര്‍ഫോമന്‍സ് എല്ലാം നിന്റെ കൂടെ ആണെന്ന് ബ്ലെസ്ലി ദില്‍ഷയോട് പറയുന്നു. ആദ്യമായിട്ടായിരിക്കും കാന്റില്‍ നൈറ്റ് ഡിന്നര്‍ നിന്റെ സിസ്റ്ററിന്റെ കൂടെയാകുന്നതെന്ന് ദില്‍ഷ മറുപടി നല്‍കുന്നു. കഴിക്ക്, ഇല്ലെങ്കില്‍ എടുത്ത് വായിലേക്ക് കുത്തികയറ്റി തരും. നീ എന്ത് തേങ്ങ പറഞ്ഞാലും ശരി, വിധിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ക്ക് കിട്ടുക തന്നെ ചെയ്യുമെന്ന് ബ്ലെസ്ലി പറയുന്നു. എന്നാല്‍ ഒന്നും വിധിച്ചിട്ടില്ല ബ്ലെസ്ലിയെന്നായിരുന്നു ദില്‍ഷയുടെ മറുപടി. ഞാന്‍ നിന്റെ ചേച്ചിയാണെന്നും അതെന്നും നിന്റെ മനസിലുണ്ടാകണമെന്നും അപ്പോള്‍ തന്റെ മനസിലൊരു സമാധാനമുണ്ടാകുമെന്നും ദില്‍ഷ.

എന്റെ പൊന്ന് ബ്ലെസ്ലി, നിന്നോട് ഇത് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. നീയിത് മനസിലാക്ക്. ബ്ലെസ്ലി എന്ന വ്യക്തി എന്റെ സഹോദരനാണ്. എന്റെ സഹോദരനെ എനിക്ക് എന്റെ ഭര്‍ത്താവായോ കാമുകന്‍ ആയോ എന്നെ കൊന്നാലും കാണാന്‍ കഴിയില്ല. എനിക്ക് ഒരു വാക്കേയുള്ളൂ. ഈ വാക്ക് മാറ്റിയാല്‍ പിന്നെ ഞാന്‍ ഇല്ല ഇവിടെയെന്ന് ദില്‍ഷ പറഞ്ഞു. എന്നാല്‍ തനിക്കും ഒരു വാക്കേയുള്ളൂവെന്ന് ബ്ലെസ്ലി മറുപടി നല്‍കി.
അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണെന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ലെന്ന് ദില്‍ഷ വ്യക്തമാക്കി. ഞാന്‍ നിന്റെ അച്ഛന്റേയും അമ്മയുടേയും അടുത്താണ് പറയാന്‍ പോകുന്നതെന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍ എന്റെ അച്ഛനേയും അമ്മയേയുമാണോ നീ കെട്ടാന്‍ പോകുന്നതെന്ന് ദില്‍ഷ തിരിച്ച് ചോദിച്ചു. ചിലപ്പോള്‍ മാറാം എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ എന്ന് ബ്ലെസ്ലി ചൂണ്ടിക്കാണിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും മാറില്ലെന്നും അത് തന്റെ അച്ഛനും അമ്മയ്ക്കും അറിയാമെന്നും ദില്‍ഷ വ്യക്തമാക്കുന്നു.
Recommended Video

അതേസമയം ഈ സംഭവത്തില്‍ ബ്ലെസ്ലിയ്‌ക്കെതിരെ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഇത് ഒരു 100 വട്ടം എങ്കിലും ദില്‍ഷ ബ്ലെസ്സിയോട് പറഞ്ഞിട്ടുണ്ടാകും. എന്നിട്ടും നിര്‍ത്തുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വീണ്ടും വീണ്ടും പറയുന്നു. നോ എന്ന് പറഞ്ഞാല്‍ നോ എന്നാണ്, ഫ്രണ്ട്ഷിപ്പ് നഷ്ടപെടണ്ടെന്ന് വിചാരിച്ചാണ് ദില്‍ഷ ഹാര്‍ഡ് ആയിട്ട് പറയാത്തത് എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications