For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറിത്തുപ്പിയും ശപിച്ചും ലക്ഷ്മി; ആണിനോട് മെക്കിട്ട് കയറാന്‍ സ്ത്രീയ്ക്കും അവകാശമില്ലെന്ന് ദില്‍ഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 കണ്ട ഏറ്റവും നാടകീയമായ വഴക്കുകളിലൊന്നായിരുന്ന് ഇന്നലെ ലക്ഷ്മി പ്രിയയും വിനയും തമ്മില്‍ നടന്നത്. റിയാസും ലക്ഷ്മിയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വിനയ്‌ക്കെതിരേയും ലക്ഷ്മി പ്രിയ ആരോപണം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ട് വിനയ് എത്തിയതോടെ വഴക്ക് രൂക്ഷമായി മാറുകയായിരുന്നു.

  Also Read: 'കള്ള വിഷമങ്ങൾ കാണിക്കുന്നില്ല, ഗെയിമിനെ ഗെയിമായി കാണുന്നു, നീ വിജയം അർഹിക്കുന്നു'; റിയാസിനെ കുറിച്ച് കുറിപ്പ്

  വഴക്കിനിടെ ലക്ഷ്മി പ്രിയ നടത്തിയ വാക് പ്രയോഗങ്ങളും ലക്ഷ്മിയുടെ ആക്ഷനുമെല്ലാം തീര്‍ത്തും നാടകീമായിരുന്നു. ഒരുഘട്ടത്തില്‍ ടേബിളിനു മുകളില്‍ കാലെടുത്ത് വച്ചു കൊണ്ട് നിന്നതും വിനയിനെ നോക്കി കാറി തുപ്പിയതുമെല്ലാം തീര്‍ത്തും നാടകീയമായിരുന്നു. രണ്ടു പേരേയും നിയന്ത്രിക്കാന്‍ മറ്റുള്ളവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ലക്ഷ്മി പ്രിയയുടെ ദേഷ്യം അടങ്ങുന്ന മട്ടില്ലായിരുന്നു. ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.

  പിന്നീട് ഇതേക്കുറിച്ച് ദില്‍ഷും ധന്യയും ബ്ലെസ്ലിയും സംസാരിക്കുകയുണ്ടായി. ലക്ഷ്മി പ്രിയയുടെ ഭാഗത്തു നിന്നുമുണ്ടായ രോഷപ്രകടനം അതിരുകടന്നുവെന്നാണ് ധന്യയും ദില്‍ഷയും അഭിപ്രായപ്പെടുന്നത്. ആ സംസാരത്തെക്കുറിച്ച് വിശദമായി വായിക്കാം.

  നമ്മള്‍ സംസാരിക്കാന്‍ പോയാല്‍ പൊട്ടിത്തെറിക്കും എന്നുള്ളത് കൊണ്ട് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നാണ് ധന്യ ദില്‍ഷയോടും ബ്ലെസ്ലിയോടുമായി പറയുന്നത്. തെറ്റ് കണ്ടാല്‍ പറയുക തന്നെ ചെയ്യണമെന്ന് ദില്‍ഷ ധന്യയോട് പറയുന്നു. ഞാന്‍ അവളോട് ദേഷ്യപ്പെടാതിരിക്കൂ എന്ന് പറഞ്ഞു. പക്ഷെ അവള്‍ അടങ്ങിയ ശേഷം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം എന്ന് കരുതി. എനിക്കിങ്ങനെയേ ചെയ്യാന്‍ പറ്റൂവെന്നായിരുന്നു ധന്യയുടെ മറുപടി. നിങ്ങള്‍ പോയി സംസാരിച്ചുവോ എന്ന് ധന്യ ദില്‍ഷോടും ബ്ലെസ്ലിയോടും ചോദിക്കുന്നുണ്ട്. രണ്ടു പേരുടേയും ഭാഗത്തും തെറ്റുണ്ടെന്ന് പറഞ്ഞുവെന്നാണ് ദില്‍ഷ നല്‍കിയ മറുപടി.

  ചില ഭാഗത്ത് ഞാന്‍ ചിരിച്ചു പോയെടാ. ഝാന്‍സി റാണിയെ പോലെയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എന്റെ കണ്ട്രോള്‍ പോയി. ഞാന്‍ ചിരിച്ചു പോയിയെന്നും ദില്‍ഷ പറഞ്ഞു. രണ്ടുപേരുടേയും ഭാഗത്തുണ്ടെന്നും രണ്ട് പേരോടും താന്‍ അത് പോയി പറയുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും ധന്യ പറയുന്നു. സത്യത്തില്‍ അവര്‍ രണ്ടു പേരും തന്നെയാണ് ജനങ്ങളുടെ മുന്നില്‍ നാണം കെട്ടതെന്നായിരുന്നു ദില്‍ഷയുടെ അഭിപ്രായം.

  സ്ത്രീകളെ അപമാനിച്ചുവെന്ന പോയന്റിലേക്കായിരുന്നു ലക്ഷ്മി എത്തിയതെന്നായിരുന്നു ധന്യയുടെ അഭിപ്രായം. എന്നാല്‍ സ്ത്രീകളെ അപമാനിച്ചുവെന്നത് തെറ്റാണെങ്കിലും നമ്മളുടെ ഭാഗത്തും തെറ്റുണ്ടെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ആണുങ്ങള്‍ ആണെന്ന് കരുതി അവരുടെ മെക്കിട്ട് കയറാനുള്ള അവകാശം നമ്മള്‍ക്കുമില്ലെന്നും ദില്‍ഷ പറയുന്നു. സ്ത്രീയാണോ പുരുഷനാണോ എന്നതല്ല, സ്ത്രീകളുടെ മേല്‍ പുരുഷന്മാര്‍ക്ക് കേറാന്‍ പറ്റില്ല എന്നത് പോലെ പുരുഷന്മാരുടെ മേല്‍ സ്ത്രീകള്‍ക്കും കയറാന്‍ പറ്റില്ലെന്നും ദില്‍ഷ പറയുന്നുണ്ട്.


  നേരത്തെ റിയാസുമായുള്ള തര്‍ക്കത്തിനിടെ വൈല്‍ഡ് കാര്‍ഡിലൂടെ രണ്ടവന്മാര്‍ കയറി വന്നതോടെ ബാക്കിയുള്ളവര്‍ക്ക് ഇവിടെ വിലയില്ലാതായെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഇതോടെ വിനയ് രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ചൂടേറിയ വഴക്ക് തന്നെ നടന്നിരുന്നു. ഇതിനിടെ ലക്ഷ്മിപ്രിയയ്ക്ക് സ്വഭാവവൈകൃതമാണെന്ന് വിനയ് പറയുകയായിരുന്നു. വഴക്കിന്റെ ഒരു ഘട്ടത്തില്‍ ലക്ഷ്മി പ്രിയ വിനയ്ക്ക് നേരെ കാര്‍ക്കിച്ച് തുപ്പുകയും ചെയ്യുകയുണ്ടായി. ലക്ഷ്മി പ്രിയ പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറില്ലെന്നും ലക്ഷ്മി പ്രിയയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നുവെന്നും പുറമെ കാണിക്കുന്ന സ്‌നേഹം വെറും നാടകമാണെന്ന് വ്യക്തമായെന്നും വിനയ് പറയുന്നുണ്ട്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  ഈ സീസണിലെ ഏറ്റവും നാടകീയമായ വഴക്കുകളിലൊന്നായി മാറിയിരിക്കുകയാണ് വിനയും ലക്ഷ്മി പ്രിയയും തമ്മിലുള്ളത്. ദേഷ്യം വരുമ്പോള്‍ നിയന്ത്രണം നഷ്ടമാകുന്ന ലക്ഷ്മി പ്രിയ പറയുന്ന വാക്കുകള്‍ അതിരുകടക്കുന്നുണ്ടെന്ന അഭിപ്രായം ഇന്നലത്തെ സംഭവത്തോടെ ബിഗ് ബോസ് വീട്ടില്‍ ശക്തമായി മാറിയിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: Dilsha Opens Up About Vinay And Lakshmi Priya Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X