Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
സഹോദരിയെന്ന് പറഞ്ഞ ജാസ്മിന് എന്നോട് എന്തൊക്കെ ചെയ്തു? അവള് കാരണം ബാത്ത്റൂമിലിരുന്ന് കരഞ്ഞെന്ന് ദില്‍ഷ
റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടില്‍ നിന്നും പോയെങ്കിലും അടികള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. റോബിന്റേയും ജാസ്മിന്റേയും സ്ഥാനം ദില്‍ഷയും റിയാസും ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മില്‍ തങ്ങളുടെ സുഹൃത്തുക്കളുടെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. ഇന്ന് രാവിലെയും റിയാസും ദില്‍ഷയും തമ്മില്‍ ശക്തമായ വാക് പോരുണ്ടാവുകയുണ്ടായി. ജാസ്മിന്റെ കോഫിയെ ചൊല്ലിയായിരുന്നു തര്‍ക്കം.
ജാസ്മിനെ വിഷമിപ്പിച്ച ദില്‍ഷയ്ക്കും ബ്ലെസ്ലിയ്ക്കും ജാസ്മിന്റെ കാപ്പിയിട്ട് കുടിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു റിയാസിന്റെ വാദം. ഇന്നലെ തന്നെ ഈ വിഷയം തര്‍ക്കമായി മാറിയിരുന്നു. പിന്നീട് ദില്‍ഷ കാപ്പി പൊടി റിയാസിനെ തിരികെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തെ ചൊല്ലി ഇന്നും ഇരുവരും തമ്മില്‍ വാക് പോരുണ്ടായി.

റോബിന്റെ ഭക്ഷണം നീയെടുത്ത് കഴിച്ചാല്‍ ഞാന്‍ ചോദിക്കില്ല നീ എന്തിന് അതെടുത്ത് കഴിച്ചെന്ന്. അതാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസം. ഭക്ഷണം എന്നത് ദൈവം തരുന്നതാണ്. അതിനെ ബഹുമാനിക്കണം. ഒരാള്‍ കഴിക്കുമ്പോള്‍ നാണവും മാനവും ഉണ്ടോ ഉളുപ്പുണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ അവിടെ കഴിഞ്ഞു റിയാസ് എന്നെ വ്യക്തിയുടെ സംസ്കാരം. നിനക്ക് ഞാന്‍ അവിടെ തന്നെ വിലയിട്ടു കഴിഞ്ഞു. ജനങ്ങളും വിലയിട്ടുവെന്നും ദില്‍ഷ പറയുന്നു. ഇതിനിടെ തനിക്ക് റോബിനെ വെറുപ്പാണെന്ന് റിയാസ് പറയുന്നുണ്ട്.
ഇവിടെ നിന്നും പുറത്തിറങ്ങിയാല്‍ എനിക്കും ഇവനും കോഫി കുടിക്കാന്‍ കഴിയും. ഇവിടെ ആര്‍ക്കും കഴിയാഞ്ഞിട്ടല്ല. ഇപ്പോള്‍ വേണമെങ്കില്‍ ഇവിടെ നിന്നും എടുത്ത് കഴിക്കാന്‍ അറിയാഞ്ഞിട്ടല്ല. നീ കരുതുന്നുണ്ടാകും കോഫി തിരിച്ച് തന്നതാണ്. അത് നിന്റെ വെറും തോന്നലാണെന്നും ദില്‍ഷ പറയുന്നു.

ഞാന്‍ കുടിച്ചിട്ടില്ലെന്ന് റിയാസ്. അതെനിക്കറിയാമെന്ന് ദില്‍ഷ. ജാസ്മിന് നീ കാരണം ഭയങ്കരമായിട്ട് വിഷമിച്ചിട്ടുണ്ടെന്ന് റിയാസ് പറഞ്ഞപ്പോള്‍ ജാസ്മിന് കാരണം ഞാന്‍ വിഷമിച്ചതോ എന്നായിരുന്നു ദില്‍ഷയുടെ മറുചോദ്യം. എന്റെ സഹോദരി എന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ജാസ്മിന് എന്നോട് എന്തൊക്കെ ചെയ്തിട്ടുണ്ട്? ജാസ്മിന് കാരണം ഒരു ദിവസം ഞാനവിടെ ബാത്ത്റൂമില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അതെനിക്ക് നിന്നോട് വിശദീകരിക്കേണ്ടതില്ല.
ഒരു കാര്യം നീ മനസിലാക്കണം. ഇതൊരു ഗെയിം ആണെന്ന് അവള് മനസിലാക്കണമായിരുന്നു. നീയത് അവള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്ന് റിയാസിനോട് ദില്‍ഷ പറഞ്ഞു. എന്നാല്‍ മനുഷ്യന്മാരാണെന്നായിരുന്നു ജാസ്മിന്റെ പിന്മാറ്റത്തെക്കുറിച്ച് റിയാസന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ എന്നെക്കുറിച്ച് ഇവിടെ ആരൊക്കെ എന്തൊക്കെ പറയുന്നുണ്ടെന്നായി ദില്‍ഷ. ഞാനും മനുഷ്യനാണെന്നും ദില്‍ഷ പറഞ്ഞു.
Recommended Video

എന്തായാലും ദില്‍ഷയും റിയാസും തമ്മിലുള്ള അടി ഉടനെയൊന്നും അവസാനിക്കുകയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ഈ ആഴ്ചയിലെ കോള്‍ സെന്റര്‍ വീക്കിലി ടാസ്കില് റിയാസിന്റെ ടീമാണ് വിജയിച്ചിരിക്കുന്നത്. ധന്യ, റിയാസ്, അഖില്‍, റോണ്സണ്, വിനയ് എന്നിവര്‍ അടങ്ങുന്ന ടീമാണ് വിജയിച്ചത്. മികച്ച പ്രകടനം നടത്തിതിന് റിയാസിന് നോമിനേഷന് ഫ്രീ കാര്‍ഡും ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ആഴ്ചത്തെ നോമിനേഷനില്‍ റിയാസ് ഉണ്ട്. താരം പുറത്താകുമോ ഇല്ലയോ എന്നത് കണ്ടറിയണം.
നേരത്തെ ജാസ്മിനും റോബിനും ഷോയില്‍ നിന്നും പുറത്തായിരുന്നു. റിയാസിനെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കുകയായിരുന്നു. അതേസമയം റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് ജാസ്മിന് ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ഇരുവരും ഒരേ ആഴ്ച തന്നെ ഷോയില്‍ നിന്നും പുറത്തായതോടെ ആരാധകര്‍ അമ്പരപ്പിലാണ്. എന്നാല്‍ ഗെയിം റിയാസിലൂടേയും ദില്ഷയിലൂടേയും ഗെയിം വീണ്ടും ഓണ്‍ ആയിരിക്കുകയാണ്.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം