ദില്‍ഷയെ തിരിച്ചുവിളിച്ചാലോ എന്ന് ചിന്തിച്ചു, പക്ഷെ പ്രണയം കാരണമല്ല! സത്യം അനിയത്തി പറയുന്നു

ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം. ഇപ്പോഴിതാ ദില്‍ഷയുടെ ബിഗ് ബോസ് ഗെയിമിനെക്കുറിച്ചും ബ്ലെസ്ലിയും റോബിനുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ സഹോദരി മനസ് തുറക്കുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദില്‍ഷയുടെ സഹോദരി മനസ് തുറന്നത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

ദില്‍ഷ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ റോബിനും ബ്ലെസ്ലിയുമായാണ്. ഇവരുടെ കോമ്പോ കാണുമ്പോള്‍ നമുക്ക് പോസിറ്റിവിറ്റിയാണ്. ദില്‍ഷയ്ക്ക് റോബിനോട് പ്രണയമുണ്ടെന്ന് തോന്നിയിട്ടില്ല. ദിലുവിനെ എനിക്ക് ചെറുപ്പം മുതലേ അറിയുന്നതാണ്. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ദിലുവിന് താല്‍പര്യമുണ്ടെന്ന് പറയുകയാണെങ്കില്‍ കല്യാണം നടത്തി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അങ്ങനൊരു താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സഹോദരി ശേഖ പറയുന്നു.

കോളേജ് ലൈഫ്

നിരവധി പേരാണ് ഇവരെ കെട്ടിക്കുമോ എന്ന് ചോദിച്ച് മെസേജ് അയക്കുന്നതെന്നും സഹോദരി പറയുന്നു. അവര്‍ക്കിടയില്‍ പ്രണയമുണ്ടെന്ന് തോന്നിയിട്ടില്ല. ദിലു കോളേജ് ലൈഫ് അധികം ആസ്വദിക്കാന്‍ സാധിക്കാത്തയാളാണ്. അവളിപ്പോഴാണ് കോളേജ് ലൈഫ് ആസ്വദിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും നമ്മള്‍ക്ക് അങ്ങനെ തോന്നുന്നത്. ഇപ്പോഴും അവള്‍ക്ക് അങ്ങനൊരു ഇഷ്ടമുണ്ടോ എന്ന് തോന്നിയിട്ടില്ലെന്നും സഹോദരി പറയുന്നു.

അവള്‍ക്കിഷ്ടം കുറച്ച് പക്വതയുള്ള, തന്നേക്കാള്‍ പ്രായമുള്ള ഒരാളെയാകും ഇഷ്ടം. അതിനാല്‍ ദിലുവിന് ബ്ലെസ്ലിയോട് ഇഷ്ടം തോന്നാന്‍ സാധ്യതയില്ല. ദിലുവിന് പ്രണയത്തോട് വിരോധമൊന്നുമില്ലെന്നും ശേഖ പറയുന്നു. ദില്‍ഷ ആരുടേയും നിഴലല്ലെന്നും അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആയ ആളുകളുടെ കുടെ നടക്കുന്നുവെന്ന് മാത്രമാണെന്നും സഹോദരി പറയുന്നു. ത്രികോണ പ്രണയം എന്ന് പറയുമ്പോള്‍ മൂന്ന് പേരും ഒരേപോലെ ഉത്തരവാദികളാണ്. പക്ഷെ ദിലുവിനെ മാത്രം പറയാന്‍ കാരണം പെണ്ണായത് കൊണ്ടാകുമെന്നും സഹോദരി പറയുന്നു.

വീട്ടുകാര്‍ തിരിച്ചുവിളിച്ചു

ദില്‍ഷയെ വീട്ടുകാര്‍ തിരിച്ചുവിളിച്ചുവെന്ന വാര്‍ത്ത. ഞങ്ങളുടെ ഫാമിലി അങ്ങനെയല്ല. ഇത്തരം കാര്യങ്ങളൊന്നും കാര്യമാക്കിയെടുക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ അവളെ തിരിച്ചുവിളിച്ചാല്‍ അത് അവളോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും. ദിലു അവിടെ വളരെ നന്നായിട്ടാണ് നില്‍ക്കുന്നത്. കഠിനാധ്വാനം ചെയ്യുകയും കളിക്കുകയും ചെയ്യുന്ന അവളെ തിരിച്ചുവിളിക്കില്ല. ലവ് ട്രാക്ക് ആസ്വദിക്കുന്ന കുടുംബമാണ് ഞങ്ങളുടേതെന്നും ശേഖ പറയുന്നു.

ആദ്യ ആഴ്ച അവള്‍ ഒറ്റയ്ക്കായി പോയോ എന്നോര്‍ത്ത് സങ്കടം തോന്നിയിരുന്നു. ജീവിതത്തില്‍ ദിലു ഒറ്റയ്ക്ക് സംസാരിക്കുന്നത് കണ്ടിട്ടില്ല. അവള്‍ക്ക് വേണ്ടി ഞങ്ങളാണ് സംസാരിക്കുക. എന്തും സമാധാനത്തോടെ സംസാരിച്ച് പരിഹരിക്കുന്നയാളാണ് ദിലു. അപ്പോള്‍ ഒറ്റപ്പെടുമോ എന്നോര്‍ത്ത് ചേച്ചിയോട് എനിക്ക് സുഖമില്ലെന്ന് പറഞ്ഞ് തിരിച്ച് വിളിച്ചാലോ എന്ന് പറഞ്ഞിരുന്നു. അതാകാം വാര്‍ത്തയുടെ കാരണമെന്നും സഹോദരി പറയുന്നു. എന്നാല്‍ ദിലു ഇപ്പോള്‍ സ്‌ട്രോംഗ് ആണെന്നും ശേഖ പറയുന്നു. ദിലുവിന് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിഞ്ഞത് ബിഗ് ബോസില്‍ പോയപ്പോഴാണ്. അതിന് ബിഗ് ബോസിന് നന്ദി.

ഫലത്തില്‍ താനാണ് ചേച്ചി


കാര്യം തന്റെ ചേച്ചിയാണെങ്കിലും ഫലത്തില്‍ താനാണ് ചേച്ചിയെന്നാണ് ശേഖ പറയുന്നത്. ശമ്പളം വന്നാല്‍ പോലും തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും ദിലുവിന് ഇത്രത്തോളം പക്വത കൈവരിക്കാന്‍ സാധിച്ച് ബിഗ് ബോസില്‍ വന്നതിനാലാണെന്നും സഹോദരി പറയുന്നു. ബിഗ് ബോസിലേക്ക് പോകും മുമ്പ് ഫ്രണ്ട്‌സ് ആണേ ഫ്രണ്ട്‌സ് ആണേ എന്ന് പറയരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അനിയത്തി പറയുന്നു. പണ്ടും ദില്‍ഷ അങ്ങനെയായിരുന്നുവെന്നാണ് സഹോദരി പറയുന്നത്. അവള്‍ ആരേയും വിഷമിപ്പിക്കാറില്ലെന്നും പ്രൊപ്പോസ് ചെയ്താലും ഫ്രണ്ട്‌സ് ആണേ എന്നേ പറയൂവെന്നാണ് സഹോദരി പറയുന്നത്.

ആരാകും പുറത്താവുക

അതേസമയം അപര്‍ണയ്ക്ക് ശേഷം ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണ് നോമിനേഷനിലുള്ളത്. ഇതില്‍ സുചിത്ര പുറത്തായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X