ഡോക്ടറെ വല്ലാതെ മിസ് ചെയ്യുന്നു, വലത് കൈ ഇല്ലാത്ത് പോലെ; തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് ദില്‍ഷ

ആരാധകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ബിഗ് ബോസ് വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ സ്ഥിരം ചര്‍ച്ചയാകുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത് നാളിതുവരെ കാണാത്ത തരത്തിലുള്ള നാടകീയമായ രംഗങ്ങളാണ്. റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ടാസ്‌കിനിടെ സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനായിരുന്നു ബിഗ് ബോസ് റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. താരം ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. പിന്നാലെ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. റോബിനെതിരെയുള്ള അന്തിമ തീരുമാനം എന്താണെന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

തിരിച്ചു വരുമോ


അതേസമയം റോബിനെ പുറത്താക്കില്ലെന്നും തിരികെ കൊണ്ടു വരുമെന്നും പ്രതീക്ഷിക്കുന്നവര്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമുണ്ട്. ബിഗ ് ബോസ് വീട്ടിലെ റോബിന്റെ സുഹൃത്തുക്കളായ ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവര്‍ താരം തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച. വിശദമായി വായിക്കാം തുടര്‍ന്ന്.

പതിവ് പോലെ ഊഞ്ഞാലില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു ദില്‍ഷയും ബ്ലെസ്ലിയും. സംസാരിക്കുന്നതനിടെ ഡോക്ടര്‍ തിരിച്ചു വരുമോ ബ്ലെസ്ലി? എന്ന് ദില്‍ഷ ചോദിക്കുന്നു. ആ വരും എന്നായിരുന്നു ബ്ലെസ്സിയുടെ മറുപടി. അല്ലെങ്കില്‍ കുപ്പിയൊക്കെ ഇവിടെ ഇരിക്കുമോ? എന്നും ബ്ലെസ്ലി ചോദിക്കുന്നുണ്ട്. വരണമെടാ, വല്ലാതെ മിസ് ചെയ്യുന്നുണ്ട് ഡോക്ടറിനെ. ആ മനുഷ്യന്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ പല തവണ തമാശയ്ക്ക് തല്ലുകൂടുകയും അവഗണിച്ച് നടക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നല്ലൊരു ഫ്രണ്ടായിരുന്നെടാ. ആ ഫ്രണ്ട് പോയതിന്റെ സങ്കടമാണ്. എന്റെ വലത് കൈ പോയത് പോലെ. ഒരു വിഷമമാണെന്നും ദില്‍ഷ പറയുന്നു.

ആഗ്രഹിച്ചിരുന്നു

സാരമില്ല. ശനിയാഴ്ച മാറിക്കോളും എന്നായിരുന്നു ഇതിനോടുള്ള ബ്ലെസ്ലിയുടെ പ്രതികരണം. നിങ്ങള്‍ രണ്ടു പേരും ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വേറെ ആരുടേയും കാര്യത്തില്‍ ഇല്ലെങ്കിലും നിങ്ങള്‍ രണ്ടു പേരും ഇവിടെ അവസാനം വരെയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ദില്‍ഷ പറയുന്നു. പിന്നാലെ ലക്ഷ്മി പ്രിയയും അവിടേക്ക് എത്തുകയായിരുന്നു. മൂവരും സംസാരിക്കുന്നത് റോബിന്റെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു.

നിമിഷ കിടന്ന അവിടെ ആവണേ ഡോക്ടര്‍. തിരിച്ചു വരണേ എന്നാണ് എന്റെ പ്രാര്‍ത്ഥന എന്നാണ് ദില്‍ഷ പറയുന്നത്. കണ്‍ഫെഷന്‍ റൂം വഴി പോയത് കൊണ്ട് പുറത്തായിട്ടില്ലായിരിക്കുമെന്നും തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും ലക്ഷ്മി പറയുന്നുണ്ട്.. നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ ബിഗ് ബോസ്, പുറത്ത് വരാം എന്നല്ലേ പറഞ്ഞുള്ളൂവെന്നും ദില്‍ഷ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഭിപ്രായം

സംഭവത്തില്‍ ബിഗ് ബോസ് ഇന്നലെ റിയാസിന്റേയും റോബിന്റെയും ഭാഗം കേട്ടിരുന്നു. ഇന്ന് വീട്ടിലെ മറ്റ് അംഗങ്ങളോടും ബിഗ് ബോസ് അഭിപ്രായം ആരാഞ്ഞിരുന്നു. നിലവില്‍ സീക്രട്ട് റൂമിലുള്ള റോബിനെ വാരാന്ത്യത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം താരത്തെ തിരികെ കൊണ്ടു വരാനുള്ള സാധ്യതകളും കാണുന്നുണ്ട്. എന്തായാലും വാരാന്ത്യത്തോടെ അക്കാര്യത്തിലൊരു തീരുമാനമാകും. അതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ജാസ്മിന്‍

അതേസമയം ജാസ്മിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്. താരം തന്നെ നേരിട്ട് ബിഗ് ബോസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താകുന്നത്. തനിക്ക് ഇവിടെ മതിയായെന്നും മാനസികവും ശാരീരകവുമായി തളര്‍ന്നെന്നുമാണ് ജാസ്മിന്‍ പറയുന്നത്. ഇതോടെ താരത്തോട് മറ്റുള്ളവരോട് യാത്ര പറഞ്ഞ് മുന്‍വാതില്‍ വഴി പുറത്തേക്ക് വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ജാസ്മിന്റെ പിന്മാറ്റം വീട്ടിലുള്ളവരേയും പുറത്തുള്ളവരേയും ഒരുപോലെ ഞെട്ടിക്കുന്ന തീരുമാനമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X