For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്കും റോബിനും കല്യാണം ആലോചിക്കാനുള്ള സ്ഥലമാണോ ഇത്? പൊട്ടിക്കരഞ്ഞ് ബ്ലെസ്ലിയോട് ദില്‍ഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ദില്‍ഷ. തുടക്കത്തില്‍ സേഫ് ഗെയിം കളിക്കുകയാണെന്ന് പലരും വിമര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് ശക്തമായ പ്രകടനത്തിലൂടെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനകീയ മത്സാരര്‍ത്ഥികളില്‍ ഒരാളായി മാറുകയായിരുന്നു ദില്‍ഷ. പലവട്ടം ക്യാപ്റ്റനായി മാറുകയും ചെയ്തിരുന്നു ദില്‍ഷ.

  Also Read: ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷ

  അതേസമയം ദില്‍ഷയ്‌ക്കെതിരെ പലപ്പോഴും ഉയര്‍ന്നിട്ടുള്ള ആരോപണ വിഷയമാണ് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദം. ഇരുവരും ദില്‍ഷയോട് പ്രണയം തുറന്നു പറഞ്ഞവരാണ്. എന്നാല്‍ തനിക്ക് രണ്ടു പേരോടും പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നായിരുന്നു ദില്‍ഷ. എന്നാല്‍ റോബിനും ബ്ലെസ്ലിയും പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായിരുന്നില്ല.


  ഈ ലവ് ട്രാക്കിനെതിരെ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ ദില്‍ഷ പഴി കേട്ടിട്ടുണ്ട്. ഇന്നത്തെ ടാസ്‌കിനിടയിലും ഈ വിഷയം ചര്‍ച്ചയായി. തുടര്‍ന്ന് അതിവൈകാരികമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. പിന്നീട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തളര്‍ന്ന ദില്‍ഷ ബ്ലെസ്ലിയോട് മനസ് തുറക്കുകയായിരുന്നു.

  ''നിനക്കും റോബിനും കല്യാണം ആലോചിക്കാനുള്ള സ്ഥലം ആണോ ഇത്? റോബിന്‍ എല്ലാവരുടേയും അടുത്തും പറഞ്ഞു നടക്കുകയായിരുന്നു. നിന്റെ തലയില്‍ ഒന്നും കേറുന്നില്ല. ഞാന്‍ പറയുന്നതൊന്നും നീ ആ സെന്‍സില്‍ എടുക്കുന്നില്ല. ഇപ്പോള്‍ പേരുദോഷം എനിക്കും. പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് നിങ്ങള്‍ അങ്ങനെ ചെയ്യാതിരുന്നുവെങ്കില്‍ എന്ന്'' ദില്‍ഷ പറയുന്നു.


  ഡോക്ടറെ കൊണ്ട് ലവ് എന്നോ അത്തരത്തില്‍ എന്തെങ്കിലും കാര്യം ഇനി ഇവിടെ എന്നോട് സംസാരിക്കരുതെന്ന് പ്രോമിസ് വരെ ചെയ്യിപ്പിച്ചിട്ടുണ്ട്. എനിക്ക് ഒരു ട്രാക്കും വേണ്ട. ഒരു ലവ്വും വേണ്ട, മണ്ണാങ്കട്ടയും വേണ്ടൈന്നും ദില്‍ഷ പറയുന്നു.

  പിന്നീട് ദില്‍ഷയുടെ അരികിലേക്ക് ലക്ഷ്മി പ്രിയയും ധന്യയും എത്തുകയായിരുന്നു. താനും സുചിത്രയും സംസാരിച്ചതിനെക്കുറിച്ച് ധന്യ മനസ് തുറക്കുകയുണ്ടായി.

  സുചിത്രയും ഞാനും സംസാരിച്ചിട്ടുണ്ട്. സുചിത്രയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. സുചിത്ര ദില്‍ഷയോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിരുന്നുവെന്ന് ധന്യ ദില്‍ഷയോട് പറയുന്നു. ഞാന്‍ ഇവിടെ നിന്നും പോയാല്‍ നീ വരുന്നതിന് മുമ്പേ ഞാന്‍ ഈ കാര്യം എന്റെ കുടുംബത്തോട് സംസാരിച്ച് റെഡിയാക്കട്ടെ എന്ന് റോബിന്‍ എന്നോട് ചോദിച്ചിരുന്നുവെന്ന് ദില്‍ഷ വെളിപ്പെടുത്തുകയാണ് പിന്നാലെ.

  ഞാന്‍ ഇവിടെയാണെങ്കിലും പുറത്താണെങ്കിലും എനിക്ക് ഒരാളോട് അങ്ങനൊരു ഫീലിംഗ് വരാതെ എന്റെ കഴുത്തില്‍ ഒരാളും താലി കെട്ടില്ല. അത് ഡോക്ടര്‍ ആണെങ്കിലും ഇവന്‍ ആണെങ്കിലും. എന്റെ വീട്ടുകാര്‍ക്കും അറിയാമെന്നാണ് ഞാന്‍ ഡോക്ടറോട് പറഞ്ഞത്. അപ്പോള്‍ നിനക്ക് സത്യമായിട്ടും എന്നോട് അങ്ങനൊരു ഇതില്ലേ, ഇല്ലെങ്കില്‍ എനിക്ക് വേറെ കല്യാണം നോക്കാനുള്ളതാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നും ദില്‍ഷ പറയുന്നു.

  ഡോക്ടര്‍ പുറത്ത് പോയാല്‍ അമ്മയോടും അച്ഛനോടും പറഞ്ഞ് വേറൊരു കുട്ടിയെ കെട്ടണം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്നും ദില്‍ഷ വ്യക്തമാക്കുന്നു. വളരെ വൈകാരികമായ നിമിഷങ്ങളായിരുന്നു ഇന്ന് അരങ്ങേറിയത്. ലവ് ട്രാക്ക് വിഷയത്തില്‍ ദില്‍ഷ മറ്റുള്ളവരോട് പൊട്ടിത്തെറിക്കുന്നതിനും പിന്നീട് പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയായിരുന്നു.

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് വിജയിച്ചാണ് ദില്‍ഷ ഫൈനലിലെത്തിയത്. ആരൊക്കെയായിരിക്കും ദില്‍ഷയ്‌ക്കൊപ്പം ഫൈനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്.

  ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: Dilsha Talks To Bleslee About Robin And Him Proposing Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X