ഇതുവരെ ആരേയും ഉമ്മ വച്ചിട്ടില്ല, അന്തസുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്; ലക്ഷ്മിയോട് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ത്രികോണ പ്രണയം. ദില്‍ഷയോട് റോബിനും ബ്ലെസ്ലിയും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നു. ദില്‍ഷ ഇവര്‍ രണ്ടു പേരോടും ഇഷ്ടമല്ലെന്നും എന്നാല്‍ നല്ല സുഹൃത്തുക്കളായി തുടരാമെന്നും അറിയിക്കുകയായിരുന്നു. രണ്ടു പേരുമായും വളരെ അടുത്ത സൗഹൃദമാണ് ദില്‍ഷയ്ക്കുള്ളതും. എന്നാല്‍ റോബിന്‍ തന്റെ ഗെയിം പ്ലാനിന്റെ ഭാഗമായി ദില്‍ഷയുമായി പ്രണയത്തിലാണെന്ന തരത്തില്‍ നാടകം കളിക്കുകയാണെന്നാണ് വീടിന് അകത്തേയും പുറത്തേയും വിമര്‍ശനം.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലൊരാളായ റിയാസ് സലീമുമായി ഇതിന്റെ പേരില്‍ ദില്‍ഷ വലിയ തോതില്‍ വഴക്കിട്ടിരുന്നു. ജാസ്മിനും ദില്‍ഷയോട് ഡോക്ടര്‍ നിന്നെ വച്ച് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ പലര്‍ക്കും ഈ അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം മറ്റുള്ളവരെല്ലാം തന്നെ ഇതേക്കുറിച്ച് ദില്‍ഷയെ ഉപദേശിക്കാന്‍ ശ്രമിച്ചിരുന്നു.

 ദില്‍ഷ

ലക്ഷ്മി പ്രിയയടക്കമുള്ളവര്‍ ദില്‍ഷയെ ഉപദേശിച്ചിരുന്നു. ഇങ്ങനെ ലക്ഷ്മി പ്രിയയുമായി സംസാരിക്കവെ ദില്‍ഷ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ തന്നെ തനിക്ക് പ്രണയങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും താന്‍ ഫാമിലി ഗേള്‍ ആണെന്നും കുടുംബമാണ് തനിക്ക് ഏറ്റവും വലുതെന്നും ദില്‍ഷ പറഞ്ഞിട്ടുണ്ട്. താനൊരു പ്രണയത്തിന് നിന്നു കൊടുക്കില്ലെന്നും ദില്‍ഷ പറഞ്ഞു. ബ്ലെസ്ലിയോട് തന്നെ സഹോദരിയായി കാണണമെന്നും റോബിനോട് തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്.

പ്രണയ നാടകം

എന്നിട്ടും റോബിന്‍ പ്രണയ നാടകം തുടരുകയാണെന്നാണ് വിമര്‍ശനം. ഇതേതുടര്‍ന്നായിരുന്നു ലക്ഷ്മി പ്രിയ ദില്‍ഷയുമായി സംസാരിക്കാനെത്തിയത്. '' ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ അന്തസുള്ള കുടുംബത്തില്‍ നിന്നും വരുന്ന കുട്ടിയാണ്. ഈ 29 വയസ് വരെ ഞാന്‍ ഒരു ഉമ്മ പോലും വെച്ചിട്ടില്ല. മോശമായ രീതിയില്‍ എന്നെ ഒരാളും തൊട്ടിട്ടില്ല. മോശമായ രീതിയില്‍ ഒരു ഹഗ്ഗ് പോലും ചെയ്തിട്ടില്ല. ആ എനിക്ക് ഇവിടെ ലവ് ട്രാക്ക് പിടിക്കേണ്ട ആവശ്യമില്ല'' എന്നായിരുന്നു ദില്‍ഷ പറഞ്ഞത്.

അകലം പാലിക്കണം

''അതില്‍ താന്‍ അഭിമാനിക്കുന്നുണ്ട്. എന്നെ പോലെയുള്ള കുട്ടികള്‍ ഈ ലോകത്ത് ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഈ ജാസ്മിന്‍ ഒക്കെ ജീവിക്കുന്ന ബാംഗ്ലൂര്‍ തന്നെയാണ് ഞാനും ജീവിക്കുന്നത്. സുഹൃത്തുക്കള്‍ ഒക്കെ പബ്ബില്‍ പോകുമ്പോഴും ഞാന്‍ പോവാറില്ല'' എന്നും ദില്‍ഷ ലക്ഷ്മി പ്രിയയോട് പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി ബിഗ് ബോസ് വീട്ടില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഇതിനിടെ ഡോക്ടറോട് ഇനി മുതല്‍ തന്നോട് അകലം പാലിക്കണമെന്നും മറ്റുള്ളവര്‍ തങ്ങളെ തെറ്റുകാരായി ചൂണ്ടിക്കാണിക്കാന്‍ ഇടവരരുതെന്നും ദില്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നായിരുന്നു റോബിന്റെ മറുപടി. വരും ദിവസങ്ങളില്‍ റോബിനുമായുള്ള ദില്‍ഷയുടെ സൗഹൃദത്തെ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ബാധിക്കുമോ എന്നത് കണ്ടറിയണം.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
മോഹന്‍ലാല്‍

അതേസമയം താരങ്ങളെ കാണാനായി മോഹന്‍ലാല്‍ പതിവ് പോലെ ഇന്നെത്തും. പോയ വാരം ബിഗ് ബോസ് വീട്ടില്‍ നടന്ന തെറിവിളികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇത് മോഹന്‍ലാലിന്റെ വരവിലും കാണാം എന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്. അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതിന് റോബിന്‍, ജാസ്മിന്‍, റിയാസ് എന്നിവര്‍ക്ക് മോഹന്‍ലാല്‍ വാണിംഗ് നല്‍കുന്നതായാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്. ഈ സീസണില്‍ ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ഇത്ര ദേഷ്യപ്പെട്ട് കാണുന്നത് എന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X