എനിക്ക് ഒരു ദിവസം ഡോക്ടറുടെ കൂടെ ജയിലില്‍ പോകണം; ആഗ്രഹം പങ്കുവച്ച് ദില്‍ഷ

പ്രേക്ഷകര്‍ക്ക് ആകാംഷ പകര്‍ന്നു കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. നാടകീയമായ രംഗങ്ങള്‍ക്കാണ് ഓരോ ദിവസവും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമെല്ലാം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഓരോ ദിവസം ചെല്ലുന്തോറും എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ.

ഈ അടിക്കിടയിലെ മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയമാണ് റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം. ദില്‍ഷയ്ക്ക് ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അടുപ്പമുള്ള രണ്ട് പേരാണ് റോബിനും ബ്ലെസ്ലിയും. ഇരുവരും ദില്‍ഷയോട് പ്രണയമുണ്ടെന്ന് പറഞ്ഞവരാണ്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം ആരാധകരുടേയും ബിഗ് ബോസ് താരങ്ങളുടേയും ഇഷ്ട ചര്‍ച്ചാ വിഷയമാണിന്ന്.

പ്രണയമില്ല

റോബിനോട് തനിക്ക് പ്രണയമില്ലെന്നും സുഹൃത്തുക്കള്‍ മാത്രമാണെന്നും ദില്‍ഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈയ്യിടെയായി ദില്‍ഷയുടെ മനസിലും പ്രണയം മൊട്ടിട്ടതായാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ദില്‍ഷ റോബിനോട് പറഞ്ഞ രസകരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം ജയിലില്‍ പോയത് റോബിനും റിയാസുമായിരുന്നു. ജയില്‍ ടാസ്‌കില്‍ ബ്ലെസ്ലി ജയിച്ചതോടെയാണ് റോബിനും റിയാസും ജയിലില്‍ പോകാന്‍ വിധിക്കപ്പെട്ടത്. ജയിലില്‍ പോകുന്നതിന് മുമ്പായി റോബിന്‍ വസ്ത്രം മാറിയ ശേഷം ദില്‍ഷ്‌ക്കും ധന്യയ്ക്കും അരികിലേക്ക് എത്തുകയായിരുന്നു. ആ സമയം, ജയിലില്‍ പോയി കണ്ടന്റുകള്‍ വാരിക്കോരി കൊടുക്കെന്ന് ദില്‍ഷ റോബിനോട് പറയുകയായിരുന്നു.

ഡോക്ടറുടെ കൂടെ പോണം ജയിലില്‍


പിന്നീട് ധന്യ നമ്മളും പോയിട്ടുള്ളതല്ലേ ദില്‍ഷ ജയിലില്‍ എന്ന് ചോദിക്കുന്നുണ്ട്. അതേ നമ്മളും പോയിട്ടുണ്ടെന്ന് പറഞ്ഞ ദില്‍ഷ പക്ഷെ ഒരു ദിവസം ഡോക്ടറുടെ കൂടെ പോണം ജയിലില്‍ എന്ന് പറയുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌കിനെക്കുറിച്ചായിരുന്നു റോബിന് സംസാരിക്കാനുണ്ടായിരുന്നത്.

ക്യാപ്റ്റന്‍സി നിങ്ങള്‍ക്ക് കാണാന്‍ പറ്റുമായിരിക്കും. ഇത്തവണ ആക്ടിവിറ്റി റൂമില്‍ വച്ചായിരിക്കും എന്നും റോബിന്‍ പറയുന്നുണ്ട്. ട്വിസ്റ്റ് വലതുമുണ്ടാകുമോ? എന്ന് റോബിന്‍ ചോദിച്ചപ്പോള്‍ ആ ജയിലില്‍ വിട്ട ആളുകളേയും കൂടെ ചേര്‍ത്ത് നടത്തും എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം.

അമ്മ

പിന്നീട് ജയിലില്‍ നിന്നും തിരികെ വന്ന ശേഷം റോബിന്‍ ദില്‍ഷയോട് നീ ഇവിടെയുള്ളതാണ് എന്റെ അമ്മയ്ക്ക് ഒരു ആശ്വാസമെന്ന് പറഞ്ഞിരുന്നു. ദില്‍ഷ കൃഷ്ണ ഭക്തയാണെന്നതാണ് അതിനുള്ള കാരണമായി റോബിന്‍ പറഞ്ഞത്.ദില്‍ഷയുടെ ക്രഷ് തനിക്ക് കൊട്ടേഷന്‍ കൊടുത്തിട്ടുണ്ടാകുമോ എന്നും റോബിന്‍ ചോദിക്കുന്നുണ്ട്.

അതേസമയം ബിഗ് ബോസില്‍ നിന്നും ഈ ആഴ്ച ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് താരങ്ങളും പ്രേക്ഷകരും. നിലവില്‍ സൂരജ്, സുചിത്ര, അഖില്‍, വിനയ് എന്നിവരാണ് നോമിനേഷനിലുള്ളത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സുചിത്രയാണ് പുറത്തായിരിക്കുന്നത്. പുറത്താകുന്നതിന് മുമ്പ് ക്യാപ്റ്റനായിരുന്നു സുചിത്ര. പോകുമ്പോള്‍ തനിക്ക് പകരം സൂരജിന് ക്യാപ്റ്റന്‍ ആം ബാന്റ് നല്‍കിയാണ് സുചിത്ര പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കമല്‍ഹാസനും

അതേസമയം താരങ്ങളെ കാണാനായി ഇന്ന് കമല്‍ഹാസന്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളായ കമല്‍ഹാസനും മോഹന്‍ലാലും ഒരുമിച്ചാണ് താരങ്ങളെ കാണാനായി എത്തുന്നത്. തന്റെ പുതിയ സിനിമയായ വിക്രമിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കമല്‍ഹാസന്‍ എത്തുന്നത്. ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമാണ് കമല്‍ഹാസന്‍. ബിഗ് ബോസ് തമിഴിന്റെ അവതാരകനായിരുന്നു കമല്‍ഹാസന്‍. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലും കമല്‍ഹാസന്‍ അതിഥിയായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X