സീസണ്‍ 2 താരത്തിന്റെ ആരാധകര്‍ എന്റേയും മകന്റേയും വീഡിയോ എഡിറ്റ് ചെയ്ത് വൃത്തികേട് പറഞ്ഞു: ദിയ സന

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്ന് വ്യക്തമാക്കി കൊണ്ടാണ് നാലാം സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് വീടിന്റെ ഡിസൈനില്‍ തന്നെ ഈ മാറ്റം വ്യക്തമാണ്. തീര്‍ത്തും വ്യത്യസ്തരായ 17 പേരുമായാണ് ഷോ ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ മത്സരാര്‍ത്ഥികളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്തവരും ഇത്തവണയുണ്ട്.

അതേസമയം സീസണ്‍ ഒന്നിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദിയ സന. സാമൂഹിക പ്രവര്‍ത്തകയായ ദിയ സന ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ഇപ്പോഴിതാ നാലാം സീസണുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ദിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നാലാം സീസണിന്റെ ആരംഭത്തിന് മുമ്പായി ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലെ ഒരു പോസ്റ്റിന് ദിയ സന നല്‍കിയ കമന്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ആരോഗ്യപരമായ ചര്‍ച്ചകള്‍

ആരോഗ്യപരമായ ചര്‍ച്ചകള്‍, തെറ്റിനെ ന്യായീകരിക്കാത്ത ഫാന്‍സ്, വ്യക്തിപരമായി അപമാനിക്കാത്ത കമന്റ്‌സ്, ഈ സീസണില്‍ എങ്കിലും അങ്ങനെയൊക്കെ നടക്കുമോ എന്നായിരുന്നു ഒരാള്‍ പങ്കുവച്ച പോസ്റ്റ്. ഇതിന് കമന്റുമായി ദിയ സന എത്തുകയായിരുന്നു. തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ദിയ സന നീണ്ടൊരു കമന്റിലൂടെ മനസ് തുറന്നത്. ദിയയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഒരാള്‍ക്കിഷ്ടപ്പെട്ട കണ്ടസ്റ്റന്‍ന്റിനെ മറ്റൊരാള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വഭാവികമാണ്... അത് അഗീകരിക്കാനും മനസിലാക്കാനും സാധിക്കും... ആദ്യമേ പറയട്ടെ ഞാനൊരു ആര്ടിസ്റ്റ് അല്ല ആക്റ്റീവിസ്റ്റ് ആണ്.. ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ മുതല്‍ കളറിലും രൂപത്തിലും എന്തിന് കുടുംബത്തില്‍ വരെ ഇരിക്കുന്ന മോനും ഉമ്മയും ഒക്കെ ചേര്‍ത്ത് വിളിച് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് ചില ഫാന്‍സ്... അവിടെ നിന്നിങ്ങോട്ട് അഭിപ്രായം പറഞ്ഞുകൊണ്ടേയിരുന്നു'' എന്നാണ് ദിയ പറയുന്നത്.

വൃത്തികേട് പറഞ്ഞു


''സീസണ്‍ 2 വിലെ ഒരു കണ്ടസ്റ്റാന്‍ഡിന്റെ ഫാന്‍സ് എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ അഭിപ്രായം പറഞ്ഞത് കൊണ്ട് എന്റെ മോന്റെയും എന്റെയും വീഡിയോ എഡിറ്റി വൃത്തികേട് പറഞ്ഞു.. കേസ് ഫയല്‍ ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴേക്കും 19 വയസായ ഒരു പയ്യനും ആ പയ്യന്റെ കുടുംബവും എന്റെ കാല് പിടിച്ചു കരയുന്നു.. പിന്നെ അതിനെ ഒഴിവാക്കുന്നു. സീസണ്‍ 3 ല്‍ അത്രക്കില്ലേലും ചെറുതായി കിട്ടി''എന്നാണ് ദിയ പറയുന്നത്.

''ഇതിവിടെ പറയുന്നത് എന്തിനെന്നാല്‍ ഇങ്ങനൊരു പോസ്റ്റില്‍ പറയണമെന്ന് തോന്നി കൂടുതല്‍ പബ്ലിസിറ്റിയുള്ള ആളുകളല്ലാത്തവരും ഒക്കെ മത്സരര്തികളായി ബിഗ്ഗ് ബോസ്സിലുണ്ടാകും നിങ്ങള്‍ എല്ലാവരെയും നല്ലപോലെ സപ്പോര്‍ട് ചെയ്ത് ഹെല്‍ത്തി കോണ്‍വര്‍സഷനിലോട്ട് പോകാം... ഇവിടെ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്നറിയാം.. പക്ഷെ നല്ലതിനാണെങ്കില്‍ മറുപടി നല്‍കും.. കുറ്റങ്ങളിലൂടെ മാത്രമാണ് ചോദിക്കുന്നതെങ്കില്‍ ബുദ്ധിമുട്ടുണ്ട്. എല്ലാവരോടും സ്‌നേഹം'' എന്നും ദിയ സന വ്യക്തമാക്കുന്നുണ്ട്.

സമരപോരാട്ടങ്ങളുടെ ഭാഗമായി നിന്ന ഒരാള്‍

ഇതിനിടെ ഒരാള്‍ ദിയയെ പരിഹസിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദിയയ്ക്ക് വോട്ട് കുറവായിരുന്നുവെന്നായിരുന്നു പരിഹാസം. ഇതിന് മറുപടിയുമായി ദിയ എത്തി. എന്നെ പോലെ സമരപോരാട്ടങ്ങളുടെ ഭാഗമായി മാത്രം നിന്ന ഒരാള്‍ക്ക് ഇത്രയൊക്കെ ഉണ്ടായത് തന്നെ വലിയ ഭാഗ്യമാണ്.. മാത്രമല്ല ആ കിട്ടിയ പേഴ്‌സന്റേജ് ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതിനോട് ഇന്നും ബിഗ്ഗ് ബോസ്സിനോട് കടപ്പാടും ഉണ്ട്'' എന്നായിരുന്നു ദിയയുടെ മറുപടി.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
നാലാം സീസണില്‍

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‌ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X