അവനുള്ള പിന്തുണ അവനറയില്ല, അതുകൊണ്ടാണ് സങ്കടപ്പെടുന്നത്; റിയാസിന് പിന്തുണയുമായി ദിയ സന

ബിഗ് ബോസ് മലയാളം അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. ആരാകും വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും താരങ്ങളും. ഫിനാലെയ്ക്കായി പുറത്താക്കപ്പെട്ട താരങ്ങളൊക്കെയും മുംബെെയിലെത്തിയിട്ടുണ്ട്.

ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ മത്സരാർത്ഥിക്കായി വോട്ട് ചോദിച്ചു കൊണ്ട് എത്തുന്നത്. വെെല്‍ഡ് കാർഡിലൂടെ കടന്ന് വന്ന ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥിയെന്ന് പേരെടുത്ത റിയാസിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ റിയാസിന് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സനയും എത്തിയിരിക്കുകയാണ്.

Bigg Boss Malayalam

റിയാസ് സലിം, മാറ്റി നിർത്തപെട്ടവൻ കൊണ്ടു വന്ന മാറ്റങ്ങളാണ് ഈ സീസണിലെ ബിഗ്‌ബോസിന് നിറങ്ങൾ നൽകിയതെന്ന് ഒറ്റവാക്കിൽ പറയാം.കുലമഹിമയുടെയും, ജാതിയുടെയും, മതത്തിന്റെയും, ആണത്തത്തിന്റെയും പേരിൽ ദുരഭിമാനം പേറി നടന്നവർക്കിടയിൽ ഈ ഭൂമിയിൽ എല്ലാമനുഷ്യരും തുല്യരാണെന്ന് വിളിച്ചു പറയാൻ ഓരോ അവസരവും ഉപയോഗപ്പെടുത്തുകയായിരുന്നു റിയാസ് എന്നാണ് ദിയ സന പറയുന്നത്.

Lgbt കമ്മ്യൂണിറ്റിയെ പറ്റി മാത്രം അല്ല, മെൻസസ്, കൺസന്റ്, അഡോപ്‌ഷൻ, ഡിസ്‌എബിലിറ്റി, പുരുഷാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിന്റെ മുൻവിധികളെ മനോഹരമായി തിരുത്തിയെഴുതി റിയാസ്.
എന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാർത്ഥി അല്ല. സമൂഹത്തിന്റെ തെറ്റായ മുൻവിധികളെ ഒറ്റക്ക് തിരുത്താൻ നിർഭയനായി ഇറങ്ങി തിരിച്ച പോരാളി ആണ്. അവനു നൽകുന്ന ഓരോ വോട്ടും നീതിയിൽ വിശ്വസിക്കുന്നവരുടെ പിന്തുണയാണെന്നാണ് ദിയ സന പറയുന്നത്.

കുറച്ച് പേരാണെങ്കിലും അവനെ പോലെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മനുഷ്യരുടെ പിന്തുണ അവനുണ്ടെന്ന് അവൻ അറിയുന്നില്ല. അതുകൊണ്ടാണ് ഫൈനൽ മത്സരാർത്ഥി ആയിട്ടും പ്രേക്ഷക പിന്തുണ കൊണ്ടല്ല, ഷോയിൽ കണ്ടന്റ് ഉണ്ടാകാൻ സംഘാടകർ തന്നെ ഉപയോഗിക്കുന്നതാകാം എന്ന് അവൻ സങ്കടപ്പെടുന്നതെന്നും ദിയ പറയുന്നു.

ആ ധാരണ നമ്മൾ തിരുത്തണം. നീതി അത്ര ദൂരെയല്ലെന്നു നമ്മൾ അവനെ ബോധ്യപ്പെടുത്തണം. ഞാൻ റിയാസ് സലീമിന് വോട്ട് ചെയ്യാൻ എന്റെ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുകയാണ്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ചലഞ്ചു ചെയ്യുക.
അതത്ര എളുപ്പമായിരിക്കില്ല. റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ലിംഗ ലൈംഗീക ജാതി മത വെത്യാസം ഇല്ലാതെ എല്ലാവരും തുല്യരെന്ന് അംഗീകരിക്കലാണെന്നും ദിയ പറയുന്നു.

റിയാസിന് വോട്ട് ചെയ്യുകയെന്നാൽ പ്രേമത്തെ ഭയക്കാതിരിക്കലാണ്.
റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ശീലങ്ങൾ തിരുത്തലാണ്, അപാരനോടുള്ള കരുതലാണെന്നും ദിയ സന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X