ആരാണ് ഈ സ്ത്രീയ്ക്ക് തോന്ന്യവാസം പറയാനുള്ള ലൈസന്‍സ് കൊടുത്തത്, വിമര്‍ശനവുമായി ദിയ സന

നാടകീയ സംഭവങ്ങളാണ് ദിവസവും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എപ്പോള്‍ എവിടെ എന്ത് സംഭവിക്കുമെന്ന് മുന്‍ക്കൂട്ടി പറയാനോ പ്രവചിക്കാനോ സാധിക്കില്ല. മത്സരാര്‍ത്ഥികളുടെ റിയാക്ഷന്റെ അടിസ്ഥാനത്തിലാണ് ഷോ മുന്നോട്ട് പോവുന്നത്. ഫിസിക്കല്‍ ഗെയിം എന്നതിനപ്പുറത്തേയ്ക്ക് മെന്റല്‍ ഗെയിം കൂടിയാണ് ബിഗ് ബോസ്.

Also Read: റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിച്ചു; ലക്ഷ്മി പ്രിയ വിഷമാണെന്ന് റിയാസും, വഴക്കിനെ പറ്റി പ്രേക്ഷകർ

ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇന ഷോ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോള്‍ മത്സരാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദവും കൂടിയിട്ടുണ്ട്. പൊട്ടിത്തെറിയുടെ വക്കിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

ഷോ അവസാനിക്കാന്‍ പോകുമ്പോഴും പരസ്പരമുളള വഴക്കും പ്രശ്‌നങ്ങളും അസാനിച്ചിട്ടില്ല. അത് മുറപോലെ ഹൗസില്‍ നടക്കുന്നുണ്ട്.

ദയ സന

വഴക്കും ബഹളവും മാത്രമല്ല വിവാദങ്ങളും അവസാനമില്ലാതെ ഷോയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ലക്ഷ്മി റിയാസിന്റെ സംസാരശൈലിയെ പരിഹസിച്ചിരുന്നു. വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ഇത് ഇപ്പോള്‍
ഹൗസിന് പുറത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഒരു വിഭാഗം ജനങ്ങളെയാണ് ലക്ഷ്മി അധിഷേപിച്ചിരിക്കുന്നതെന്നാണ് ദിയ കുറിപ്പില്‍ പറയുന്നത്. കൂടാതെ ടോക്‌സിക്കാണെന്നും പറയുന്നുണ്ട്.

ദിയ നയുടെ വാക്കുകള്‍ ഇങ്ങനെ

ദിയ നയുടെ വാക്കുകള്‍ ഇങ്ങനെ...'വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത് ഒരു ഷോ എന്ന് കരുതി തള്ളികളയാന്‍ പറ്റുന്ന കാര്യങ്ങളല്ല ലക്ഷ്മിപ്രിയ എന്ന ടോക്‌സിക് സ്ത്രീ റിയാസിനോട് കാണിക്കുന്നത്.. ഇവര്‍ നിന്നെപ്പോലെ ഉള്ള എന്ന് പറഞ്ഞു അധിക്ഷേപിക്കിന്നത് ഇന്നീ ലോകത്തിലെ മുഴുവന്‍ മൈനോരിറ്റി മനുഷ്യരെ കൂടിയാണ്. ആരാണ് ഈ സ്ത്രീയ്ക്ക് തോന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്'; ദിയ ചോദിക്കുന്നു.

'സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസണ്‍ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യന്‍ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്'.

'ഇവിടത്തെ മനുഷ്യര്‍ പ്രതികരിക്കും. ഇത് ജനാതിപത്യ രാജ്യമാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും കാണിച്ചു കൂട്ടാനുള്ള ലൈസന്‍സ് അല്ല.. ആ വീട്ടില്‍ 2 മാസം അടച്ചു മൂടി കിടന്നാല്‍ മന കട്ടി ഇല്ലാത്തവര്‍ക്ക് ഇത്തിരി പ്രശ്ങ്ങള്‍ ഉണ്ടാകും അത് ചികില്‍സിച്ചു നേരെ ആക്കണം അല്ലതെ ഇമ്മാതിരി ടോക്‌സിസിറ്റി വാരി വിതറാന്‍ അനുവദിക്കരുത്'; വീഡിയോയ്‌ക്കൊപ്പം ദിയ കുറിച്ചു.

 പ്രേക്ഷകരുടെ പ്രതികരണം

ദിയയുടെ വാക്കുളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അധികവും ലഭിക്കുന്നത്. അതുപോലെ റിയാസിനെ വിമര്‍ശിക്കുന്നവരുമുണ്ട്. അവന്‍ ചേദിച്ച് വാങ്ങിയതാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ലക്ഷ്മിയെവിമര്‍ശിച്ച് ഹൗസ് അംഗങ്ങളും എത്തിയിരുന്നു. റിയാസിനെതിരെ ഉന്നയിച്ച പരാമര്‍ശം ശരിയല്ലെന്നായിരുന്നു ഇവരുടേയും അഭിപ്രായം. മാപ്പ് പറയണമെന്ന് പറഞ്ഞിരുന്നു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
പ്രശ്നം

ടിക്കറ്റ് ടു ഫിനാലെ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. ഇതിനിടെയാണ് ലക്ഷ്മിയും റിയാസും തമ്മില്‍ ഏറ്റുമുട്ടിയത്. റിയാസിന്റെ സംസാരരീതിയെ കളിയാക്കുകയായിരുന്നു.

നീ വെറുതേ അഭിനയിച്ച് കാണിക്കേണ്ട ആവശ്യമില്ല. നീ സാധാരാണ രീതിയില്‍ സംസാരിക്കുമ്പോഴും നിന്റെ ടോണ്‍ ഇങ്ങനെ തന്നെയാണ്. നിന്റെ മാത്രമല്ല, നിന്നെപ്പോലുള്ള ചിലരുടേയും.അതിന് നിന്നെ പറഞ്ഞിട്ട് കാര്യമില്ല. ജന്മനായുള്ള പിഴവാണെന്ന് ലക്ഷ്മിപ്രിയ റിയാസിനോട് പറഞ്ഞു.

ഇതിന് മറുപടിയായാണ് നിങ്ങള്‍ പുറത്തേക്ക് വിടുന്നത് നിങ്ങളുടെ ഉള്ളില്‍ ഹോമോഫോബിയോയും വിഷവും ട്രാന്‍സ്‌ഫോബിയയും എല്ലാം ഉള്ളതുകൊണ്ടാണ്. നിങ്ങള്‍ തമാശയ്ക്ക് പോലും വാ തുറക്കാതിരിക്കുന്നതാണ് നല്ലതെന്നും റിയാസ് പറഞ്ഞു.

ലക്ഷ്മിപ്രിയ ഇത്തവണ അതിരുവിട്ടെന്ന് തന്നെയാണ് ബിഗ് ബോസ് ആരാധകരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X