For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിന്നറാവാന്‍ യോഗ്യന്‍ റിയാസാണ്; അവന് തന്നെ വോട്ട് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന

  |

  ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നര്‍ ആരാണെന്ന കാര്യം പുറംലോകം അറിയും. ഫിനാലെ വീക്കിലേക്ക് പ്രവേശിച്ചിരിക്കുന്ന ഷോ യില്‍ മത്സരം ശക്തമാവുകയാണ്. അവസാനമായി ആറ് പേര്‍ മാത്രമാണ് വീടിനകത്ത് അവശേഷിക്കുന്നത്. അതില്‍ നിന്നും ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യതയുള്ളത് ആര്‍ക്കാണെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.

  മത്സരാര്‍ഥികള്‍ക്ക് വേണ്ടി താരങ്ങളടക്കം വോട്ട് അഭ്യര്‍ഥിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരാണ് ടൈറ്റില്‍ വിന്നറിനുള്ള സാധ്യതകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതില്‍ റിയാസിന് വോട്ട് കൊടുത്ത് ജയിപ്പിക്കണമെന്നാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന പറയുന്നത്. ഫേസ്ബുക്കിലൂടെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിയ ഇപ്പോള്‍.

  ബിഗ് ബോസില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരില്‍ ആറ് ഫൈനലിസ്റ്റുകളായി. അതിലെനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥി റിയാസ് സലീമാണ്. റിയാസിന് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ടാണ് താന്‍ വന്നതെന്ന് ദിയ പറയുന്നു. മാത്രമല്ല റിയാസിന് വോട്ട് കൊടുക്കണമെന്ന് പറയാനുള്ള കാരണത്തെ പറ്റിയും ദിയ സൂചിപ്പിച്ചു.

  Also Read: ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

  'ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സമൂഹത്തിന് ആവശ്യമായ ഒത്തിരി മെസേജുകള്‍ റിയാസ് കൊടുക്കുന്നുണ്ട്. അത് ജനങ്ങള്‍ക്കിടയില്‍ എത്തുന്നും ഉണ്ട്. അതുകൊണ്ട് തന്നെ റിയാസിന് വോട്ട് കൊടുത്ത് ഈ ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഫൈനല്‍ വരെ എത്തിക്കണം. ഇനി ഉള്ളവരില്‍ വിന്നറാവാന്‍ ക്വാളിറ്റിയും യോഗ്യതയും ഉള്ളത് റിയാസിന് തന്നെയാണ് എന്നും വീഡിയോയില്‍ ദിയ പറയുന്നത്'.

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  'പ്രിയപ്പെട്ടവരേ... ബിഗ് ബോസ് അവസാന ആഴ്ച എത്തി നില്‍ക്കുകയാണ്. സമൂഹത്തിന്റെ പൊതുബോധത്തെ പല രീതിയില്‍ ടോക്‌സിസിറ്റി കൊണ്ട് തൃപ്തിപ്പെടുത്തുന്ന മത്സരാര്‍ഥികള്‍ക്കിടയില്‍ ബഹുഭൂരിപക്ഷ പൊതുബോധത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് റിയാസ് സലിം എന്ന മത്സരാര്‍ഥി അവിടെ നിലക്കൊള്ളുന്നതെന്ന് അറിയാമല്ലോ.

  അതിനോടുള്ള സോളിഡാരിറ്റി എന്ന നിലക്ക് നമ്മള്‍ ഓരോരുത്തരും അവനു വോട്ട് ചെയ്യേണ്ട കടമ ഉണ്ടെന്ന് വിശ്വസിക്കുന്നു..' എന്നാണ് ദിയ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷനായി പറയുന്നത്.

  Also Read: വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി നാല്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് റിയാസ് ബിഗ് ബോസിലേക്ക് എത്തുന്നത്. തന്റെ ഗെയിം രീതി എങ്ങനെ ആയിരിക്കുമെന്നും ഏതൊക്കെ മത്സരാര്‍ഥികളാണ് എതിരാളികളെന്നും ആദ്യ ദിവസം തന്നെ റിയാസ് പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്തിരുന്നു.

  പറഞ്ഞത് പോലെ തന്നെ ശത്രുക്കളെ എല്ലാം പുറത്താക്കി തന്റെ ഗെയിം മനോഹരമാക്കാന്‍ റിയാസിന് സാധിച്ചു. ഫൈനല്‍ ഫൈവിലേക്ക് പ്രവേശനം നേടിയ റിയാസ് വിന്നറാവുമോന്ന് കാത്തിരുന്ന് കാണേണ്ടി വരും.

  English summary
  Bigg Boss Malayalam Season 4: Diya Sana Urge Netizens To Vote For Riyas Salim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X