For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  |

  മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയ അതുല്യ കലാകാരിയാണ് ഷീല. പതിമൂന്നാമത്തെ വയസ് മുതല്‍ നാടകത്തിലും പിന്നീട് സിനിമയിലും അഭിനയിച്ച് മുന്‍നിര നായികയായി വളര്‍ന്ന നടിയാണ്. ഒരു കാലത്ത് പ്രേം നസീറിനൊപ്പം മലയാളത്തിലെ ഏറ്റവും ഹിറ്റ് സിനിമകളും ഷീല സമ്മാനിച്ചു. തന്റെ അഭിനയ ജീവിതം അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടിയിപ്പോള്‍.

  ഇന്നും സജീവമായി അഭിനയ രംഗത്തുള്ള ഷീല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടിയുടെ ഭര്‍ത്താവും നടനുമായിരുന്ന രവിചന്ദ്രനെ പറ്റി കാര്യമായി എങ്ങും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മകന്റെ അച്ഛനെ കുറിച്ച് ഷീല പറയുന്നതിങ്ങനെയാണ്..

  ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് ഷീല പറയുന്നത്.

  Also Read: അത്ഭുതവും അട്ടിമറിയും നടന്നില്ലേല്‍ ഇത്തവണ ബിഗ് ബോസ് വിന്നര്‍ ചരിത്രമാകും; ബ്ലെസ്ലി ട്രാക്ക് മാറ്റേണ്ടി വരും

  'സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു'.

  Also Read: മുസ്ലിം പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം സംഘര്‍ഷമായിരുന്നോ? താന്‍ വ്യക്തികളെയാണ് നോക്കുന്നതെന്ന് ദേവ് മോഹന്‍

  ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത 'ഓമന' എന്ന സിനിമയിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. 'നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ' എന്ന് തോട്ടാനാണ് ആദ്യം ചോദിക്കുന്നത്. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്.

  Also Read: കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി, അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

  ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് ഷീല പറയുന്നതിങ്ങനെ

  'മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും' ഷീല പറയുന്നു.

  Read more about: sheela ഷീല
  English summary
  Malayalam Actress Sheela Opens Up Her Husband Ravichandran And Reason Of Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X