For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താന്‍ ഫേക്ക് ആണെന്ന് കാണിക്കാന്‍ റോബിന്‍ കഷ്ടപ്പെടുന്നുവെന്ന് ധന്യ; വാക്ക് പോര് മുറുകി, ധന്യ ഓണ്‍ ആയി!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇത്തവണ തീര്‍ത്തും വ്യത്യസ്തരായ 17 പേരുമായാണ് ബിഗ് ബോസ് മലയാളം ആരംഭിച്ചത്. മത്സരരാര്‍ത്ഥികളില്‍ ചിലരെ പ്രേക്ഷകര്‍ക്ക് നല്ല പരിചയമുണ്ടെങ്കില്‍ മറ്റു ചിലരെ അത്ര പരിചയമില്ല. അറിയുന്നവരെ കൂടതല്‍ അറിയാനും അറിയാത്തവരെ അടുത്തറിയാനുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  ആ കാര്യത്തില്‍ ജാസ്മിന്‍ വേറെ ലെവലാണ്; ഇതുവരെ കണ്ട സീസണുകളെ പോലെ ആയിരിക്കില്ല...

  ആദ്യ ആഴ്ചയില്‍ തന്നെ വരാനിരിക്കുന്ന മത്സരത്തിന്റെ ചൂട് വ്യക്തമായിട്ടുണ്ട്. ഇതിനോടകം തന്നെ പലരും ഗെയിമിലേക്ക് കടന്നിരിക്കുകയാണ്. പൊട്ടിത്തെറികള്‍ക്കും ചേരി തിരിവുകള്‍ക്കുമെല്ലാം ആദ്യ ആഴ്ചയില്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതേസമയം എല്ലാ ആഴ്ചയുടേയും അവസാനം താരങ്ങളെ കാണാന്‍ മോഹന്‍ലാല്‍ എത്താറുണ്ട്. അങ്ങനെ മോഹന്‍ലാല്‍ എത്തിയിരിക്കകുയാണ് ബിഗ് ബോസ് വീട്ടില്‍. ഇന്നലെയായിരുന്നു മോഹന്‍്‌ലാല്‍ ബിഗ് ബോസ് വീട്ടിലുള്ളവരെ കാണാനെത്തിയത്. ഇന്നും മോഹന്‍ലാല്‍ ബിഗ് ബോസിലുണ്ടാകും.

  മോഹന്‍ലാലിന്റെ വരവോടെ രസകരമായ രംഗങ്ങളാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഇന്നും രസകരമായ രംഗങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളായ ഡോക്ടര്‍ റോബിനും ധന്യ മേരി വര്‍ഗീസും തമ്മിലുള്ള വാക് പോരാണ് ആരാധകര്‍ക്കിടയില്‍ ആകാംഷ പടര്‍ത്തുന്നത്. ബിഗ് ബോസ് വീട്ടില്‍ ആദ്യ ആഴ്ച തന്നെ ചര്‍ച്ചയായി മാറിയ താരമാണ് റോബിന്‍. താന്‍ ഗെയിം കളിക്കാന്‍ വന്നതാണെന്ന് റോബിന്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം സിനിമയിലൂടേയും സീരിയലിലൂടേയും പ്രേക്ഷകര്‍ക്ക് പരിചിതയായ ധന്യ ബിഗ്് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്.

  നാടകീയത തോന്നുന്ന പെരുമാറ്റം ആരുടേതാണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തോടെയാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. ഡോക്ടര്‍ റോബിനോടായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ധന്യയെയാണ് എനിക്ക് തോന്നിയത് എന്നായിരുന്നു റോബിന്റെ മറുപടി. സ്വാഭാവികമായും ഇത് ധന്യയ്ക്ക് തീരെ പിടിച്ചില്ലെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. ലാലേട്ടാ, എന്നെ ഇന്നേവരെ കാണാത്ത ഒരാളാണ്. എന്റെ സ്വഭാവം എന്താണെന്ന് അറിയത്തില്ലെന്നായിരുന്നു ധന്യ മറുപടി നല്‍കിയത്. അതേസമയം തനിക്ക് ആള് ഫേക്ക് ആയിട്ട് തോന്നി സാര്‍, അത്രയേയുള്ളൂ എന്നായിരുന്നു റോബിന്റെ വിശദീകരണം. ഇതിനും ധന്യ മറുപടി നല്‍കുന്നുണ്ട്. ലാലേട്ടാ എന്നെ ഒരു ഫേക്ക്് പേഴ്‌സണ്‍ ആയിട്ട് കാണിക്കാന്‍ വേണ്ടി വളരെയധികം കഷ്ടപ്പെടുന്നതായി തോന്നി എന്നായിരുന്നു റോബിനെക്കുറിച്ച് ധന്യ പറഞ്ഞത്.

  ഇന്നലെയും ധന്യയും റോബിനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അശ്വിനെക്കുറിച്ച് റോബിന്‍ എഴുതി അഭിപ്രായത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. പുറമെ താന്‍ പറയാനുള്ളത് പറയുമെന്ന് പറയുന്ന റോബിന്‍ അശ്വിനെ സുഖിപ്പിക്കുന്ന തരത്തില്‍ അവിടേയും ഇവിടേയും തൊടാതെ എഴുതിയെന്നായിരുന്നു ധന്യയുടെ വിമര്‍ശനം. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്നത്തെ എപ്പിസോഡിലും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമാകുന്നതോടെ വരും ദിവസങ്ങളിലത് ശക്തമായ മത്സരത്തിലേക്ക് നയിക്കുമെന്നുറപ്പായിരിക്കുകയാണ്.

  ധന്യ ഓണ്‍ ആയി.... ഇഷ്ടപ്പെട്ട ഒരു കണ്ടസ്റ്റന്‍ന്റ് ആണ് ധന്യ.. ഇങ്ങനെ മിണ്ടാതെ ഇമേജ് ഭയന്ന് കളിക്കുന്നത് കണ്ട് എന്തോ പോലെ തോന്നിയിരുന്നു... ഇങ്ങനെയാണെങ്കില്‍ നാലഞ്ച് പേരെങ്കിലും ഉണ്ടല്ലോ നന്നായി കളിക്കുന്നവരായിട്ട്..അത് മതി..ഇനി ഷോ പൊളിക്കും. ധന്യ മേരി വര്‍ഗീസ് കളത്തില്‍ ഇറങ്ങി കളിച്ചാല്‍ ഇനിയും കുറെ കാലം നില്‍ക്കാം. ഇന്നലത്തെ ലൈവ് കണ്ടപ്പോള്‍ തന്നെ തോന്നി ഇവര്‍ തമ്മില്‍ ഒരു അടി ഉണ്ടാകുമെന്നു, ധന്യക്ക് കാര്യങ്ങള്‍ ഒക്കെ അറിയാം കളിക്കാനും.. ബട്ട് എല്ലാം മനസ്സില്‍ വച്ചോണ്ട് നടക്കുന്നു.. ഫുള്‍ mindgame.. പറയേണ്ടത് മുഖത്തു നോക്കി പറയുന്നില്ല.. Image concious ആണ് ആള്‍, ധന്യ പോളി ആയിട്ട് കാര്യങ്ങള്‍ ഒക്കെ പറയുന്നുണ്ടല്ലോ? ഇങ്ങനെ ഒക്കെ സംസാരിച്ചാല്‍ ധന്യ വേറെ ലെവല്‍ ആവും എന്നിങ്ങനെയൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Dr Robin And Dhanya Mary Varghese Gets Into A Verbal Fight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X